മാമാങ്കം: തിരക്കഥാകൃത്ത് സജീവ് പിളളയെന്ന് ഹൈക്കോടതി; ശങ്കര്‍ രാമകൃഷ്ണന്റെ പേര് ഒഴിവാക്കണം
സിനിമയുടെ മുന്‍ സംവിധായകന് കൂടിയായ സജീവ് പിള്ള നല്കിയ ഹരജിയിലാണു കോടതി വിധി പറഞ്ഞത്. നാളെയാണ് സിനിമ റിലീസ് ചെയ്യുന്നത്. തിരക്കഥാകൃത്തിന്റെ പേര് ഒഴിവാക്കുമെന്ന് സിനിമയുടെ നിര്‍മാതാവ് സത്യവാങ്മൂലം നല്‍കണമെന്നും അതിനുശേഷം മാത്രമേ റിലീസ് ചെയ്യാവൂ എന്നും കോടതി പറഞ്ഞു
BY TMY11 Dec 2019 2:10 PM GMT
X
TMY11 Dec 2019 2:10 PM GMT
കൊച്ചി: മാമാങ്കം സിനിമയ്ക്ക് ഹൈക്കോടതി പ്രദര്‍ശനാനുമതി നല്കി. തിരക്കഥാകൃത്തിന്റെ പേര് ഒഴിവാക്കി വേണം പ്രദര്‍ശനമെന്ന് കോടതി നിര്‍ദ്ദേശിച്ചു. തിരക്കഥാകൃത്ത് സജീവ് പിള്ളയാണെന്നും ശങ്കര്‍ രാമകൃഷ്ണനല്ലെന്നും ബോധ്യപ്പെട്ടതായി ഹൈക്കോടതി വ്യക്തമാക്കി. സിനിമയുടെ മുന്‍ സംവിധായകന് കൂടിയായ സജീവ് പിള്ള നല്കിയ ഹരജിയിലാണു കോടതി വിധി പറഞ്ഞത്.
നാളെയാണ് സിനിമ റിലീസ് ചെയ്യുന്നത്. തിരക്കഥാകൃത്തിന്റെ പേര് ഒഴിവാക്കുമെന്ന് സിനിമയുടെ നിര്‍മാതാവ് സത്യവാങ്മൂലം നല്‍കണമെന്നും അതിനുശേഷം മാത്രമേ റിലീസ് ചെയ്യാവൂ എന്നും കോടതി പറഞ്ഞു. സിനിമയുടെ അണിയറയില്‍ ഒട്ടേറെപ്പേരുണ്ടെന്നും അവരെക്കൂടി പരിഗണിച്ചാണു തീരുമാനമെന്നും കോടതി വ്യക്തമാക്കി. എം പത്മകുമാറിന്റെ സംവിധാനത്തില്‍ ഒരുക്കിയിരിക്കുന്ന സിനിമയില്‍ മമ്മൂട്ടിയാണു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT