Kerala

കാര്‍ തോട്ടിലേക്ക് മറിഞ്ഞ് സൈനിക ഉദ്യോഗസ്ഥന്‍ മരിച്ചു

പുത്തന്‍വേലിക്കര സ്വദേശി തോമസാണ് (55) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ ഷൈനിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കാര്‍ തോട്ടിലേക്ക് മറിഞ്ഞ് സൈനിക ഉദ്യോഗസ്ഥന്‍ മരിച്ചു
X

കൊച്ചി: കോതാട് സ്വകാര്യ ആശുപത്രിക്കു സമീപം കാര്‍ തോട്ടിലേക്ക് മറിഞ്ഞ് സൈനിക ഉദ്യോഗസ്ഥന്‍ മരിച്ചു. പുത്തന്‍വേലിക്കര സ്വദേശി തോമസാണ് (55) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ ഷൈനിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചേരാനല്ലൂര്‍ ഭാഗത്തുനിന്ന് കണ്ടെയ്‌നര്‍ റോഡിന്റെ സര്‍വീസ് റോഡിലൂടെ വന്ന കാര്‍ തോട്ടിലേക്ക് മറിയുകയായിരുന്നു. സമീപത്ത് ചുമട്ടുതൊഴിലാളികളുടെ പൂള്‍ ഓഫീസിലും കടകളിലുമുണ്ടായിരുന്നവര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും തോമസിനെ രക്ഷിക്കാനായില്ല. ഷൈനി കാറില്‍നിന്ന് പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. തോമസാണ് കാര്‍ ഓടിച്ചിരുന്നത്. സീറ്റ് ബെല്‍ട്ട് ധരിച്ചിരുന്നതിനാല്‍, വെള്ളത്തില്‍ മുങ്ങിയ കാറിന്റെ സീറ്റില്‍നിന്ന് വിടുവിക്കാന്‍ പ്രയാസപ്പെട്ടതായി രക്ഷാപ്രവര്‍ത്തനം നടത്തിയ തൊഴിലാളികള്‍ പറഞ്ഞു. ജമ്മുവില്‍ മിലിട്ടറി എന്‍ജിനിയറാണ്‌

Next Story

RELATED STORIES

Share it