Kerala

എറണാകുളം ജില്ലാ എല്‍ഡിഎഫ് യോഗം ഇന്ന്; സിപി എം-സിപി ഐ തര്‍ക്കം ചര്‍ച്ചയാകും

വൈപ്പിന്‍ ഗവ. കോളജിലെ എസ്എഫ് ഐ-എ ഐ എസ് എഫ് സംഘര്‍ഷവും,സിപി ഐ ജില്ലാ സെക്രട്ടറി പി രാജുവിനെ ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ ഞാറയക്കല്‍ ആശൂപത്രിയില്‍ തടഞ്ഞ സംഭവവും സിപി ഐയുടെ ഡി ഐ ജി ഓഫിസ് മാര്‍ച്ചിനു നേരെ നടന്ന പോലിസ് ലാത്തിച്ചാര്‍ജുമെല്ലാം യോഗത്തില്‍ സിപി ഐ നേതൃത്വം മുന്നോട്ടു വെയ്ക്കും. ഇന്നലെ സിപിഎമ്മിന്റെ നേതൃത്വത്തില്‍ വൈപ്പിന്‍ എളങ്കുന്നപ്പുഴയില്‍ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സിപി ഐ നേതാക്കള്‍ക്കെതിരെ സിപിഎം നേതാക്കള്‍ രൂക്ഷമായ വിമര്‍ശനം നടത്തിയിരുന്നു.

എറണാകുളം ജില്ലാ എല്‍ഡിഎഫ് യോഗം ഇന്ന്; സിപി എം-സിപി ഐ തര്‍ക്കം ചര്‍ച്ചയാകും
X

കൊച്ചി: സിപിഎം-സിപി ഐ തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടയില്‍ എറണാകുളം ജില്ലയിലെ ഇടതുമുന്നണിയോഗം ഇന്നു ചേരും. ഉച്ചകഴിഞ്ഞ് രണ്ടിനാണ് യോഗം ചേരുന്നത്.വൈപ്പിന്‍ ഗവ. കോളജിലെ എസ്എഫ് ഐ-എ ഐ എസ് എഫ് സംഘര്‍ഷവും,സിപി ഐ ജില്ലാ സെക്രട്ടറി പി രാജുവിനെ ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ ഞാറയക്കല്‍ ആശൂപത്രിയില്‍ തടഞ്ഞ സംഭവവും സിപി ഐയുടെ ഡി ഐ ജി ഓഫിസ് മാര്‍ച്ചിനു നേരെ നടന്ന പോലിസ് ലാത്തിച്ചാര്‍ജുമെല്ലാം യോഗത്തില്‍ സിപി ഐ നേതൃത്വം മുന്നോട്ടു വെയ്ക്കും.സിപി ഐ ജില്ലാ സെക്രട്ടറി പി രാജു, അസിസ്റ്റന്റ് സെക്രട്ടറി കെ എന്‍ സുഗതന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്ത് പാര്‍ടി നിലപാട് വിശദീകരിക്കും. കഴിഞ്ഞ ദിവസം സി പി ഐ ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഉയര്‍ന്ന് വികാരം സി പി ഐ നേതാക്കള്‍ ഇടതുമുന്നണി യോഗത്തില്‍ അറിയിക്കുമെന്നാണ് വിവരം. ഇന്നലെ സിപിഎമ്മിന്റെ നേതൃത്വത്തില്‍ വൈപ്പിന്‍ എളങ്കുന്നപ്പുഴയില്‍ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സിപി ഐ നേതാക്കള്‍ക്കെതിരെ സിപിഎം നേതാക്കള്‍ രൂക്ഷമായ വിമര്‍ശനം നടത്തിയിരുന്നു.

സിപി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കാണിച്ച പക്വത ജില്ലാ നേതാക്കള്‍ കാണിച്ചില്ലെന്നായിരുന്നു വിമര്‍ശനം.പോലിസ് ലാത്തിച്ചാര്‍ജില്‍ എല്‍ദോ എബ്രാഹം എംഎല്‍എയുടെ കൈയക്ക് പരിക്കേറ്റതിനെയും സിപിഎം നേതാക്കള്‍ യോഗത്തില്‍ പരിഹസിച്ചിരുന്നു.ഇടതുപക്ഷത്തിന്റെ ഐക്യം കാത്തു സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം സിപിഎമ്മിനെപ്പോലെ തന്നെ സിപി ഐയക്കും ഉണ്ടെന്ന കാര്യം സി പി ഐ നേതാക്കള്‍ മറന്നു പോകരുതെന്നും സിപിഎം നേതാക്കള്‍ പറഞ്ഞു.ഇന്ന് ഇടതു മുന്നണിയോഗം ചേരാനിരിക്കെ ഇന്നലെ സിപിഎം യോഗം സംഘടിപ്പിച്ച് സി പി ഐ നേതാക്കള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചതും സിപി ഐ നേതാക്കള്‍ യേഗത്തില്‍ ഉന്നയിക്കുമെന്നാണ് അറിയുന്നത്.അതേ സമയം സിപി ഐ സ്വീകരിച്ച നിലപാടിനെതിരെയുള്ള സിപിഎമ്മിന്റെ വികാരവും സിപിഎം നേതാക്കളും യോഗത്തില്‍ അറിയിക്കും.സിപിഎം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ അടക്കമുള്ള നേതാക്കാളായിരിക്കും സിപിഎമ്മിനെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുക്കുന്നതെന്നാണ് വിവരം.

Next Story

RELATED STORIES

Share it