Kerala

കര്‍ദിനാളിനെതിരെ വ്യജ രേഖ:ഒരാള്‍ അറസ്റ്റില്‍; വൈദികനുവേണ്ടി മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും

ഫാ.പോള്‍ തേലക്കാട്ടിലിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ആദിത്യനെ പോലിസ് കസ്റ്റഡിയില്‍ എടുത്തത്.പിന്നീട് ഫാ.ടോണി കല്ലൂക്കാരനെയും പോലിസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തു.ഇതിനു ശേഷമാണ് ആദിത്യന്റെ അറസ്റ്റ് രേഖപെടുത്തിയത്.പിന്നാലെ ഫാ.ടോണി കല്ലൂക്കാരനെതിരെയും പോലിസ് നടപടിയുണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് അദ്ദേഹത്തിനുവേണ്ടി മുന്‍കൂര്‍ ജാമ്യപേക്ഷ സമര്‍പ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.ഒപ്പം അറസ്റ്റിലായ ആദിത്യനുവേണ്ടിയും ജാമ്യാപേക്ഷയും സമര്‍പ്പിക്കും.മുതിര്‍ന്ന അഭിഭാഷകരെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്

കര്‍ദിനാളിനെതിരെ വ്യജ രേഖ:ഒരാള്‍ അറസ്റ്റില്‍; വൈദികനുവേണ്ടി മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും
X

കൊച്ചി:സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചെന്ന കേസില്‍ അറസ്റ്റിലായ യുവാവിനെ റിമാന്‍ഡ് ചെയ്തു.കേസില്‍ ആരോപണ വിധേയനായ അതിരൂപതയിലെ വൈദികനായ ഫാ.ടോണി കല്ലൂക്കാരനുവേണ്ടി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാന്‍ ഇന്നലെ രാത്രിയില്‍ ചേര്‍ന്ന ഒരു വിഭാഗം വൈദികരുടെയും എഎംടി പ്രവര്‍ത്തകരുടെയും ഇടവക അംഗങ്ങളുടെയും സംയുക്ത യോഗം തീരൂമാനിച്ചു.കേസുമായി ബന്ധപ്പെട്ട് എറണാകുളം കോന്തുരുത്തി സ്വദേശി ആദിത്യനെ (24) യാണ് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.ഇയാളെ തൃക്കാക്കര മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സഭയുടെ ഭൂമിയിടപാടുകളെ തുടര്‍ന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഏറെ നാളായി സഭയിലെ ഇരു വിഭാഗങ്ങള്‍ ചേരിതിരിഞ്ഞു നില്‍ക്കുകയാണ്. ഇതില്‍ കര്‍ദിനാള്‍ വിരുദ്ധപക്ഷത്തിന്റെ ആവശ്യമനുസരിച്ചാണ് വ്യാജ ബാങ്കു രേഖ തയ്യാറാക്കിയതെന്നാണ് ആരോപണം. എന്നാല്‍ ഭൂമി വില്‍പന വഴിതിരിച്ചുവിടാന്‍ വേണ്ടി മനപ്പുര്‍വം ആസൂത്രിതമായി കെട്ടിച്ചമച്ച കേസാണിതെന്നാണ് കര്‍ദിനാള്‍ വിരുദ്ധ പക്ഷം ആരോപിക്കുന്നത്.

കേസില്‍ ഫാ. ടോണി കല്ലൂക്കാരനെതിരെ അന്വേഷണം നടക്കുന്നുണ്ട്. ഫാ. പോള്‍ തേലക്കാട്ടാണ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെയുളള രേഖ എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്തിന് കൈമാറിയത്.അദ്ദേഹം ഇതിന്റെ ആധികാരികത പരിശോധിക്കാന്‍ കര്‍ദിനാളിനെ ഏല്‍പ്പിച്ചു.തനിക്ക് ഇത്തരത്തില്‍ ബാങ്ക് അക്കൗണ്ടിലെന്ന് വ്യക്തമാക്കിയ കര്‍ദിനാള്‍ രേഖ സിനഡിനി കൈമാറുകയായിരുന്നു. സിനഡിന്റെ നിര്‍ദേശ പ്രകാരമാണ് പോലിസില്‍ പരാതി നല്‍കിയത്.പോലിസ് ഫാ.പോള്‍ തേലക്കാട്ടില്‍,മാര്‍ ജേക്കബ് മനത്തോടത്ത് എന്നിവര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഫാ.പോള്‍ തേലക്കാട്ടിലിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ആദിത്യനെ പോലിസ് കസ്റ്റഡിയില്‍ എടുത്തത്.പിന്നീട് ഫാ.ടോണി കല്ലൂക്കാരനെയും പോലിസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തു.ഇതിനു ശേഷമാണ് ആദിത്യന്റെ അറസ്റ്റ് രേഖപെടുത്തിയത്.പിന്നാലെ ഫാ.ടോണി കല്ലൂക്കാരനെതിരെയും പോലിസ് നടപടിയുണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് അദ്ദേഹത്തിനുവേണ്ടി മുന്‍കൂര്‍ ജാമ്യപേക്ഷ സമര്‍പ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.ഒപ്പം അറസ്റ്റിലായ ആദിത്യനുവേണ്ടിയും ജാമ്യാപേക്ഷയും സമര്‍പ്പിക്കും.മുതിര്‍ന്ന അഭിഭാഷകരെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.

Next Story

RELATED STORIES

Share it