Kerala

പിക് അപ് വാന്‍ ഇടിച്ച് ദമ്പതികള്‍ മരിച്ചു

ആന്ധ്രപ്രദേശ് സ്വദേശികളായ നാരായണസ്വാമി, ശാന്തമ്മ എന്നിവരാണ് മരിച്ചത്. സ്‌ക്രാപ്പ് ശേഖരിക്കുന്ന തൊഴിലാളികളാണ് ഇവര്‍.ഇടപ്പള്ളി - അരൂര്‍ ദേശീയപാതയില്‍ കണ്ണാടിക്കാട് സിഗ്‌നലിന് സമീപമായിരുന്നു അപകടം

പിക് അപ് വാന്‍ ഇടിച്ച് ദമ്പതികള്‍ മരിച്ചു
X

കൊച്ചി: മരട് കണ്ണാടിക്കാടില്‍ പിക് അപ് വാന്‍ ഇടിച്ച് ദമ്പതികള്‍ മരിച്ചു. തമ്മനത്ത് വാടകയ്ക്ക് താമസിക്കുന്ന ആന്ധ്രപ്രദേശ് സ്വദേശികളായ നാരായണസ്വാമി, ശാന്തമ്മ എന്നിവരാണ് മരിച്ചത്. സ്‌ക്രാപ്പ് ശേഖരിക്കുന്ന തൊഴിലാളികളാണ് ഇവര്‍.ഇടപ്പള്ളി-അരൂര്‍ ദേശീയപാതയില്‍ കണ്ണാടിക്കാട് സിഗ്‌നലിന് സമീപമായിരുന്നു അപകടം.വൈറ്റിലക്ക് പോവുകയായിരുന്ന ഇവരെ കുണ്ടന്നൂര്‍ ഭാഗത്ത് നിന്ന് വരികയായിരുന്ന പിക് അപ് വാന്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വിട്ടുനല്‍കും. സംഭവത്തില്‍ പോലിസ് കേസെടുത്തു.

Next Story

RELATED STORIES

Share it