Kerala

കര്‍ദിനാളിനെതിരെ വ്യാജരേഖ: ഹാജരാകണമെന്ന് നിര്‍ദേശിച്ച് ഫാ.ടോണി കല്ലുക്കാരന് അന്വേഷണ സംഘത്തിന്റ നോട്ടീസ്

ചോദ്യംചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട കൊണ്ടുള്ള നോട്ടീസ് അദ്ദേഹത്തിന്റെ താമസസ്ഥലത്താണ് അന്വേഷണം സംഘം പതിച്ചത്. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ ഫാ.ടോണി കല്ലൂക്കാരന്‍ സമര്‍പ്പിച്ച് മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും

കര്‍ദിനാളിനെതിരെ വ്യാജരേഖ: ഹാജരാകണമെന്ന് നിര്‍ദേശിച്ച് ഫാ.ടോണി കല്ലുക്കാരന് അന്വേഷണ സംഘത്തിന്റ നോട്ടീസ്
X

കൊച്ചി: സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചെന്ന കേസിലെ നാലാംപ്രതി ഫാ. ടോണി കല്ലൂക്കാരനോട് നാളെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം നോട്ടീസ് നല്‍കി. ചോദ്യംചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട കൊണ്ടുള്ള നോട്ടീസ് അദ്ദേഹത്തിന്റെ താമസസ്ഥലത്താണ് അന്വേഷണം സംഘം പതിച്ചത്. അതിനിടെ ഫാ. ആന്റണി കല്ലൂക്കാരന്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ഇതും നാളെ കോടതി പരിഗണിക്കുന്നുണ്ടൊണ് വിവരം.

കര്‍ദാളിനെതിരെ വ്യാജരേഖ ചമയ്ക്കാന്‍ നിര്‍ദേശം നല്‍കിയത് ഫാ. ടോണി കല്ലൂക്കാരനാണെന്നാണ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മൂന്നാംപ്രതി ആദിത്യപറഞ്ഞതായി അന്വേഷണം സംഘം വ്യക്തമാക്കുന്നു. കേസിലെ നാലാം പ്രതിയാണ് ഫാ.ടോണി കല്ലൂക്കാരന്‍.കര്‍ദിനാളിന്റെ മുന്‍ സെക്രട്ടറികൂടിയായിരുന്നു ഇദ്ദേഹം.കേസില്‍ ഒന്നും രണ്ടും പ്രതികളായ സിറോ മലബാര്‍ സഭ മുന്‍ വക്താവ് ഫാ. പോള്‍ തേലക്കാട്ടിനെയും അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ജേക്കബ് മനത്തോടത്തിനെയും വീണ്ടും ചോദ്യംചെയ്യണമെന്ന് അന്വേഷണസംഘം ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ആരോപിക്കപ്പെട്ട പ്രകാരം കര്‍ദിനാളിന് ഐസിഐസിഐ ബാങ്കില്‍ അക്കൗണ്ടില്ലെന്നും അക്കൗണ്ടുള്ളതായി വ്യാജ രേഖ ചമച്ചതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായി അന്വേഷണ സംഘം കോടതിയെ അറിയിച്ചു.റിമാന്‍ഡില്‍ കഴിയുന്ന ആദിത്യ അദ്ദേഹത്തിന്റെ പിതാവിന്റെ സ്ഥാപനത്തിലെ കംപ്യൂട്ടറില്‍ ബാങ്ക് രേഖ വ്യാജമായി ഉണ്ടാക്കുകയായിരുന്നെന്നും രേഖയിലുള്ളതുപോലെ 13 അക്ക അക്കൗണ്ട് നമ്പര്‍ ബാങ്കിനില്ലെന്ന് വ്യക്തമായതായും അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. കേസില്‍ പ്രതി ചേര്‍ത്തതിനെതിരെ ഫാ. പോള്‍ തേലക്കാട്ടും ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്തും ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിന്മേലുള്ള വിശദികരണത്തിലാണ് അന്വേഷണ സംഘം ഇക്കാര്യം വ്യക്തമാക്കിയത്.

Next Story

RELATED STORIES

Share it