Kerala

ആലുവയില്‍ എ എസ് ഐ തൂങ്ങിമരിച്ച സംഭവം: എസ് ഐയെ സ്ഥലം മാറ്റി; വിശദമായ അന്വേഷണം വേണമെന്ന് പോലിസ് ഓഫീസേഴ്സ് അസോസിയേഷന്‍

തടിയിട്ട പറമ്പ് പോലിസ് സ്‌റ്റേഷനിലെ എസ് ഐ രാജേഷിനെയാണ് ആലുവ റൂറല്‍ എസ് പി കെ കാര്‍ത്തിക് സ്ഥലം മാറ്റിയിരിക്കുന്നത്.കോട്ടയത്തേക്കാണ് സ്ഥലം മാറ്റം.എ എസ് ഐ. കുട്ടമശേരി പുല്‍പ്ര വീട്ടില്‍ ബാബു (48) വിനെ ഇന്നലെ രാവിലെയാണ് സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ആലുവയില്‍ എ എസ് ഐ തൂങ്ങിമരിച്ച സംഭവം: എസ് ഐയെ സ്ഥലം മാറ്റി; വിശദമായ അന്വേഷണം വേണമെന്ന്  പോലിസ് ഓഫീസേഴ്സ് അസോസിയേഷന്‍
X

കൊച്ചി: ആലുവ തടിയിട്ടപറമ്പ് പോലിസ് സ്‌റ്റേഷനിലെ എ എസ് ഐ ബാബു തൂങ്ങിമരിച്ച സംഭവത്തില്‍ ആരോപണ വിധേയനായ എസ് ഐയെ സ്ഥലം മാറ്റി. തടിയിട്ട പറമ്പ് പോലിസ് സ്‌റ്റേഷനിലെ എസ് ഐ രാജേഷിനെയാണ് ആലുവ റൂറല്‍ എസ് പി കെ കാര്‍ത്തിക് സ്ഥലം മാറ്റിയിരിക്കുന്നത്.കോട്ടയത്തേക്കാണ് സ്ഥലം മാറ്റം.എ എസ് ഐ. കുട്ടമശേരി പുല്‍പ്ര വീട്ടില്‍ ബാബു (48) വിനെ ഇന്നലെ രാവിലെയാണ് സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.മേലുദ്യോഗസ്ഥരില്‍ നിന്നും നേരിട്ടുകൊണ്ടിരന്ന മാനസിക പീഡനത്തെ തുടര്‍ന്നാണ് ബാബു ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കളും സുഹൃത്തുകളും ആരോപിച്ചു.

സമ്മര്‍ദം സഹിക്കാതായതോടെ സ്ഥലംമാറ്റത്തിന് ബാബു അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. പതിനെട്ടാം തീയതി മുതല്‍ നടുവേദനയെ തുടര്‍ന്ന് ബാബു മെഡിക്കല്‍ ലീവിലായിരുന്നു.മേലുദ്യോഗസ്ഥരില്‍ നി്ന്നും കടുത്ത മാനസിക പീഡനം നേരിടുന്നതായി ബാബു പറഞ്ഞിരുന്നുവെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു. താന്‍ ആത്മഹത്യ ചെയ്യുമെന്ന് ഒരിക്കല്‍ പീഡനം സഹിക്ക വയ്യാതെ ബാബു മേലുദ്യോഗസ്ഥരെ നേരിട്ട് അറിയിച്ചിരുന്നുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.ആത്മഹത്യ ചെയ്യന്നതിനു മുമ്പും ബാബു പോലിസിന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ എസ് ഐ യെ കുറ്റപ്പെടുത്തി പോസ്റ്റിട്ടിരുന്നു.

തടിയിട്ടപറമ്പ് പോലിസ് സ്റ്റേഷനിലെ എഎസ് ഐ ബാബുവിന്റെ ആത്മഹത്യയില്‍ വിശദമായ അന്വേഷണം അനിവാര്യമാണെന്ന് കേരള പോലിസ് ഓഫീസേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.ബാബുവിന്റെ കഴിഞ്ഞ 26 വര്‍ഷത്തെ ഔദ്യോഗിക ജീവിതം പരിശോധിച്ചാല്‍ ജോലിയെടുക്കുന്നതിന് ഒരു മടിയുമില്ലാതെ, പോലിസ് സ്റ്റേഷനുകളിലെ ഏറ്റവും റിസ്‌ക്കും ഉത്തരവാദിത്വവുമുള്ള ജോലികള്‍ മാത്രം ഭംഗിയോടെ നിറവേറ്റിയിരുന്ന പോലീസ് ഉദ്യോഗസ്ഥനായിരുന്നു എന്ന് കാണാം. ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകര്‍ക്കിടയിലും കുടുംബാംഗങ്ങള്‍ക്കിടയിലും, നാട്ടുകാര്‍ക്കിടയിലും വലിയ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നിഷ്പക്ഷവും നീതിപൂര്‍വ്വകവുമായ ഒരു അന്വേഷണം ഈ വിഷയത്തില്‍ ഉണ്ടാകുക തന്നെ വേണം.പോലീസ് അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ എന്തെല്ലാം, എന്താണ് പരിഹാരമാര്‍ഗ്ഗം എന്ന് അടിയന്തരമായി പരിശോധിക്കേണ്ടതാണ്. അതിനായി പോലിസ് വകുപ്പിന് പുറത്തു നിന്നുള്ള ഒരു വിദഗ്ധ സമതി രൂപീകരിച്ച് പരിഹാര നടപടികള്‍ ഉണ്ടാകണം. അതിനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുമെന്ന് കേരള പോലിസ്ഓഫീസേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി ആര്‍ ബിജു പറഞ്ഞു.

Next Story

RELATED STORIES

Share it