Kerala

ഫ്ളക്സ് നിരോധന കാര്യത്തില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടുന്നുവെന്ന് ഹൈക്കോടതി

ജനക്ഷേമം ലക്ഷ്യമാക്കുന്ന സര്‍ക്കാര്‍ ഇത്തരത്തില്‍ പെരുമാറിയാല്‍ കോടതിക്കെങ്ങിനെ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാകുമെന്ന് കോടതി വാക്കാല്‍ പരാമര്‍ശിച്ചു.തിരഞ്ഞെടുപ്പോടെ രാഷ്ടീയ പാര്‍ട്ടികളും വീണ്ടും ഫ്ളക്സ് ഉപയോഗം വര്‍ധിപ്പിക്കുമെന്ന് കോടതി പറഞ്ഞു. സര്‍ക്കാരിനു വേണമെങ്കില്‍ ഒറ്റ പ്രഖ്യാപനം കൊണ്ടു പരിഹരിക്കാവുന്ന വിഷയമേയുള്ളു.ലോകം മുന്നോട്ടു പോകുമ്പോള്‍ നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്നോട്ട് പോകുകയാണെന്നു കോടതി ഓര്‍മിപ്പിച്ചു. സര്‍ക്കാര്‍ ശക്തമായി ഇടപ്പെടുനില്ലെന്നും കോടതി വ്യക്തമാക്കി.

ഫ്ളക്സ് നിരോധന കാര്യത്തില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടുന്നുവെന്ന് ഹൈക്കോടതി
X

കൊച്ചി: ഫ്ളക്സ് നിരോധന കാര്യത്തില്‍ സര്‍ക്കാര്‍ അലംഭാവത്തോടെ പെരുമാറുന്നുവെന്ന് ഹൈക്കോടതി. ജനക്ഷേമം ലക്ഷ്യമാക്കുന്ന സര്‍ക്കാര്‍ ഇത്തരത്തില്‍ പെരുമാറിയാല്‍ കോടതിക്കെങ്ങിനെ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാകുമെന്ന് കോടതി വാക്കാല്‍ പരാമര്‍ശിച്ചു.ഫ്ളക്സ് നിരോധനം ആവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹരജികള്‍ പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. തിരഞ്ഞെടുപ്പോടെ രാഷ്ടീയ പാര്‍ട്ടികളും വീണ്ടും ഫ്ളക്സ് ഉപയോഗം വര്‍ധിപ്പിക്കുമെന്ന് കോടതി പറഞ്ഞു. സര്‍ക്കാരിനു വേണമെങ്കില്‍ ഒറ്റ പ്രഖ്യാപനം കൊണ്ടു പരിഹരിക്കാവുന്ന വിഷയമേയുള്ളുവെന്നും എന്നാല്‍ സര്‍ക്കാരും ഇക്കാര്യത്തില്‍ അലംഭാവം കാട്ടുകയാണെന്നും കോടതി വ്യക്തമാക്കി.

പട്ടിമറ്റം ജങ്ഷനില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നതു നേരിട്ടു കാണാനിടയായ കാര്യം കോടതി പരാമര്‍ശിച്ചു. അത് മീഡിയനില്‍ വരെ അതിക്രമിച്ച് വെച്ചിട്ടുണ്ടെന്നും കോടതി എടുത്തു പറഞ്ഞു. പാലാരിവട്ടത്ത് രാഷ്ട്രീയപാര്‍ട്ടിയുടെ പതാകകള്‍ അനധികൃതമായി സ്ഥാപിച്ചിരിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ഥിയുടെ ഫളക്സ് ബോര്‍ഡുകള്‍ ഹൈക്കോടതിയുടെ പരിസരത്തു ഇപ്പോഴുമുണ്ടെന്നും കോടതി വ്യക്തമാക്കി. ലോകം മുന്നോട്ടു പോകുമ്പോള്‍ നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്നോട്ട് പോകുകയാണെന്നു കോടതി ഓര്‍മിപ്പിച്ചു.

സര്‍ക്കാര്‍ ശക്തമായി ഇടപ്പെടുനില്ലെന്നും കോടതി വ്യക്തമാക്കി. ഫ്ളക്സ് നിരോധനവുമായി ബന്ധപ്പെട്ടു 19 ഉത്തരവുകളാണ് പുറപ്പെടുവിച്ചത്. ഇതിലൊന്നും ജനക്ഷേമം ലക്ഷ്യമാക്കുന്നു എന്ന് പറയുന്ന സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. ഇങ്ങനെയല്ല സര്‍ക്കാര്‍ പെരുമാറേണ്ടത് എന്ന് വാക്കാല്‍ വിമര്‍ശിച്ചു. ഉത്തരവുകള്‍ സര്‍ക്കാര്‍ നടപ്പാക്കാന്‍ തയ്യാറല്ലെങ്കില്‍ ഉത്തരവുകള്‍ പിന്‍വലിക്കേണ്ടി വരുമെന്നും കോടതി ഓര്‍മിപ്പിച്ചു. കേസ് രണ്ടാഴ്ചക്കു ശേഷം വീണ്ടും പരിഗണിക്കും.

Next Story

RELATED STORIES

Share it