Kerala

എറണാകുളം നോര്‍ത്ത് -സൗത്ത് ഇടനാഴിയുടെ രൂപകല്‍പ്പന ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ഫ്രഞ്ച് ഏജന്‍സി

ഫ്രഞ്ച് വികസന ഏജന്‍സി എഎഫ്ഡിയുടെ ഉപദേശകരായ സൂയസിന്റെ പ്രതിനിധിയായ വിന്‍സെന്റ് ലിച്ചേറയാണ് സ്ഥലം സന്ദര്‍ശിച്ചതിന് ശേഷം ഇത് സംബന്ധിച്ച ഉറപ്പ് റെയില്‍വേയ്ക്കും കൊച്ചി കോര്‍പറേഷനും നല്‍കിയത്. രണ്ടര കിലോ മീറ്റര്‍ ദൈര്‍ഘ്യമാണ് നിര്‍ദ്ദിഷ്ട റെയില്‍വേ ഇടനാഴിക്കുള്ളത്. സൗത്തില്‍ നിന്ന് നോര്‍ത്തിലേക്കുള്ള നാലു കിലോ മീറ്റര്‍ ദൂരം ഇടനാഴി വരുന്നതോടെ രണ്ടര കിലോ മീറ്ററായി ചുരുങ്ങും

എറണാകുളം നോര്‍ത്ത് -സൗത്ത് ഇടനാഴിയുടെ രൂപകല്‍പ്പന ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ഫ്രഞ്ച് ഏജന്‍സി
X

കൊച്ചി: എറണാകുളം നോര്‍ത്ത് ,സൗത്ത് റെയില്‍വേ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന ഇടനാഴിയുടെ ഡിസൈന്‍ നാലു മാസത്തിനുള്ളില്‍ രൂപകല്‍പന ചെയ്യുമെന്ന് സ്ഥലം സന്ദര്‍ശിച്ച ഫ്രഞ്ച് പ്രതിനിധിയുടെ ഉറപ്പ് . പദ്ധതി നടപ്പാക്കുന്ന ഫ്രഞ്ച് വികസന ഏജന്‍സി എഎഫ്ഡിയുടെ ഉപദേശകരായ സൂയസിന്റെ പ്രതിനിധിയായ വിന്‍സെന്റ് ലിച്ചേറയാണ് സ്ഥലം സന്ദര്‍ശിച്ചതിന് ശേഷം ഇത് സംബന്ധിച്ച ഉറപ്പ് റെയില്‍വേയ്ക്കും കൊച്ചി കോര്‍പറേഷനും നല്‍കിയത്. രണ്ടര കിലോ മീറ്റര്‍ ദൈര്‍ഘ്യമാണ് നിര്‍ദ്ദിഷ്ട റെയില്‍വേ ഇടനാഴിക്കുള്ളത്. സൗത്തില്‍ നിന്ന് നോര്‍ത്തിലേക്കുള്ള നാലു കിലോ മീറ്റര്‍ ദൂരം ഇടനാഴി വരുന്നതോടെ രണ്ടര കിലോ മീറ്ററായി ചുരുങ്ങും. പദ്ധതിപ്രദേശത്ത് റെയില്‍വേയുടെ 1.2 കിലോമീറ്ററും കൊച്ചിന്‍ കോര്‍പറേഷന്റെ 1.1 കിലോമീറ്റര്‍ സ്ഥലവും ഉള്‍പ്പെടുന്നു.

ഇതിനുപുറമെ വെറും 20 മീറ്റര്‍ മാത്രമേ സ്വകാര്യ വ്യക്തികളില്‍ നിന്ന് വാങ്ങേണ്ടതുള്ളു. ഇതില്‍ 80 ശതമാനത്തോളം ഭാഗത്ത് റോഡിന് അഞ്ച് മുതല്‍ എട്ട് മീറ്റര്‍ വരെ വീതിയുമുണ്ട്. കൂടാതെ സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കെഎസ്ആര്‍ടിസിവരെ ടൈല്‍ പാകിയ റോഡുമുണ്ട്. ആധുനികവും ശാസ്തീയവുമായ സുസ്ഥിര നഗരഗതാഗതം ലക്ഷ്യമാക്കി, രാജ്യാന്തര കാലാവസ്ഥാ വ്യതിയാന കണ്‍വെന്‍ഷന്റെ നേതൃത്വത്തില്‍ ആഗോളതലത്തില്‍ നടപ്പിലാക്കുന്ന മൊബിലൈസ് യുവര്‍ സിറ്റി പദ്ധതിയുടെ ഭാഗമായാണ് റോഡ് നിര്‍മ്മിക്കുന്നത്. ഇടനാഴി യാഥാര്‍ഥ്യമാകുന്നതോടെ യാത്രക്കാര്‍ക്ക് സൗത്തില്‍ നിന്ന് നോര്‍ത്തിലേക്ക് വേഗത്തില്‍ എത്താന്‍ സാധിക്കും. കൂടാതെ എംജി റോഡ്, ചിറ്റൂര്‍ റോഡ് എന്നിവിടങ്ങളിലെ തിരക്കിനും ചെറിയതോതില്‍ പരിഹാരമാകും. അംബേദ്കര്‍ സ്റ്റേഡിയം ഉള്‍പ്പെടെ ബന്ധിപ്പിക്കുന്ന ഈ പാതയെ ഭാവിയില്‍ മെട്രോ സ്റ്റേഷനുകളുമായി ബന്ധിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്.

Next Story

RELATED STORIES

Share it