Kerala

നിയന്ത്രണം വിട്ട ബൈക്ക് കാനയില്‍ വീണ് വീട്ടമ്മ മരിച്ചു

ഇടപ്പള്ളി ചേരാനെല്ലൂര്‍ തൈക്കാവിന് സമീപം സാജിദ (52) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന ഇവരുടെ മരുമകന്‍ നസീറിനെ ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകുന്നേരം നാലരയോടെ വൈറ്റില ഗോള്‍ഡ് സൂക്കിന് സമീപമാണ് സംഭവം

നിയന്ത്രണം വിട്ട ബൈക്ക് കാനയില്‍ വീണ് വീട്ടമ്മ മരിച്ചു
X

കൊച്ചി: നിയന്ത്രണം വിട്ട ബൈക്ക് കാനയില്‍ വീണ് വീട്ടമ്മ മരിച്ചു. ഇടപ്പള്ളി ചേരാനെല്ലൂര്‍ തൈക്കാവിന് സമീപം സാജിദ (52) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന ഇവരുടെ മരുമകന്‍ നസീറിനെ ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകുന്നേരം നാലരയോടെ വൈറ്റില ഗോള്‍ഡ് സൂക്കിന് സമീപമാണ് സംഭവം.അരൂരിലെ ബന്ധു വീട്ടില്‍ പോയ ശേഷം മടങ്ങിവരുന്നതിനിടയിലണാ അപകടം.വൈറ്റില ഗോള്‍ഡ് സൂക്കിന് സമീപമുള്ള പാലം ഇറങ്ങിയ ശേഷം നിയന്ത്രണം വിട്ട ബൈക്ക് സമീപത്തുള്ള മരത്തില്‍ ഇടിച്ച് കാനയിലേക്ക് പതിക്കുകയായിരുന്നു. നാട്ടുകാര്‍ ഉടനെ ഇവരെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ സാജിദ മരിച്ചിരുന്നു. നസീറിന്റെ തലക്ക് ക്ഷതമേറ്റു. തോളെല്ലിനും പൊട്ടലുണ്ട്.

Next Story

RELATED STORIES

Share it