Kerala

വിവാഹ ധനസഹായം: വരുമാന പരിധി വര്‍ധിപ്പിച്ചു

ഭിന്നശേഷിക്കാരായ പെണ്‍കുട്ടികള്‍ക്കും ഭിന്നശേഷിക്കാരുടെ പെണ്‍മക്കള്‍ക്കും വിവാഹ ധനസഹായ തുക ലഭിക്കുന്നതിനുള്ള വരുമാന പരിധി 36,000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയായാണ് വര്‍ധിപ്പിച്ചത്. ഈ വര്‍ഷം ഏപ്രില്‍ 1 മുതല്‍ മുന്‍കാല പ്രാബല്യം ലഭിക്കും.

വിവാഹ ധനസഹായം: വരുമാന പരിധി വര്‍ധിപ്പിച്ചു
X

തിരുവനന്തപുരം: ഭിന്നശേഷിക്കാരായ പെണ്‍കുട്ടികള്‍ക്കും ഭിന്നശേഷിക്കാരുടെ പെണ്‍മക്കള്‍ക്കും വിവാഹ ധനസഹായ തുക ലഭിക്കുന്നതിനുള്ള വരുമാന പരിധി 36,000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയായി വര്‍ധിപ്പിച്ച് സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി കെ കെ ശൈലജ. ഈ വര്‍ഷം ഏപ്രില്‍ 1 മുതല്‍ മുന്‍കാല പ്രാബല്യം ലഭിക്കുന്നതാണ്. വരുമാന പരിധി വര്‍ധിപ്പിച്ചതിലൂടെ പാവപ്പെട്ട നിരവധി പേര്‍ക്ക് സഹായം ലഭ്യമാകുമെന്ന് മന്ത്രി പറഞ്ഞു.

ഭിന്നശേഷിക്കാരായ പെണ്‍കുട്ടികള്‍ക്കും ഭിന്നശേഷിക്കാരുടെ പെണ്‍മക്കള്‍ക്കുമുള്ള വിവാഹ ധനസഹായ തുക 10,000 രൂപയില്‍ നിന്നും 30,000 രൂപയായി അടുത്തിടെ സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. ജില്ലാ സാമൂഹ്യനീതി ഓഫീസുകളില്‍ നിന്നും ഇതിനുള്ള അപേക്ഷാ ഫോം ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ മതിയായ രേഖകള്‍ സഹിതം അതേ ഓഫീസില്‍ തന്നെ സമര്‍പ്പിക്കണം.

Next Story

RELATED STORIES

Share it