Top

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം; മണിക്കുറുകള്‍ കഴിഞ്ഞിട്ടും തീഅണയ്ക്കാനായില്ല; അഗ്നിശമന സേന ശ്രമം തുടരുന്നു

രാത്രിയിലും അഗ്നിശമന സേന വിഭാഗങ്ങളുടെ പ്രവര്‍ത്തനം തുടരുന്നതിനായി ഹൈ മാസ്റ്റ് ലൈറ്റുകളും ഹസ്‌ക ലൈറ്റുകളും പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ട്.കൊച്ചി കപ്പല്‍ശാലയില്‍ നിന്നുള്ള ഫയര്‍ ഫൈറ്റിംഗ് യൂനിറ്റുകളും ഉടനെ എത്തി തീ അണയ്ക്കാനുള്ള ശ്രമത്തില്‍ പങ്കാളിയാകും

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം; മണിക്കുറുകള്‍ കഴിഞ്ഞിട്ടും തീഅണയ്ക്കാനായില്ല; അഗ്നിശമന സേന  ശ്രമം തുടരുന്നു

കൊച്ചി: ബ്രഹ്മപുരത്ത് മാലിന്യ സംസ്‌കരണ മേഖലയിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുന്നു.തീപിടുത്തെ തുടര്‍ന്ന് പ്രദേശത്തെ അന്തരീക്ഷമാകെ മാലിന്യ പുക നിറഞ്ഞു.വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള അഗ്നിശമന സേന യൂനിറ്റുകളും ഭാരത് പെട്രോളിയം കോര്‍പറേഷന്റെ പ്രത്യേക അഗ്‌നിശമന യൂനിറ്റുകളും ചേര്‍ന്നാണ് മണിക്കൂറുകളായി തീയണയ്ക്കാനുള്ള ശ്രമം നടത്തുന്നത്.കടമ്പ്രയാറില്‍ നിന്നും വെള്ളം പമ്പു ചെയ്ത് തീ അണയ്ക്കാനുള്ള ശ്രമാണ് നടക്കുന്നത്.രാത്രിയിലും അഗ്നിശമന സേന വിഭാഗങ്ങളുടെ പ്രവര്‍ത്തനം തുടരുന്നതിനായി ഹൈ മാസ്റ്റ് ലൈറ്റുകളും ഹസ്‌ക ലൈറ്റുകളും പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ട്.


കൊച്ചി കപ്പല്‍ശാലയില്‍ നിന്നുള്ള ഫയര്‍ ഫൈറ്റിംഗ് യൂനിറ്റുകളും ഉടനെ എത്തി തീ അണയ്ക്കാനുള്ള ശ്രമത്തില്‍ പങ്കാളിയാകുമെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ് പറഞ്ഞു.ബ്രഹ്മപുരം മാലിന്യ സംസ്‌കരണ മേഖലയുടെ ചുമതലക്കാരായ കൊച്ചി കോര്‍പറേഷനോട്എഞ്ചിനീയര്‍മാരും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും അടങ്ങുന്ന സംഘത്തെ നിയോഗിക്കാന്‍ നിര്‍ദേശം നല്‍കി. മാലിന്യത്തില്‍ നിന്നും ഉയരുന്ന പുക നിറഞ്ഞ് പ്രദേശത്തെ അന്തരീക്ഷമാകെ മലിനമായിരിക്കുകയാണ്. ഇതേ തുടര്‍ന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ വായുവിന്റെ ഗുണനിലവാരം നിരന്തരം പരിശോധിച്ചു വരികയാണെന്നും കലക്ടര്‍ വ്യക്തമാക്കി.എതാനും നാളുകള്‍ക്കും മുമ്പും ബ്രഹ്മപുരം മാലിന്യ സംസ്‌കരണ മേഖലയില്‍ വന്‍ തോതില്‍ തീപിടുത്തമുണ്ടായിരുന്നു.ഇതേ തുടര്‍ന്ന് പ്രദേശത്തെ ജനങ്ങള്‍ വന്‍ തോതില്‍ ദുരിതത്തിലായിരുന്നു.അഗ്നിശമന സേനകളുടെ നേതൃത്വത്തില്‍ ദിവസങ്ങളോളം നടത്തിയ കഠിന പ്രയ്തനത്തിനൊടുവിലാണ് അന്ന് തീ അണയ്ക്കാന്‍ സാധിച്ചത്.

Next Story

RELATED STORIES

Share it