Kerala

എറണാകുളം ഉപതിരഞ്ഞെടുപ്പ്: സൂക്ഷമ പരിശോധന പൂര്‍ത്തിയായി;മല്‍സരത്തിന് 10 സ്ഥാനാര്‍ഥികള്‍

അബ്ദുള്‍ ഖാദര്‍ വാഴക്കാല (സമാജ് വാദി ഫോര്‍വേഡ് ബ്ലോക്ക്),സി ജി രാജഗോപാല്‍ (ബിജെപി ), ബോസ്‌കോ കളമശ്ശേരി (യുണൈറ്റഡ് കോണ്‍ഗ്രസ് ),ജെയ്‌സണ്‍ തോമസ് (സ്വത.)മനു റോയ് (എല്‍ ഡി എഫ് സ്വത.),ടി ജെ വിനോദ് (യു ഡി എഫ്),അശോക് (സ്വത.),കെ.എം.മനു (സ്വത.),എ.പി.വിനോദ് (സ്വത.),പി ആര്‍ റെനീഷ് എന്നിവരുടെ നാമനിര്‍ദേശ പത്രികളുടെ പരിശോധനയാണ് പൂര്‍ത്തിയായത്

എറണാകുളം ഉപതിരഞ്ഞെടുപ്പ്: സൂക്ഷമ പരിശോധന പൂര്‍ത്തിയായി;മല്‍സരത്തിന് 10 സ്ഥാനാര്‍ഥികള്‍
X

കൊച്ചി: എറണാകുളം നിയമസഭാ മണ്ഡലത്തില്‍ മല്‍സരിക്കാനായി നല്‍കിയ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികകളുടെ സൂഷ്മ പരിശോധന പൂര്‍ത്തിയായി.അബ്ദുള്‍ ഖാദര്‍ വാഴക്കാല (സമാജ് വാദി ഫോര്‍വേഡ് ബ്ലോക്ക്),സി ജി രാജഗോപാല്‍ (ബിജെപി ), ബോസ്‌കോ കളമശ്ശേരി (യുണൈറ്റഡ് കോണ്‍ഗ്രസ് ),ജെയ്‌സണ്‍ തോമസ് (സ്വത.)മനു റോയ് (എല്‍ ഡി എഫ് സ്വത.),ടി ജെ വിനോദ് (യു ഡി എഫ്),അശോക് (സ്വത.),കെ.എം.മനു (സ്വത.),എ.പി.വിനോദ് (സ്വത.),പി ആര്‍ റെനീഷ് എന്നിവരുടെ നാമനിര്‍ദേശ പത്രികളുടെ പരിശോധനയാണ് പൂര്‍ത്തിയായത്.ബിജെപി ാനാര്‍ഥി സി ജി രാജഗോപാലിന്റെ പത്രിക സ്വീകരിച്ചതോടെ ബിജെപി ഡമ്മി സ്ഥാനാര്‍ത്ഥി ബാലഗോപാല ഷേണായിയുടെ നാമനിര്‍ദ്ദേശ പത്രിക സ്വമേധയാ അസാധുവായി.പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ക്ടോബര്‍ മൂന്നിന് വൈകുന്നേരം മൂന്നിന് അവസാനിക്കും. മൂന്നരയ്ക്ക് സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം അനുവദിക്കുമെന്ന് റിട്ടേണിങ് ഓഫീസര്‍ എസ്.ഷാജഹാന്‍ അറിയിച്ചു.

Next Story

RELATED STORIES

Share it