Kerala

11 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ മോഷ്ടാവ് പിടിയില്‍

പാല സ്വദേശി ജയേഷ് (40) നെയാണ് പോത്താനിക്കാട് പോലിസ് തിരുവനന്തപുരത്തു നിന്നും അറസ്റ്റ് ചെയ്തത്. 2010 ല്‍ റബ്ബര്‍ ഷീറ്റ് മോഷണം നടത്തിയ സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ കോതമംഗലം ജെഎഫ്‌സിഎം കോടതി ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖാപിക്കുകയും എല്‍പി വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു

11 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ മോഷ്ടാവ് പിടിയില്‍
X

കൊച്ചി:പതിനൊന്ന് വര്‍ഷം മുമ്പ് മോഷണം നടത്തിയ ശേഷം ഒളിവില്‍ പോയ ആളെ പോലിസ് അറസ്റ്റ് ചെയ്തു. പാലാ സ്വദേശി ജയേഷ് (40) നെയാണ് പോത്താനിക്കാട് പോലിസ് തിരുവനന്തപുരത്തു നിന്നും അറസ്റ്റ് ചെയ്തത്. 2010 ല്‍ റബ്ബര്‍ ഷീറ്റ് മോഷണം നടത്തിയ സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ കോതമംഗലം ജെഎഫ്‌സിഎം കോടതി ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയുംഎല്‍പി വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

ജില്ലയിലെ എല്‍പി കേസുകളിലെ പ്രതികളെ പിടികൂടുന്ന തിനായി ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക കോമ്പിംഗ് ഓപ്പറേഷന്‍ നടത്തിയപ്പോഴാണ് പ്രതി പിടിയിലാകുന്നത്. ഇന്‍സ്‌പെക്ടര്‍ നോബിള്‍ മാനുവല്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ സലീം, സിവില്‍ പോലീസ് ഓഫീസര്‍ ധയേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it