Kerala

എക്‌സൈസ് സംഘത്തെ തോക്കിന്‍ മുനയില്‍ നിര്‍ത്തി രക്ഷപ്പെടാന്‍ ശ്രമിച്ച രാജ്യാന്തര ലഹരിമരുന്നു കടത്തു സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍

പുതുവൈപ്പ് ലൈറ്റ് ഹൗസിനു സമീപം ആലുവപ്പറമ്പ് വീട്ടില്‍ വര്‍ഗീസ് ജൂഡ്‌സണ്‍ (52) ആണ് പിടിയിലായത്. ഇയാളുടെ വാഹനത്തില്‍ നിന്ന് 6.5 കിലോ ചരസ് പിടിച്ചെടുത്തു. നേപ്പാളില്‍ നിര്‍മിച്ച പിസ്റ്റളും എട്ടു തിരകളും മഹീന്ദ്ര എക്‌സ്യുവി വാഹനവും എക്‌സൈസ് പിടിച്ചെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പിടിച്ചെടുത്ത ചരസിന് രാജ്യന്തര മാര്‍ക്കറ്റില്‍ ഇതിന് 13 കോടി രൂപ വില വരുമെന്നും കേരളത്തില്‍ ഇതുവരെ നടന്നിട്ടുള്ളതില്‍ ഏറ്റവും വലിയ ചരസ് വേട്ടയാണിതെന്നും എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ ചന്ദ്രപാലന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

എക്‌സൈസ് സംഘത്തെ തോക്കിന്‍ മുനയില്‍ നിര്‍ത്തി രക്ഷപ്പെടാന്‍ ശ്രമിച്ച  രാജ്യാന്തര ലഹരിമരുന്നു കടത്തു സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍
X

കൊച്ചി:എക്‌സൈസ് സംഘത്തെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി രക്ഷപ്പെടാന്‍ ശ്രമിച്ച രാജ്യാന്തര ലഹരിമരുന്നു കടത്തു സംഘത്തിലെ പ്രധാനകണ്ണി എക്‌സൈസിന്റെ പിടിയില്‍. പുതുവൈപ്പ് ലൈറ്റ് ഹൗസിനു സമീപം ആലുവപ്പറമ്പ് വീട്ടില്‍ വര്‍ഗീസ് ജൂഡ്‌സണ്‍ (52) ആണ് പിടിയിലായത്. ഇയാളുടെ വാഹനത്തില്‍ നിന്ന് 6.5 കിലോ ചരസ് പിടിച്ചെടുത്തു. നേപ്പാളില്‍ നിര്‍മിച്ച പിസ്റ്റളും എട്ടു തിരകളും മഹീന്ദ്ര എക്‌സ്യുവി വാഹനവും എക്‌സൈസ് പിടിച്ചെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പിടിച്ചെടുത്ത ചരസിന് രാജ്യന്തര മാര്‍ക്കറ്റില്‍ ഇതിന് 13 കോടി രൂപ വില വരുമെന്നും കേരളത്തില്‍ ഇതുവരെ നടന്നിട്ടുള്ളതില്‍ ഏറ്റവും വലിയ ചരസ് വേട്ടയാണിതെന്നും എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ ചന്ദ്രപാലന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നാര്‍ക്കോട്ടിക്‌സ് ആക്ട് പ്രകാരം നൂറു ഗ്രാം ചരസ് കൈവശമുണ്ടെങ്കില്‍ തന്നെ പത്തു വര്‍ഷം കഠിന തടവു കിട്ടാവുന്ന ശിക്ഷയാണ്. ഒരു കിലോഗ്രാം കൈയിലുണ്ടെങ്കില്‍ ശിക്ഷ 20 വര്‍ഷം വരെയാണ്. എന്‍ഐഎ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ തിരയുന്ന ലഹരിമരുന്നു കടത്തു സംഘാംഗമാണ് വര്‍ഗീസ് ജൂഡ്‌സണ്‍. ബുധനാഴ്ച ഉച്ചയ്ക്ക് 12ഓടെ മൂലമ്പിള്ളിയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. എക്‌സൈസ് സംഘാംഗങ്ങള്‍ ഇടപാടുകാരായി നടിച്ച് വന്‍ തുക വാഗ്ദാനം ചെയ്താണ് വര്‍ഗീസ് ജൂഡ്‌സണെ വലയില്‍ വീഴ്ത്തിയത്.

മയക്കുമരുന്ന് കൈമാറാനെത്തിയ ജൂഡ്‌സണ്‍ എക്‌സൈസ് സംഘത്തെ തിരിച്ചറിഞ്ഞയുടന്‍ വാഹനം വേഗത്തില്‍ ഓടിച്ചു പോവുകയായിരുന്നു. എക്‌സൈസ് പിന്തുടര്‍ന്ന് തടഞ്ഞു നിര്‍ത്തിയപ്പോള്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ മല്‍പ്പിടിത്തത്തിലൂടെയാണ് കീഴ്‌പ്പെടുത്തിയത്. നേപ്പാളില്‍ നിന്നാണ് ഇയാള്‍ ചരസ് കേരളത്തിലേക്ക് കൊണ്ടുവന്നത്. ജിപിആര്‍എസ് സഹായത്തോടെ വാഹനം സ്വയം ഓടിച്ചാണ് ജൂഡ്‌സണ്‍ നേപ്പാളില്‍ പോയിരുന്നത്. മയക്കുമരുന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നതിനായി ഇയാള്‍ 'റെന്റ് എ കാര്‍' ബിസിനസും നടത്തിയിരുന്നുവെന്നും എക്‌സൈസ് പറഞ്ഞു. പ്രതിയെ പിടികൂടിയ സംഘത്തിന് എക്‌സൈസ് കമീഷണര്‍ ഋഷിരാജ് സിങ് 25,000 രൂപ സമ്മാനം നല്‍കി. നേതൃത്വം നല്‍കിയ എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ പി ശ്രീരാജിന് എക്‌സൈസ് ഡെപ്യൂട്ടി കമീഷണര്‍ കെ ചന്ദ്രപാലന്‍ സമ്മാനത്തുക കൈമാറി. പ്രിവന്റീവ് ഓഫീസര്‍ കെ ആര്‍ രാംപ്രസാദ്, ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ എ എസ് ജയന്‍, ഡി സി സ്‌ക്വാഡ് അംഗം റോബി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി എക്‌സ് റൂബന്‍, എം എം അരുണ്‍കുമാര്‍, സിദ്ധാര്‍ഥന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. അസി. എക്‌സൈസ് കമീഷണര്‍ ടി എ അശോക്കുമാറും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it