Kerala

പെട്രോള്‍ പമ്പിലെ കൊലപാതകം: ഒരു വര്‍ഷത്തിനു ശേഷം പ്രതി പിടിയില്‍

അസം നൗഗോണ്‍ ജില്ലയില്‍ മഹ്ബോര്‍ അലി ഗ്രാമത്തില്‍ പങ്കജ് മണ്ഡല്‍ (21) നെ ആണ് പോലിസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂരിന് സമീപം മാറമ്പിള്ളിയില്‍നിന്നാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിന് ആഴ്ചകള്‍ക്ക് മുന്‍പ് പെട്രോള്‍ പമ്പില്‍ ജോലിക്ക് എത്തിയ ഇരുവര്‍ക്കും പമ്പുടമ, പമ്പിന്റെ എതിര്‍വശത്തുള്ള മൂന്നു നില കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ താമസ സൗകര്യം ഒരുക്കിയിരുന്നു. ഈ കെട്ടിടത്തില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 20നാണു കൊലപാതകം നടന്നത്. മൊഹിബുള്ള പങ്കജ് മണ്ഡലിനെ അടിച്ചതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലിസ് പറഞ്ഞു.ഉറക്കത്തില്‍ മൊഹിബുള്ളയെ ഇരുമ്പു വടികൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.കൊലപതകത്തിന് ശേഷം പ്രതി മുറി പൂട്ടി രക്ഷപെടുകയായിരുന്നു

പെട്രോള്‍ പമ്പിലെ കൊലപാതകം: ഒരു വര്‍ഷത്തിനു ശേഷം പ്രതി പിടിയില്‍
X

കൊച്ചി; പെരുമ്പാവൂര്‍ ഒക്കല്‍ ഐഒസി. പെട്രോള്‍ പമ്പിലെ ജോലിക്കാരനായ അസം സ്വദേശി മോഹിബുള്ള കൊല്ലപ്പെട്ട കേസില്‍ ഒരു വര്‍ഷത്തിനു ശേഷം പ്രതി പിടിയില്‍.അസം നൗഗോണ്‍ ജില്ലയില്‍ മഹ്ബോര്‍ അലി ഗ്രാമത്തില്‍ പങ്കജ് മണ്ഡല്‍ (21) നെ ആണ് പോലിസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂരിന് സമീപം മാറമ്പിള്ളിയില്‍നിന്നാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിന് ആഴ്ചകള്‍ക്ക് മുന്‍പ് പെട്രോള്‍ പമ്പില്‍ ജോലിക്ക് എത്തിയ ഇരുവര്‍ക്കും പമ്പുടമ, പമ്പിന്റെ എതിര്‍വശത്തുള്ള മൂന്നു നില കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ താമസ സൗകര്യം ഒരുക്കിയിരുന്നു. ഈ കെട്ടിടത്തില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 20നാണു കൊലപാതകം നടന്നത്.

മൊഹിബുള്ള പങ്കജ് മണ്ഡലിനെ അടിച്ചതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലിസ് പറഞ്ഞു.ഉറക്കത്തില്‍ മൊഹിബുള്ളയെ ഇരുമ്പു വടികൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.കൊലപതകത്തിന് ശേഷം പ്രതി മുറി പൂട്ടി രക്ഷപെടുകയായിരുന്നു. പിന്നീട് അസഹ്യമായ ദുര്‍ഗന്ധത്തെ തുടര്‍ന്ന നാലു ദിവസത്തിനു ശേഷം പോലീസ് എത്തി മുറി തുറന്നപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. സംഭവസമയത്ത് ഇരുവര്‍ക്കും മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നില്ല. പ്രതി മുന്‍പ് ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയെങ്കിലും മദ്യപാനിയും പണം വച്ച് ചീട്ട് കളിക്കാരനും ആയ പ്രതി, പണം തീരുന്ന മുറക്ക് മൊബൈല്‍ ഫോണും സിം കാര്‍ഡും വില്‍പന നടത്തിയതിനാല്‍ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.

വളരെ ചെറുപ്പത്തില്‍ മാതാപിതാക്കള്‍ മരണപ്പെട്ടതിനാല്‍ പ്രാഥമിക വിദ്യാഭ്യാസം പോലും ഇല്ലാത്ത പ്രതി നാട്ടില്‍ ആരുമായി അടുപ്പം സൂക്ഷിക്കുകയോ ബന്ധപ്പെടുകയോ നാട്ടില്‍ പോവുകയോ ചെയ്തിരുന്നില്ല. പ്രതിക്കുവേണ്ടി ഒരു വര്‍ഷത്തിനിടയില്‍ രണ്ട് തവണ അസമിലും ഒരു തവണ അരുണാചല്‍ പ്രദേശിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കാസര്‍ഗോഡ് മുതല്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്തിരുന്ന പ്രതി ഒരു മാസം മുന്‍പാണ് മാറമ്പിള്ളിയില്‍ ജോലിക്ക് എത്തിയത്. സോഷ്യല്‍ മീഡിയയില്‍നിന്നു ലഭിച്ച ചില സൂചനകള്‍ വച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സഹായകമായത് എന്ന് പെരുമ്പാവൂര്‍ സി.ഐ പി.എ. ഫൈസല്‍ പറഞ്ഞു.

Next Story

RELATED STORIES

Share it