Kerala

ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

തമിഴ്‌നാട് ഡിണ്ടികല്‍ സ്വദേശി ധനരാജ് ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ കുണ്ടന്നൂര്‍-തേവര പാലത്തിലായിരുന്നു അപകടം.പള്ളുരുത്തിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ് ധനരാജ്

ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു
X

കൊച്ചി; കുണ്ടന്നൂരിന് സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ തമിഴ്‌നാട് സ്വദേശിമരിച്ചു. തമിഴ്‌നാട് ഡിണ്ടികല്‍ സ്വദേശി ധനരാജ് ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ കുണ്ടന്നൂര്‍-തേവര പാലത്തിലായിരുന്നു അപകടം.പള്ളുരുത്തിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ് ധനരാജ്. ഇദ്ദേഹം ബൈക്കില്‍ പള്ളുരുത്തിയില്‍ നിന്നും തൃപൂണിത്തുറയിലേക്ക് പോവുമ്പോഴായിരുന്നു അപകടം. ലോറി എതിര്‍ദിശയില്‍ തെറ്റായ രീതിയില്‍ വന്നതാണ് അപകടത്തിന് കാരണമെന്നാണ് പറയപ്പെടന്നത്. ധനരാജിന്റെ തലയിലൂടെ ലോറി കയറിയിറങ്ങി. അപകടത്തെ തുടര്‍ന്ന് മരട് പോലിസ് കേസെടുത്ത് അനന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it