Kerala

പെണ്‍കുട്ടിയെ തേടിയുള്ള വൈറല്‍ വീഡിയോ വ്യാജം; വിദ്യാര്‍ഥി അറസ്റ്റില്‍

ചാലക്കുടി ആളൂര്‍ ചാതേരില്‍ അലന്‍ തോമസ്(20) ആണ് പോലിസ് പിടിയിലായത്. ഇയാള്‍ എറണാകുളം രവിപുരത്തെ വിഷന്‍ സ്‌കൂള്‍ ഓഫ് ഏവിയേഷനില്‍ വിദ്യാര്‍ഥിയാണ്.എറണാകുളം നോര്‍ത്ത് - സൗത്ത് റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ഇടയില്‍ ട്രെയിനില്‍ വെച്ച് യുവതിയെ അപമാനിച്ച മധ്യവയസ്‌കനെ കൈകാര്യം ചെയ്ത തന്നെ പോലിസ് കേസില്‍ കുടുക്കുമെന്നും, നിജസ്ഥിതി ട്രെയിനില്‍ നിന്നും ഇറങ്ങിപ്പോയ പെണ്‍കുട്ടിക്കേ തെളിയിക്കാന്‍ കഴിയൂ എന്നും അതുകൊണ്ട് ആ പെണ്‍കുട്ടി അറിയുന്നവരെ വീഡിയോ ഷെയര്‍ ചെയ്യണം എന്നും മറ്റും ആവശ്യപ്പെട്ടു കൊണ്ടുള്ള സെല്‍ഫി വീഡിയോ ആണ് പ്രതി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്

പെണ്‍കുട്ടിയെ തേടിയുള്ള വൈറല്‍ വീഡിയോ വ്യാജം; വിദ്യാര്‍ഥി അറസ്റ്റില്‍
X

കൊച്ചി: കെട്ടിച്ചമച്ച സംഭവം വിവരിച്ചു കൊണ്ടുള്ള സെല്‍ഫി വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവിനെ റെയില്‍വേ പോലിസിന്റെ സഹായത്തോടെ എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റ് ചെയ്തു. ചാലക്കുടി ആളൂര്‍ ചാതേരില്‍ അലന്‍ തോമസ്(20) ആണ് പോലിസ് പിടിയിലായത്. ഇയാള്‍ എറണാകുളം രവിപുരത്തെ വിഷന്‍ സ്‌കൂള്‍ ഓഫ് ഏവിയേഷനില്‍ വിദ്യാര്‍ഥിയാണ്.എറണാകുളം നോര്‍ത്ത് - സൗത്ത് റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ഇടയില്‍ ട്രെയിനില്‍ വെച്ച് യുവതിയെ അപമാനിച്ച മധ്യവയസ്‌കനെ കൈകാര്യം ചെയ്ത തന്നെ പോലിസ് കേസില്‍ കുടുക്കുമെന്നും, നിജസ്ഥിതി ട്രെയിനില്‍ നിന്നും ഇറങ്ങിപ്പോയ പെണ്‍കുട്ടിക്കേ തെളിയിക്കാന്‍ കഴിയൂ എന്നും അതുകൊണ്ട് ആ പെണ്‍കുട്ടി അറിയുന്നവരെ വീഡിയോ ഷെയര്‍ ചെയ്യണം എന്നും മറ്റും ആവശ്യപ്പെട്ടു കൊണ്ടുള്ള സെല്‍ഫി വീഡിയോ ആണ് പ്രതി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഇതേ തുടര്‍ന്ന് വ്യാജ പ്രചരണം നടത്തിയതിന്് പോലീസ് സ്വമേധയ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ കെ ലാല്‍ജിയുടെ മേല്‍നോട്ടത്തില്‍ സെന്‍ട്രല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കര്‍, സൗത്ത് റെയില്‍വേ എസ് ഐ അഭിലാഷ്, എസ് ഐമാരായ തോമസ്, സാം രാജ്, എ എസ് ഐ ഗോപി, എസ് സി പി ഓ അനീഷ്, കൃഷ്ണകുമാര്‍്, വിനോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പ്രതിയെ കോടതിയില്‍ ഹാജരാക്കും

Next Story

RELATED STORIES

Share it