Kerala

വരാപ്പുഴ കസ്റ്റഡി മരണം: എസ് ഐ അടക്കം ഒമ്പത് പേരെ പ്രതിചേര്‍ത്ത് ക്രൈംബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു

പറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്(ആര്‍ടിഎഫ്) ഉദ്യോഗസ്ഥരായ പി പി സന്തോഷ്‌കുമാര്‍, ജിതിന്‍ രാജ്, എം എസ് സുമേഷ്, എസ ്‌ഐ ജി എസ് ദീപക്ക്, ഇന്‍സ്‌പെക്ടര്‍ ക്രിസ്പിന്‍ സാം എഎസ്‌ഐമാരായ സി എന്‍ ജയാനന്ദന്‍, സന്തോഷ് ബേബി, കോണ്‍സ്റ്റബിള്‍മാരായ പി ആര്‍ ശ്രീരാജ്, ഇ ബി സുനില്‍കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം ആദ്യത്തെ നാലു പേര്‍ക്കെതിരെയാണു കൊലക്കുറ്റം ചുമത്തിയിട്ടുള്ളത്. അന്യായമായ തടങ്കല്‍, കൃത്യനിര്‍വഹണത്തിലുള്ള വീഴ്ച എന്നിവ കേരള പൊലീസ് ആക്ട് പ്രകാരം 9 പേര്‍ക്കെതിരെയും ചുമത്തിയിട്ടുണ്ട്.

വരാപ്പുഴ കസ്റ്റഡി മരണം: എസ് ഐ അടക്കം ഒമ്പത് പേരെ പ്രതിചേര്‍ത്ത് ക്രൈംബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു
X

കൊച്ചി; വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ എസ് ഐ അടക്കം ഒമ്പത് പേരെ പ്രതിചേര്‍ത്ത കുറ്റപത്രം ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചു. പറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്(ആര്‍ടിഎഫ്) ഉദ്യോഗസ്ഥരായ പി പി സന്തോഷ്‌കുമാര്‍, ജിതിന്‍ രാജ്, എം എസ് സുമേഷ്, എസ ്‌ഐ ജി എസ് ദീപക്ക്, ഇന്‍സ്‌പെക്ടര്‍ ക്രിസ്പിന്‍ സാം എഎസ്‌ഐമാരായ സി എന്‍ ജയാനന്ദന്‍, സന്തോഷ് ബേബി, കോണ്‍സ്റ്റബിള്‍മാരായ പി ആര്‍ ശ്രീരാജ്, ഇ ബി സുനില്‍കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം ആദ്യത്തെ നാലു പേര്‍ക്കെതിരെയാണു കൊലക്കുറ്റം ചുമത്തിയിട്ടുള്ളത്. അന്യായമായ തടങ്കല്‍, കൃത്യനിര്‍വഹണത്തിലുള്ള വീഴ്ച എന്നിവ കേരള പൊലീസ് ആക്ട് പ്രകാരം 9 പേര്‍ക്കെതിരെയും ചുമത്തിയിട്ടുണ്ട്.

കേസില്‍ പ്രത്യക്ഷ തെളിവുകളും ശാസ്ത്രീയ തെളിവുകളും ക്രൈംബ്രാഞ്ച് കണ്ടെത്തി.അന്നത്തെ എറണാകുളം റൂറല്‍ എസ്പി എ വി ജോര്‍ജ് കേസില്‍ സാക്ഷിയാണ്. വരാപ്പുഴ ദേവസ്വംപാടം സ്വദേശി ശ്രീജിത്ത് ആണു കൊല്ലപ്പെട്ടത്. 2018 ഏപ്രില്‍ 9നാണു സംഭവം. റൂറല്‍ എസ്പി രൂപീകരിച്ച റൂറല്‍ ടൈഗര്‍ ഫോഴ്‌സ് (ആര്‍ടിഎഫ്) എന്ന പ്രത്യേക സ്‌ക്വാഡാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്തപ്പോള്‍ ആര്‍ടിഎഫ് ഉദ്യോഗസ്ഥരും സ്റ്റേഷനില്‍വച്ച് എസ്‌ഐ ദീപക്കന്റെ നേതൃത്വത്തിലും ശ്രീജിത്ത് മര്‍ദനത്തിനിരയായതായി റിപോര്‍ട്ടിലുണ്ട്.ബൂട്ടു ധരിച്ച കാലുകൊണ്ടുള്ള മര്‍ദനത്തില്‍ ആന്തരീകാവയവങ്ങള്‍ക്കേറ്റ ക്ഷതമാണു മരണത്തിനു കാരണമായത്.

അടിവയറ്റിലേറ്റ ആഘാതത്തില്‍ ചെറുകുടല്‍ ഏറെക്കുറെ അറ്റുപോയതായി കുറ്റപത്രത്തില്‍ പറയുന്നു. 3 ഘട്ടങ്ങളിലായി മര്‍ദനത്തിനിരയായതായി റിപ്പോര്‍ട്ടിലുണ്ട്. വീട്ടില്‍ വച്ചും വീട്ടില്‍ നിന്നു വാഹനത്തിലേക്കു കയറ്റുന്ന വഴിയും പൊലീസ് സ്റ്റേഷനില്‍ വച്ചും മര്‍ദനമേറ്റു. കുടല്‍ മുറിഞ്ഞു വിട്ടുപോകാറായ അവസ്ഥയിലെത്തി ഇന്‍ഫെക്ഷന്‍ ആയതു മറ്റ് ആന്തരികാവയവങ്ങള്‍ നശിക്കുന്നതിനു കാരണമായി. ജജനം സര്‍ ഫേഷന്‍ എന്നത് മരണത്തിന് കാരണമായേക്കാവുന്ന മുറിവായി മാറിയെന്ന് റിപ്പോര്‍ട്ടിലുണ്ട്.ആന്തരീക ക്ഷതങ്ങളുടെ ശാസ്ത്രീയമായ തെളിവുകള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ഗുരുതരമായ പരുക്കുണ്ടെന്നു വ്യക്തമായിട്ടും ആശുപത്രിയിലെത്തിക്കാന്‍ വൈകിയതു വീഴ്ചയാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.

Next Story

RELATED STORIES

Share it