Kerala

ഡി ഐ ജി ഓഫിസ് മാര്‍ച്: മുന്‍കൂര്‍ജാമ്യമില്ല; സി പി ഐ നേതാക്കള്‍ അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണമെന്ന് ഹൈക്കോടതി

എല്‍ദോ എബ്രാഹം എംഎല്‍എ, സിപി ഐ ജില്ലാ സെക്രട്ടറി പി രാജു അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.കേസില്‍ എല്‍ദോ എബ്രാഹം എംഎല്‍എ, പി രാജു അടക്കമുള്ളവര്‍ അന്വേഷണ ഉദ്യോഗസ്ഥനു മൂമ്പാകെ ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.വൈപ്പിന്‍ സര്‍ക്കാര്‍ ആര്‍ടസ് കോളജില്‍ നടന്ന എസ് എഫ് ഐ-എ ഐ എസ് എഫ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായ നിലപാട് സ്വീകരിച്ച ഞാറയ്ക്കല്‍ സി ഐയ്‌ക്കെതിരെ നടപടിയാവശ്യപ്പെട്ടാണ് സിപി ഐ യുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടന്നത്

ഡി ഐ ജി ഓഫിസ് മാര്‍ച്: മുന്‍കൂര്‍ജാമ്യമില്ല; സി പി ഐ നേതാക്കള്‍ അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണമെന്ന് ഹൈക്കോടതി
X

കൊച്ചി: എറണാകുളം ഡി ഐ ജി ഓഫിസിലേക്ക് സിപി ഐ നടത്തിയ മാര്‍ച്ചുമായി ബന്ധപ്പെട്ട കേസില്‍ എല്‍ദോ എബ്രാഹം എംഎല്‍എ, സിപി ഐ ജില്ലാ സെക്രട്ടറി പി രാജു അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.കേസില്‍ എല്‍ദോ എബ്രാഹം എംഎല്‍എ, പി രാജു അടക്കമുള്ളവര്‍ അന്വേഷണ ഉദ്യോഗസ്ഥനു മൂമ്പാകെ ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.വൈപ്പിന്‍ സര്‍ക്കാര്‍ ആര്‍ടസ് കോളജില്‍ നടന്ന എസ് എഫ് ഐ-എ ഐ എസ് എഫ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായ നിലപാട് സ്വീകരിച്ച ഞാറയ്ക്കല്‍ സി ഐയ്‌ക്കെതിരെ നടപടിയാവശ്യപ്പെട്ടാണ് സിപി ഐ യുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടന്നത്.

മാര്‍ച്ചിനിടയില്‍ പോലിസും സിപി ഐ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടുകയും എല്‍ദോ എബ്രാഹം എംഎല്‍എയുടെ കൈയ്യുടെ എല്ലിന് പൊട്ടലേല്‍ക്കുകുയം പി രാജു അടക്കമുള്ളവര്‍ക്ക് തലയ്ക്കും കൈയ്ക്കും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.സിപി ഐ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒപ്പം എസിപി ലാല്‍ജി അടക്കമുള്ള പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു.സംഭവം വിവാദമായതോടെ സര്‍ക്കാര്‍ ഇടപെട്ട് ജില്ലാ കലക്ടറെ അന്വേഷണത്തിനായി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ എംഎല്‍എയെ മര്‍ദിച്ച എറണാകുളം സെന്‍ട്രല്‍ എസ് ഐ ബിപിന്‍ ദാസിനെ സസ്‌പെന്റും ചെയ്തിരുന്നു. ഇതിനിടയില്‍ മാര്‍ച്ചു മായി ബന്ധപ്പെട്ട് സിപി ഐ നേതാക്കള്‍ക്കെതിരെയും പോലിസ് കേസെടുത്തിരുന്നു. ഇതിലാണ് നേതാക്കള്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.

Next Story

RELATED STORIES

Share it