Kerala

കര്‍ദിനാളിനെതിരെ വ്യാജ രേഖ: കേസില്‍ ഒത്തു തീര്‍പ്പിനു സാധ്യത ആരാഞ്ഞ് ഹൈക്കോടതി

വ്യാജ രേഖ കേസില്‍ തങ്ങള്‍ക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫാ. പോള്‍ തേലക്കാട്ട്, ബിഷപ്പ് ജേക്കബ് മനത്തോടത്ത് എന്നിവര്‍ നല്‍കിയ ഹരജി പരിഗണിക്കവേയാണ് കോടതി അഭിപ്രായം തേടിയത്. മുന്‍ സുപ്രീം കോടതി ജഡ്ജിയുടെ സാന്നിധ്യത്തിലോ മറ്റോ കേസ് ഒത്തുതീര്‍പ്പിനു സാധ്യതയുണ്ടോ എന്ന് വാക്കാല്‍ കോടതി ആരാഞ്ഞു. സുപ്രീം കോടതി ജഡ്ജിയായിരുന്ന ജസ്റ്റ് കുര്യന്‍ ജോസഫിനെ ഉദ്ദേശിച്ചാണ് പേരെടുത്ത് പറയാതെ ഇക്കാര്യം ആരാഞ്ഞത്. തുടര്‍ന്ന് ഇത് സംബന്ധിച്ച് കോടതി കക്ഷികളുടെ നിലപാട് തേടി

കര്‍ദിനാളിനെതിരെ വ്യാജ രേഖ: കേസില്‍ ഒത്തു തീര്‍പ്പിനു സാധ്യത ആരാഞ്ഞ് ഹൈക്കോടതി
X

കൊച്ചി: കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ വ്യാജരേഖ കേസില്‍ ഒത്തു തീര്‍പ്പിനു സാധ്യത ആരാഞ്ഞ് ഹൈക്കോടതി. വ്യാജ രേഖ കേസില്‍ തങ്ങള്‍ക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫാ. പോള്‍ തേലക്കാട്ട്, ബിഷപ്പ് ജേക്കബ് മനത്തോടത്ത് എന്നിവര്‍ നല്‍കിയ ഹരജി പരിഗണിക്കവേയാണ് കോടതി അഭിപ്രായം തേടിയത്. മുന്‍ സുപ്രീം കോടതി ജഡ്ജിയുടെ സാന്നിധ്യത്തിലോ മറ്റോ കേസ് ഒത്തുതീര്‍പ്പിനു സാധ്യതയുണ്ടോ എന്ന് വാക്കാല്‍ കോടതി ആരാഞ്ഞു. സുപ്രീം കോടതി ജഡ്ജിയായിരുന്ന ജസ്റ്റ് കുര്യന്‍ ജോസഫിനെ ഉദ്ദേശിച്ചാണ് പേരെടുത്ത് പറയാതെ ഇക്കാര്യം ആരാഞ്ഞത്. തുടര്‍ന്ന് ഇത് സംബന്ധിച്ച് കോടതി കക്ഷികളുടെ നിലപാട് തേടി.കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചെന്ന കേസില്‍ ഫാ. പോള്‍ തേലക്കട്ട് ഒന്നാം പ്രതിയും ബിഷപ്പ് മനത്തോടത്ത് രണ്ടാം പ്രതിയുമാണ്.

ഫാ.പോള്‍ തേലക്കാട്ട എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജി ജൂണ്‍ ഏഴിനാണ് പരിഗണിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇരുവരും ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയും ഇതിനുശേഷം പരിഗണിക്കണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടു. മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഭാഗത്തുനിന്ന് മധ്യസ്ഥ ശ്രമത്തിനുള്ള നിര്‍ദ്ദേശം ലഭിച്ചിട്ടില്ലെന്നു അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ 13 കേസുകളുണ്ടെന്നും ഹരജിക്കാര്‍ക്കെതിരെ ഒരു കേസ് മാത്രമേയുള്ളൂവെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അഭിഭാഷകന്‍ ബോധിപ്പിച്ചു. എല്ലാ കേസിലും ഒത്തുതീര്‍പ്പണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഈ കേസിലും ആലോചിക്കാമെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. കക്ഷികളോട് രേഖാമൂലമുള്ള നിലപാട് കോടതി തേടിയിട്ടില്ല. തുടര്‍ന്ന് ഹരജി ജൂണ്‍ പത്തിന് പരിഗണിക്കാനായി മാറ്റി.

Next Story

RELATED STORIES

Share it