Kerala

മുടങ്ങിയ സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ തയാറെന്ന് ഷെയിന്‍ നിഗം; ഫെഫ്കയുമായുള്ള ചര്‍ച്ചയ്ക്കു ശേഷം നിര്‍മാതാക്കളെ കാണുമെന്ന് അമ്മ ജനറല്‍ സെക്രട്ടറി

വെയില്‍,കുര്‍ബാനി എന്നീ സിനിമകളുടെ ചിത്രീകരണം പാതിവഴിയില്‍ നിലച്ചതിനെ തുടര്‍ന്ന് നടന്‍ ഷെയിന്‍ നിഗത്തിനെ ഇനിമുതല്‍ മലയാള സിനിമയില്‍ സഹകരിപ്പിക്കേണ്ടതില്ലെന്നും പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതമായ ചിത്രങ്ങള്‍ക്കായി ചിലവായ ഏഴു കോടിയോളം രൂപ ഷെയിന്‍ നിഗം നല്‍കണമെന്നും നിര്‍മാതാക്കള്‍ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ അനുരഞ്ജന ചര്‍ച്ചകള്‍ നടക്കുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ഇന്നലെ അമ്മ ഭാരവാഹിയും നടനുമായ സിദ്ദീഖിന്റെ വീട്ടില്‍ വെച്ച് ഷെയിന്‍ നിഗമും അമ്മ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു

മുടങ്ങിയ സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ തയാറെന്ന് ഷെയിന്‍ നിഗം; ഫെഫ്കയുമായുള്ള ചര്‍ച്ചയ്ക്കു ശേഷം നിര്‍മാതാക്കളെ കാണുമെന്ന് അമ്മ ജനറല്‍ സെക്രട്ടറി
X

കൊച്ചി:പാതിവഴിയില്‍ മുടങ്ങിപോയ സിനിമകള്‍ പൂര്‍ത്തീകരിക്കാന്‍ തയാറാണെന്ന് നടന്‍ ഷെയിന്‍ നിഗം.പ്രശ്‌നം പരിഹരിക്കുമെന്ന് താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. വെയില്‍,കുര്‍ബാനി എന്നീ സിനിമകളുടെ ചിത്രീകരണം പാതിവഴിയില്‍ നിലച്ചതിനെ തുടര്‍ന്ന് നടന്‍ ഷെയിന്‍ നിഗത്തിനെ ഇനിമുതല്‍ മലയാള സിനിമയില്‍ സഹകരിപ്പിക്കേണ്ടതില്ലെന്നും പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതമായ ചിത്രങ്ങള്‍ക്കായി ചിലവായ ഏഴു കോടിയോളം രൂപ ഷെയിന്‍ നിഗം നല്‍കണമെന്നും നിര്‍മാതാക്കള്‍ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ അനുരഞ്ജന ചര്‍ച്ചകള്‍ നടക്കുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ഇന്നലെ അമ്മ ഭാരവാഹിയും നടനുമായ സിദ്ദീഖിന്റെ വീട്ടില്‍ വെച്ച് ഷെയിന്‍ നിഗമും അമ്മ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് തര്‍ക്ക പരിഹാരത്തിന്റെ സൂചന നല്‍കി ഇരുവരും പ്രതികരണവുമായി രംഗത്ത് വന്നത്.

അമ്മ ജനറല്‍ സെക്രട്ടറി ഇടവേളബാബുവുമായി വ്യക്തിപരമായ കൂടിക്കാഴ്ചയാണ് നടത്തിയതെന്ന് ഷെയിന്‍ നിഗം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.മുടങ്ങിപോയ സിനിമകള്‍ പൂര്‍ത്തീകരിക്കണമെന്നാണ് തന്റെ ആഗ്രഹം.ഒരു പാടുപേരുടെ ഒരുപാടു നാളത്തെ അധ്വാനമാണ് ഒരോ സിനിമയും.നിലവിലെ പ്രശ്‌നത്തിലെത്തിയത്് വൃത്തിയായി ചെയ്യാനുള്ള സാഹചര്യമില്ലാതായതുകൊണ്ടാണ്. ഇത് കലയാണ്. നന്നായി ചെയ്യേണ്ടതാണ്. മുടങ്ങിപോയ സിനിമകള്‍ പൂര്‍ത്തീകരിക്കാന്‍ താന്‍ തയാറാണ്.അതിനായി സഹകരിക്കുമെന്നും ഷെയിന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ഷെയിനുമായി ഇന്നലെ നടന്‍ സിദ്ദീഖിന്റെ വീട്ടില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ച നടത്തയെന്നും ഷെയിന്‍ അദ്ദേഹത്തിന് പറയാനുള്ള കാര്യങ്ങള്‍ പറഞ്ഞുവെന്നും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഷെയിന്‍ പറഞ്ഞതില്‍ കുറച്ച് കാര്യങ്ങള്‍ പരിഗണിക്കേണ്ടതാണെന്ന് തങ്ങള്‍ക്ക്് തോന്നി.അതില്‍ കുറച്ച് വ്യക്തത ആവശ്യമാണ്.സംവിധായകരുടെ ഭാഗത്ത് നിന്നാണ് അതില്‍ വ്യക്തത ലഭിക്കേണ്ടത്. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനുമായി വിഷയം താന്‍ സംസാരിച്ചു. അദ്ദേഹം ഇപ്പോള്‍ സ്ഥലത്തില്ല. അടുത്ത ദിവസം എത്തും.അതിനു ശേഷം കൂടിക്കാഴ്ച നടത്തും. ഇതില്‍ വ്യക്തത വരുത്തിയതിനു ശേഷം നിര്‍മാതാക്കളുടെ സംഘടനയുമായി തുടര്‍ ചര്‍ച്ച നടത്തും. ആവശ്യമെങ്കില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ അമ്മയുടെ മീറ്റിംഗും ചേരും. പ്രസിഡന്റ് മോഹന്‍ലാലുമായും ഇക്കാര്യം താന്‍ സംസാരിച്ചു.കാര്യങ്ങളില്‍ വ്യക്തത വന്നതിനു ശേഷം നിര്‍മാതാക്കളുടെ സംഘടനയുമായി അടുത്ത ദിവസം തന്നെ തിയതി നിശ്ചയിച്ച് ചര്‍ച്ച നടത്തുമെന്നും ഇടവേള ബാബു പറഞ്ഞു.ഷൂട്ടിംഗ് മുടങ്ങിയ വെയില്‍,കുര്‍ബാനി എന്നീ ചിത്രങ്ങള്‍ പൂര്‍ത്തീകരിക്കാമെന്നും ഷൂട്ടിംഗ് പൂര്‍ത്തിയായ ഉല്ലാസം എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാമെന്നും ഷെയിന്‍ പറഞ്ഞിട്ടുണ്ടെന്നും ഇടവേള ബാബു പറഞ്ഞു.

Next Story

RELATED STORIES

Share it