Kerala

സിപിഎം നേതാക്കള്‍ മാനസികമായി പീഡിപ്പിച്ചെന്ന്; ആത്മഹത്യ ചെയ്ത സിപിഎം പ്രാദേശിക നേതാവ് സിയാദിന്റെ കുറിപ്പ് പുറത്ത്

സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കി.കുറിപ്പിലെ കൈയക്ഷരം സിയാദിന്റേതാണോയെന്ന് പരിശോധിക്കുമെന്ന് പോലിസ്.തന്റെ മരണത്തില്‍ ഉത്തരവാദികള്‍ എന്നു പറഞ്ഞു തുടങ്ങുന്ന കുറിപ്പില്‍ നേതാക്കളുടെ പേര് അക്കമിട്ട് നിരത്തിയാണ് പറഞ്ഞിരിക്കുന്നത്

സിപിഎം നേതാക്കള്‍ മാനസികമായി പീഡിപ്പിച്ചെന്ന്; ആത്മഹത്യ ചെയ്ത സിപിഎം പ്രാദേശിക നേതാവ് സിയാദിന്റെ കുറിപ്പ് പുറത്ത്
X

കൊച്ചി: സിപിഎം നേതാക്കള്‍ മാനസികമായി പീഡിപ്പിച്ചെന്ന് ആരോപണം ഉയര്‍ത്തി കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത സിപിഎം എറണാകുളം തൃക്കാക്കര ലോക്കല്‍ കമ്മിറ്റിയംഗം സിയാദിന്റെ ആത്മഹത്യ കുറിപ്പ്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കി.കുറിപ്പിലെ കൈയക്ഷരം സിയാദിന്റേതാണോയെന്ന് പരിശോധിക്കുമെന്ന് പോലിസ്.തന്റെ മരണത്തില്‍ ഉത്തരവാദികള്‍ എന്നു പറഞ്ഞു തുടങ്ങുന്ന കുറിപ്പില്‍ നേതാക്കളുടെ പേര് അക്കമിട്ട് നിരത്തിയാണ് പറഞ്ഞിരിക്കുന്നത്.

സിപിഎം തൃക്കാക്കര സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി ജയചന്ദ്രന്‍ ഇല്ലാത്ത ആരോപണങ്ങള്‍ നടത്തി തന്നെ മാനസികമായി പീഡിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. സി പി എം ഏരിയ സെക്രട്ടറി വി എ സക്കീര്‍ ഹുസൈന്‍ തന്നെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു.കുന്നേപറമ്പ് ബ്രാഞ്ച് സെക്രട്ടറി നിസാര്‍ തന്നെക്കുറിച്ച് ഇല്ലാത്തതെല്ലാം പറഞ്ഞു പരത്തി.മാനസിക പീഡനം സഹിക്ക വയ്യാതെ ഞാന്‍ ആത്മഹത്യ ചെയ്യുന്നു എന്നാണ് സിയാദ് എഴുതിയതെന്ന പേരില്‍ പുറത്തായിരിക്കുന്ന ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കുന്നത്.

പ്രളയ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം പ്രാദേശിക നേതാക്കള്‍ക്കെതിരെ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം നടക്കുകയാണ്.ഇതില്‍ അന്‍വര്‍,നിധിന്‍ എന്നീ നേതാക്കള്‍ കേസില്‍ പ്രതിയാണ്. നിധിനും ഭാര്യ ഷിന്റുവും അറസ്റ്റിലായി റിമാന്റിലാണ്. അന്‍വറും അന്‍വറിന്റെ ഭാര്യയും അയ്യനാട് സഹകരണ ബാങ്ക് ഭരണസമിതിയംഗവുമായ കൗലത്തും ഒളിവിലാണ്.അയ്യനാട് സഹകരണ ബാങ്കിലെ ഭരണ സമിതിയംഗമായിരുന്നു സിയാദ്.കഴിഞ്ഞ ദിവസാണ് സിയാദ് ആത്മഹത്യ ചെയ്തത്. ഇതിനു പിന്നാലെയാണ് ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് സിയാദ് എഴുതിയതെന്ന് പറയപ്പെടുന്ന കത്ത് പുറത്തു വന്നിരിക്കുന്നത്.ഇത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് സിയാദിന്റെ ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കി

Next Story

RELATED STORIES

Share it