Kerala

യുവാവിനെ കൊന്ന് ചതുപ്പില്‍ താഴ്ത്തിയ സംഭവം: പ്രതികളെ പോലിസ് കസ്റ്റഡിയില്‍ വിട്ടു

പ്രതികളായ നിബിന്‍, റോണി, അനന്തു , അജിത് കുമാര്‍ എന്നിവരെയാണ് ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്. നെട്ടൂര്‍ റെയില്‍വേ ട്രാക്കിനരികെ അര്‍ജുനെ വിളിച്ചു വരുത്തിയ ശേഷം ഒന്നാം പ്രതി പട്ടിക കൊണ്ട് തലക്കടിച്ച് നിലത്തു വീഴ്ത്തി. തുടര്‍ന്ന് അര്‍ജുനെ കരിങ്കല്ല് കൊണ്ട് തലക്കടിച്ചു. മൂന്നും നാലും പ്രതികള്‍ ചേര്‍ന്ന്് അര്‍ജുനെ എഴുനേല്‍പ്പിച്ു നിര്‍ത്തി.തുടര്‍ന്ന് രണ്ടാം പ്രതി പട്ടിക കൊണ്ട് തലക്കടിച്ചുവെന്നും പോലീസ് കോടതിയില്‍ നല്‍കിയ കസ്റ്റഡി ആപേക്ഷയില്‍ പറയുന്നു

യുവാവിനെ കൊന്ന് ചതുപ്പില്‍ താഴ്ത്തിയ സംഭവം: പ്രതികളെ പോലിസ് കസ്റ്റഡിയില്‍ വിട്ടു
X

കൊച്ചി: നെട്ടൂരിലെ അര്‍ജുന്‍ കൊലക്കേസിലെ ഒന്നു മുതല്‍ നാലു വരെയുള്ള പ്രതികളെ കോടതി പോലിസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികളായ നിബിന്‍, റോണി, അനന്തു , അജിത് കുമാര്‍ എന്നിവരെയാണ് ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്. നെട്ടൂര്‍ റെയില്‍വേ ട്രാക്കിനരികെ അര്‍ജുനെ വിളിച്ചു വരുത്തിയ ശേഷം ഒന്നാം പ്രതി പട്ടിക കൊണ്ട് തലക്കടിച്ച് നിലത്തു വീഴ്ത്തി. തുടര്‍ന്ന് അര്‍ജുനെ കരിങ്കല്ല് കൊണ്ട് തലക്കടിച്ചു. മൂന്നും നാലും പ്രതികള്‍ ചേര്‍ന്ന്് അര്‍ജുനെ എഴുനേല്‍പ്പിചു നിര്‍ത്തി.തുടര്‍ന്ന് രണ്ടാം പ്രതി പട്ടിക കൊണ്ട് തലക്കടിച്ചുവെന്നും പോലിസ് കോടതിയില്‍ നല്‍കിയ കസ്റ്റഡി ആപേക്ഷയില്‍ പറയുന്നു.

ആക്രമണത്തില്‍ ബോധം പോയ അര്‍ജുനെ വലിച്ചിഴച്ച് ചതുപ്പില്‍ ഇട്ട് കൊലപ്പെടുത്തുകയായിരുന്നു. പ്രതികള്‍ക്കെതിരെ തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞില്ലായെന്നും ഇവര്‍ ഉപയോഗിച്ച വാഹനം ,മൊബൈല്‍ ഫോണ്‍ എന്നിവ കണ്ടെത്തണമെന്നും പോലീസ് പറയുന്നു. ഇവര്‍ സഞ്ചരിച്ച സ്ഥലങ്ങളില്‍ കൊണ്ട് പോയി സാക്ഷികളെ കാണിച്ച് തെളിവ് എടുക്കണമെന്നും പോലിസ് ആവശ്യപ്പെട്ടു.തുടര്‍ന്ന് കോടതി 17 വരെ കസ്റ്റഡി അനുവദിക്കുകയായിരുന്നു. പനങ്ങാട് എസ് ഐ ശ്യാമാണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയത്. പ്രതികള്‍ക്കെതിരെ കൊലപാതകം, തട്ടിക്കൊണ്ടു പോകല്‍, തെളിവ് നശിപ്പിക്കല്‍, ഗൂഡാലോചന എന്നീ കുറ്റങ്ങള്‍ പോലീസ് ചുമത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it