Kerala

കര്‍ദിനാളിനെതിരെ വ്യാജരേഖ: ഭൂമിയിടപാടിനെതിരെ നിന്ന വൈദികരെ പ്രതികളാക്കാന്‍ ഗൂഢശ്രമമെന്ന് എറണാകുളം-അങ്കമാലി അതിരുപത

പോലീസ് അറസ്റ്റു ചെയ്ത ആദിത്യനോ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ഫാ.ടോണി കല്ലൂക്കാരനോ വ്യാജ രേഖചമച്ചിട്ടില്ലെന്ന് മാര്‍ ജേക്കബ് മനത്തോടത്ത്. ഭൂമിയിടപാട് കേസില്‍ പ്രതിസ്ഥാനത്തുള്ളവരുടെ താല്‍പര്യമാണിതിനു പിന്നിലുള്ളതെന്നാണ് വ്യക്തമാകുന്നതെന്ന് ഫാ.കുര്യാക്കോസ് മുണ്ടാടന്‍.വ്യാജ രേഖ കേസില്‍ സിബി ഐ അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ വേണം

കര്‍ദിനാളിനെതിരെ വ്യാജരേഖ: ഭൂമിയിടപാടിനെതിരെ നിന്ന വൈദികരെ പ്രതികളാക്കാന്‍ ഗൂഢശ്രമമെന്ന് എറണാകുളം-അങ്കമാലി അതിരുപത
X

കൊച്ചി: കര്‍ദിനാളിനെതിരായ വ്യജ രേഖ കേസിന്റെ പേരില്‍ എറണാകൂളം-അങ്കമാലി അതിരൂപതയില്‍ ഭിന്നത രൂക്ഷമാകുന്നു.കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ചെന്ന കേസില്‍ പോലിസ് അറസ്റ്റു ചെയ്ത ആദിത്യനോ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ഫാ.ടോണി കല്ലൂക്കാരനോ വ്യാജമായി രേഖ ചമച്ചിട്ടില്ലെന്ന് എറണാകുളം -അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത്് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒരു വ്യവസായ ഗ്രൂപ്പിന്റെ സെര്‍വറില്‍ വന്ന ഡോക്യുമെന്റിന്റെ സ്‌ക്രീന്‍ഷോട്ട് എടുക്കുകയാണ് ആദിത്യ ചെയ്തത്്.അല്ലാതെ ആദിത്യ അത് ഉണ്ടാക്കിയതല്ല.അതേപറ്റിയാണ് ആദിത്യ ഫാ.ടോണിയോട് സംസാരിച്ചത്.ഇവര്‍ രണ്ടു പേരും രേഖയുണ്ടാക്കിയിട്ടില്ലെന്നും മാര്‍ ജേക്കബ് മനത്തോടത്ത് പറഞ്ഞു.

അതിരൂപതിയിലെ ഭൂമിയിടപാട് കേസില്‍ സത്യസന്ധമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുന്നില്‍ നിന്ന വൈദികരെ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ചെന്ന കേസില്‍ പ്രതിചേര്‍ക്കാനുള്ള ഗൂഡാലോചന നടക്കുന്നുവെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ തിരക്കഥയനുസിച്ചാണ് പോലിസ് മുന്നോട്ടു പോകുന്നതെന്നും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത അതിരൂപത വൈദിക സമിതി സെക്രട്ടറി ഫാ.കുര്യാക്കോസ് മുണ്ടാടന്‍ പറഞ്ഞു.വ്യാജ രേഖ കേസില്‍ ജുഡിഷ്യല്‍ അന്വേഷണമോ സിബി ഐ അന്വേഷണമോ വേണമെന്നാണ് അതിരൂപതയുടെ ആവശ്യം.

അതിരൂപതിയിലെ ഭൂമി വില്‍പന വിഷയത്തിലെ സത്യം മനസിലാക്കിയതിനാലാണ് മാര്‍പാപ്പ അതിരൂപതയുടെ ഭരണകാര്യങ്ങളില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ മാറ്റി ഭരണ ചുമതല അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി മാര്‍ ജേക്കബ് മനത്തോടത്തിന് നല്‍കിയത്.ഭൂമി വില്‍പന കേസില്‍ ചില യാഥാഥ്യങ്ങള്‍ കണ്ടതുകൊണ്ടും ബോധ്യപ്പെട്ടതുകൊണ്ടുമായിരുന്നു ഈ നടപടി.അത്തരത്തിലുള്ള ബോധ്യമുള്ളിടത്ത് ഇപ്പോള്‍ കാണുന്നത് വ്യാജ രേഖ കേസമായി ബന്ധുപ്പെട്ട് ഇപ്പോള്‍ അറസ്റ്റിലായ ആദിത്യനെ പിടിക്കുന്നതിനു മുമ്പ് തന്നെ സോഷ്യല്‍ മീഡിയകളിലും മറ്റൂ മാധ്യമങ്ങളിലും ഇവര്‍ കൊടുത്ത ചില കേസുകളിലും ഭൂമിയിടപാട് കേസില്‍ സത്യസന്ധമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുന്നില്‍ നിന്ന വൈദികരെ പ്രതികളാക്കാനും ഈ രേഖ വ്യാജമാണെന്ന് പറഞ്ഞ് ഭൂമിയിടപാട് കേസ് മുഴുവന്‍ വ്യാജമായി നിര്‍മിച്ചതാണെന്ന് കരുതിക്കൂട്ടി വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നതായിട്ടാണ് തങ്ങള്‍ക്ക് വ്യക്തമാകുന്നതെന്നും ഫാ.കുര്യാക്കോസ് മുണ്ടാടന്‍ വ്യക്തമാക്കി. സഭയ്ക്കുള്ളിലുള്ളവരും പുറത്തുള്ളവരും ചേര്‍ന്നുള്ള ഒരു അവിശുദ്ധ ബന്ധം ഇതിനു പിന്നില്‍ ഉണ്ട്.ഭൂമിയിടപാട് കേസില്‍ പ്രതിസ്ഥാനത്തുള്ളവരുടെ താല്‍പര്യമാണിതിനു പിന്നിലുള്ളതെന്നാണ് വ്യക്തമാകുന്നത്.ഫാ.ടോണി കല്ലുക്കാരന് രേഖയുമായി ബന്ധമില്ല. ആദിത്യയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച് നിര്‍ബന്ധിപ്പിച്ചാണ് ഫാ.ടോണി കല്ലൂക്കാരന്റെ പേര് പറയിപ്പിച്ചത്.ഇക്കാര്യം ആദിത്യ പിന്നീട് പോലിസിന്റെ സാന്നിധ്യത്തില്‍ ഫാ.ടോണി കല്ലൂക്കാരനോട് വ്യക്തമാക്കിയിരുന്നു.ആദിത്യ സത്യവിരുദ്ധമായി ഒന്നും ചെയ്യില്ലെന്ന് അദ്ദേഹത്തിന്റെ നാട്ടിലും പള്ളി ഇടവകയിലെയും ജനങ്ങളും വൈദികരും പറയുന്നു.

ആദിത്യ ഒരു വ്യവസായഗ്രൂപ്പില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു.അരുതാത്തതരത്തിലുള്ള സാമ്പത്തിക ഇടപട് അദ്ദേഹം പ്രതീക്ഷിക്കാത്ത ഇടങ്ങളില്‍ നിന്നുണ്ടായതായി കണ്ടപ്പോഴുള്ള ധാര്‍മിക രോക്ഷത്തെ തുടര്‍ന്നാണ് അദ്ദേഹം ഇതേ കുറിച്ച് അന്വേഷിച്ചത്. ആ അന്വേഷണത്തില്‍ ലഭിച്ച കാര്യങ്ങളാണ് അദ്ദേഹം കര്‍ദിനാളിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഫാ. ടോണി കല്ലൂക്കാരനോട് പങ്കുവെച്ചത്.ആദിത്യ കിട്ടിയ രേഖ അദ്ദേഹത്തിന്റെ സ്വന്തം മെയിലില്‍ സൂക്ഷിച്ചു.ഈ സമയത്താണ് ഭൂമിയിടപാട് വിഷയം ഉടലെടുക്കുന്നത്.ഇതില്‍ വലിയ സാമ്പത്തിക ക്രമക്കേട് നടന്നതിന്റെ തെളുവുകള്‍ പുറത്തുവന്നതോടെ ആദിത്യയക്ക് സംശയം കൂടുതല്‍ ബലപ്പെട്ടു.അദ്ദേഹം കൂടുതലായി നടത്തിയ അന്വേഷണത്തിലാണ് രേഖകള്‍ കണ്ടെത്തുകയും അദ്ദേഹം സൂക്ഷിക്കുകയും ചെയ്തത്. പിന്നീടാണ് ഇത് ഇ മെയില്‍ വഴി ഫാ.പോള്‍ തേലക്കാട്ടിന് ഇത് കൈമാറുന്നത് ഫാ.പോള്‍ തേലക്കാട്ടില്‍ ഇതിന്റെ കൂടുതല്‍ സത്യാവസ്ഥ അറിയുന്നതിനായി മാര്‍ ജേക്കബ് മനത്തോടത്തിന് കൈമാറി. ജേക്കബ് മനത്തോടത്ത് ഇത് കര്‍ദിനാളിന് കൈമാറുകയും സിനഡ് ഇത് ചര്‍ച്ച ചെയ്യുകയും പരാതി നല്‍കുകയും ചെയ്യുന്നത്.

പരാതിപ്രകാരം കേസെടുത്തപ്പോള്‍ പ്രതികളായത് ഫാ.പോള്‍ തേലക്കാട്ടും മാര്‍ ജേക്കബ് മനത്തോടത്തും.ഇത് വിവാദമായപ്പോഴാണ് കേസ് റദ്ദാക്കാന്‍ കര്‍ദിനാളിന്റെ സത്യവാങ്മുലം നല്‍കാമെന്ന് പറഞ്ഞത്. അവിടെയും അട്ടിമിറി നടന്നു സത്യവാങ്മൂലം നല്‍കിയില്ലെന്നു മാത്രമല്ല. കേസില്‍ കക്ഷി ചേരാന്‍ മറ്റൊരാളെ ഏല്‍പ്പിക്കുകയും ചെയ്തു.സത്യസന്ധമായ ഏതന്വേഷണത്തയെും തങ്ങള്‍ സ്വാഗതം ചെയ്യും എന്നാല്‍ അതിനപ്പുറം ഗുഢമായ ലക്ഷ്യത്തോടെയുള്ള അന്വേഷണമാണ് ലക്ഷ്യമിടുന്നതെങ്കില്‍ അതിനെതിരെ അതിരൂപതയുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ഇവര്‍ പറഞ്ഞു.മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്ത്,മാര്‍ ജോസ് പുത്തന്‍വീട്ടില്‍,ഫാ.പോള്‍ കരേടന്‍,ഫാ.സണ്ണി കളപ്പുരയക്കല്‍,ഫാ.മാത്യു ഇടശേരി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it