Kerala

വൈപ്പിനില്‍ യുവതിയും മകനും പൊള്ളലേറ്റ് മരിച്ച സംഭവം; അയല്‍വാസി അറസ്റ്റില്‍

നായരമ്പലം ഭഗവതി ക്ഷേത്രത്തിന് സമീപം തെറ്റയില്‍ സിന്ധു(42) മകന്‍ അതുല്‍((17) എന്നിവരാണ് മരിച്ചത്.സംഭവത്തില്‍ അയല്‍വാസിയായ യുവാവ് ദിലീപിനെയാണ് പോലിസ് അറസ്റ്റു ചെയ്തത്.ഇയാള്‍ക്കെതിരെ ആത്മഹത്യ പ്രേരണ അടക്കമുള്ള വകുപ്പുകളാണ് പോലിസ് ചുമത്തിയിരിക്കുന്നത്

വൈപ്പിനില്‍ യുവതിയും മകനും പൊള്ളലേറ്റ് മരിച്ച സംഭവം; അയല്‍വാസി അറസ്റ്റില്‍
X

കൊച്ചി: വൈപ്പിന്‍ ഞാറയ്ക്കലില്‍ യുവതിയും മകനും പൊളളലേറ്റ് മരിച്ച സംഭവത്തില്‍ അയല്‍വാസിയായ യുവാവ് അറസ്റ്റില്‍. നായരമ്പലം ഭഗവതി ക്ഷേത്രത്തിന് സമീപം തെറ്റയില്‍ സിന്ധു(42) മകന്‍ അതുല്‍((17) എന്നിവരാണ് മരിച്ചത്.സംഭവത്തില്‍ അയല്‍വാസിയായ യുവാവ് ദിലീപിനെയാണ് പോലിസ് അറസ്റ്റു ചെയ്തത്.ഇയാള്‍ക്കെതിരെ ആത്മഹത്യ പ്രേരണ അടക്കമുള്ള വകുപ്പുകളാണ് പോലിസ് ചുമത്തിയിരിക്കുന്നത്.

ദിലീപ് നിരന്തരമായി ശല്യം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം സിന്ധു പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ സിന്ധുവിനെയും മകനെയും വീടിനുളളില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടത്. ഇന്നലെ രാവിലെ വീടിനുള്ളില്‍ പുക ഉയരുന്നതുകണ്ട് അയല്‍വാസികളും ബന്ധുക്കളും ചേര്‍ന്ന് സ്ഥലത്തെത്തിയപ്പോഴാണ് ഇരുവരെയും പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.തുടര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും സിന്ധു ഇന്നലെ മരിച്ചു.ഗുരുതരമായി പൊള്ളലേറ്റ അതുല്‍ ഇന്ന് രാവിലെ മരിച്ചു.

അയല്‍വാസിയായ ദീലീപ് എന്ന യുവാവ് തന്നെ നിരന്തമായി ശല്യപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി സിന്ധു കഴിഞ്ഞ ദിവസം പോലിസില്‍ പരാതി നല്‍കിയിരുന്നു.സംഭവത്തില്‍ പോലിസ് കേസെടുത്തിരുന്നുവെങ്കിലും ഇതില്‍ പോലിസ് വേണ്ട വിധം ഇടപെടുകയോ അന്വേഷണം നടത്തി നടപടി സ്വീകരിക്കുകയോ ചെയ്തിലെന്നാണ് ബന്ധുക്കളുടെ ആരോപണം.ദീലീപ് ബിജെപി പ്രവര്‍ത്തകനാണെന്നും കേസ് ഒതുക്കി തീര്‍ക്കാന്‍ ഒരു ബിജെപി നേതാവ് ഇടപെടീല്‍ നടത്തിയെന്നും ബന്ധുക്കള്‍ ആരോപിച്ചു.

Next Story

RELATED STORIES

Share it