ദേശീയ പാതയില്‍ ഓട്ടത്തിനിടയില്‍ കാര്‍ കത്തി നശിച്ചു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപെട്ടു

ക്രൗണ്‍ പ്ലാസയ്ക്ക് സമീപം അരൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന മാടവന സ്വദേശി നൈമനപറമ്പില്‍ ദിലീപിന്റെ കാറാണ് കത്തി നശിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് കാറിന് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. തീകണ്ടയുടനെ ഡ്രൈവര്‍ ഉടന്‍ കാര്‍ നിര്‍ത്തി ചാടിയിറങ്ങിയതിനാല്‍ ദുരന്തം ഒഴിവായി

ദേശീയ പാതയില്‍ ഓട്ടത്തിനിടയില്‍ കാര്‍ കത്തി നശിച്ചു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപെട്ടു

കൊച്ചി: ദേശീയപാതയില്‍ കുണ്ടന്നൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപെട്ടു. ക്രൗണ്‍ പ്ലാസയ്ക്ക് സമീപം അരൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന മാടവന സ്വദേശി നൈമനപറമ്പില്‍ ദിലീപിന്റെ കാറാണ് കത്തി നശിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് കാറിന് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. തീകണ്ടയുടനെ ഡ്രൈവര്‍ ഉടന്‍ കാര്‍ നിര്‍ത്തി ചാടിയിറങ്ങിയതിനാല്‍ ദുരന്തം ഒഴിവായി. കുണ്ടന്നൂര്‍ പമ്പില്‍ നിന്നും ഡീസല്‍ വാങ്ങി മടങ്ങുമ്പോഴാണ് അപകടം നടന്നത്.അപകടത്തെ തുടര്‍ന്ന് രണ്ട് മണിക്കൂറോളം ദേശീയ പാതയിലൂടെയുള്ള ഗതാഗതം സ്തംഭിച്ചു. വിവരമറിഞ്ഞ് ഗാന്ധി നഗറില്‍ നിന്നും അഗ്നിശമന സേനാവിഭാഗം ഗതാഗതക്കുരുക്ക് താണ്ടി എത്തിയപ്പോഴേക്കും കാര്‍ ഏറെക്കുറെ കത്തി നശിച്ചിരുന്നു. സംഭവത്തില്‍ മരട് പോലീസ് കേസെടുത്തിട്ടുണ്ട്.

RELATED STORIES

Share it
Top