Kerala

ആലുവയില്‍ എ എസ് ഐ തൂങ്ങിമരിച്ചു

ഏതാനും ദിവസമായി ബാബു മെഡിക്കല്‍ ലീവിലായിരുന്നുവെന്നാണ് പറയുന്നത്.ജോലിയുടെ ഭാഗമായി ബാബുവിന് സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നതായും പറയപ്പെടുന്നു.ഇന്ന് രാവിലെ ഏഴുമണിയോടെയാണ് ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്

ആലുവയില്‍ എ എസ് ഐ തൂങ്ങിമരിച്ചു
X

കൊച്ചി: ആലുവ തടിയിട്ടപറമ്പ് പോലിസ് സ്‌റ്റേഷനിലെ എ എസ് ഐയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലുവ ചൂര്‍ണിക്കര സ്വദേശി ബാബു(50)വിനെയാണ് ഇന്ന് രാവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏതാനും ദിവസമായി ബാബു മെഡിക്കല്‍ ലീവിലായിരുന്നുവെന്നാണ് പറയുന്നത്.ജോലിയുടെ ഭാഗമായി ബാബുവിന് സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നതായും പറയപ്പെടുന്നു.ഇന്ന് രാവിലെ ഏഴുമണിയോടെയാണ് ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അടുത്തിടെ ആലുവ ചെങ്ങമനാട് പോലിസ് സ്‌റ്റേഷനിലെ എ എസ് ഐ പൗലോസ് ജോണും തൂങ്ങിമരിച്ചിരുന്നു. പോലിസ് സ്‌റ്റേഷനിലെ ക്വാര്‍ട്ടേഴ്‌സിലായിരുന്നു പൗലോസ് ജോണ്‍ തൂങ്ങി മരിച്ചത്.

Next Story

RELATED STORIES

Share it