Kerala

ആലുവയില്‍ എ എസ് എ തൂങ്ങി മരിച്ച സംഭവം: മേലുദ്യോഗസ്ഥരുടെ പീഡനമെന്ന് ആരോപണം; അന്വേഷണം വേണമെന്ന് എംഎല്‍എ

എസ് ഐ ക്കെതിരെ വാട്‌സ് അപ് ഗ്രുപ്പില്‍ ബാബു ആരോപണം ഉന്നയിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.മേലുദ്യോഗസ്ഥരില്‍ നിന്നും മാനസിക സമ്മര്‍ദ്ദം നേരിട്ടിരുന്നുന്നതായി ബാബു പറഞ്ഞിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു.തൊഴില്‍ പരമായി മേലുദ്യോഗസ്ഥരില്‍ നിന്നും വലിയ സമ്മര്‍ദം നേരിടുന്നതായി ബാബു പറഞ്ഞിരുന്നു.മാനസിക സമ്മര്‍ദ്ദം നേരിടാനാകാതെ മേലുദ്യോഗസ്ഥരോട നേരിട്ട് ബാബു താന്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നുവെന്നും സുഹൃത്തുക്കള്‍ പറയുന്നു

ആലുവയില്‍ എ എസ് എ തൂങ്ങി മരിച്ച സംഭവം: മേലുദ്യോഗസ്ഥരുടെ പീഡനമെന്ന് ആരോപണം; അന്വേഷണം വേണമെന്ന് എംഎല്‍എ
X

കൊച്ചി: ആലുവ തടിയിട്ടപറമ്പ് പോലിസ് സ്റ്റേഷനിലെ എ എസ് ഐ ബാബു തൂങ്ങി മരിച്ചതിനു പിന്നില്‍ മേലുദ്യോഗസ്ഥരുടെ പീഡനം മൂലമെന്ന് ആരോപണം.സംഭവം അന്വേഷിക്കണമെന്ന് ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത്. ആലുവ സ്വദേശി ബാബു(50)വിനെയാണ് ഇന്ന് രാവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എസ് ഐ ക്കെതിരെ വാട്‌സ് അപ് ഗ്രുപ്പില്‍ ബാബു ആരോപണം ഉന്നയിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.മേലുദ്യോഗസ്ഥരില്‍ നിന്നും മാനസിക സമ്മര്‍ദ്ദം നേരിട്ടിരുന്നുന്നതായി ബാബു പറഞ്ഞിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു.

തൊഴില്‍ പരമായി മേലുദ്യോഗസ്ഥരില്‍ നിന്നും വലിയ സമ്മര്‍ദം നേരിടുന്നതായി ബാബു പറഞ്ഞിരുന്നു.മാനസിക സമ്മര്‍ദ്ദം നേരിടാനാകാതെ മേലുദ്യോഗസ്ഥരോട നേരിട്ട് ബാബു താന്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നു. തന്റെ ശവം അവരെക്കൊണ്ട് തീറ്റിക്കുമെന്ന് ബാബു കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നുവെന്നും ഇവര്‍ പറയുന്നു. ബാബു ആത്മഹത്യ ചെയ്യാനിടയായ സംഭവം അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയോടും ഡിജിപിയോടും ആലുവ റൂറല്‍ എസ്പിയോടും ആവശ്യപ്പെട്ടതായി ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് പറഞ്ഞു.ബാബു മരിക്കുന്നതിന് മുമ്പ് വാട്‌സ് അപ് ഗ്രൂപ്പില്‍് എസ് ഐ ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു.ഇക്കാര്യം അന്വേഷിക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിവേണമെന്നും അന്‍വര്‍ സാദത്ത് എംഎല്‍എ പറഞ്ഞു.

Next Story

RELATED STORIES

Share it