Kerala

മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം സിനിമ ഒടിടിയില്‍ റീലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍

തീയ്യറ്ററില്‍ സിനിമ റീലീസ് ചെയ്യാനായിരുന്നു തന്റെ ആഗ്രഹം. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാന്‍ തീയ്യറ്ററുകാരുടെ സംഘടനയില്‍ നിന്നും അനുകൂലമായ നടപടികള്‍ ഉണ്ടായില്ലെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു

മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം സിനിമ ഒടിടിയില്‍ റീലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍
X

കൊച്ചി: മോഹന്‍ലാല്‍ നായകനായി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ഒടിടി പ്ലാറ്റ് ഫോമില്‍ റീലൂസ് ചെയ്യുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍.തീയ്യറ്ററില്‍ സിനിമ റീലീസ് ചെയ്യാനായിരുന്നു തന്റെ ആഗ്രഹം. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാന്‍ തീയ്യറ്ററുകാരുടെ സംഘടനയില്‍ നിന്നും അനൂകൂലമായ നടപടികള്‍ ഉണ്ടായില്ലെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.തീയ്യറ്ററുകാരോട് താന്‍ ചെയ്ത തെറ്റെന്താണെന്ന് തനിക്ക് മനസിലായിട്ടില്ല.തീയ്യറ്ററുകള്‍ തുറന്ന സമയത്ത് സിനിമ തീയ്യറ്ററില്‍ റീലീസ് ചെയ്യാനാണ് താന്‍ തീരുമാനിച്ചിരുന്നത്.

അതുസരിച്ച് തീയ്യറ്റര്‍ സംഘടനയുടെ മീറ്റിംഗീല്‍ വെച്ച് ഈ സിനിമ എല്ലാ തീയ്യറ്ററിലും റീലീസ് ചെയ്യണമെന്ന് പറഞ്ഞിരുന്നു.എല്ലാ സ്‌ക്രീനിലും 21 ദിവസം ചിത്രം പ്രദര്‍ശിപ്പിക്കണമെന്നും പറഞ്ഞിരുന്നു.അതനുസരിച്ച് എല്ലാ തീയ്യറ്ററില്‍ നിന്നും എഗ്രിമെന്റ് വാങ്ങിച്ചാല്‍ മാത്രമെ ഇക്കാര്യത്തില്‍ സഹായിക്കാന്‍ പറ്റുള്ളുവെന്നാണ്. ഇതനുസരിച്ച് 220 ലധികം തീയ്യറ്ററുകളിലേക്ക് എഗ്രിമെന്റ് അയച്ചുവെങ്കിലും 89 തീയ്യറ്ററുകളില്‍ നിന്നും മാത്രമാണ് ചിത്രം പ്രദര്‍ശിപ്പിക്കാമെന്ന് പറഞ്ഞ് അറിയിച്ചത്. ഇതില്‍ നിന്നും എല്ലാവരുടെയും പിന്തുണയില്ലെന്നാണ് തനിക്ക് മനസിലായതെന്നും ആന്റണി പെരുമ്പാവര്‍ പറഞ്ഞു.

രണ്ടാമത് തീയ്യറ്ററുകള്‍ തുറന്നു പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ മറ്റു റീലീസിംഗ് ചിത്രങ്ങളുടെ ബന്ധപ്പെട്ടവരുമായി അവര്‍ ചര്‍ച്ച നടത്തിയപ്പോഴും തന്റെ സിനിമ എന്നാണ് റീലിസ് ചെയ്യുന്നതെന്ന് ചോദിക്കാന്‍ തീയ്യറ്റര്‍ സംഘടനയില്‍ നിന്നും ആരും തയ്യാറായില്ലെന്നും ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി.മോഹന്‍ലാല്‍, പ്രിയദര്‍ശന്‍ എന്നിവരുമായി ചര്‍ച്ച ചെയ്താണ് ചിത്രം ഒടിടിയില്‍ റീലീസ് ചെയ്യാന്‍ തീരുമാനിച്ചതെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

കേരളത്തിലെ തീയ്യറ്ററുടമകള്‍ നാലുകോടി 89 ലക്ഷത്തി 50,000 രൂപ മാത്രമാണ് തനിക്ക് അഡ്വാന്‍സ് തന്നത്. ഈ പണം താന്‍ തിരിച്ചു നല്‍കി.നാലു വര്‍ഷം മുമ്പു മുതല്‍ ഒരു കോടി രൂപയോളം തനിക്ക് ഇപ്പോഴും കിട്ടാനുണ്ടെന്നും ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി.വിവാദത്തിനൊന്നും താനില്ലെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it