Kerala

നെട്ടൂരില്‍ യുവാവിനെ കൊന്ന് ചതുപ്പില്‍ താഴ്ത്തിയ സംഭവം: സി ബി ഐ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

നെടുങ്കണ്ടത്ത് രാജ്കുമാറിന്റെ മരണത്തില്‍ പോലിസിന്റെ അതിക്രമമാണ് നടന്നതെങ്കില്‍ നെട്ടൂരിലെ അര്‍ജുന്റെ മരണത്തില്‍ പോലിസിന്റെ അനാസ്ഥയാണ് ഉണ്ടായത്. ജൂലൈ രണ്ടിനാണ് അര്‍ജുനെ കാണാതായത്് അന്നു തന്നെ മാതാപിതാക്കള്‍ പോലിസില്‍ പരാതി നല്‍കിയെങ്കിലും പോലിസ് അനങ്ങിയില്ല.ഒടുവില്‍ കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി നല്‍കിയതിനു ശേഷമാണ് പോലിസ് അന്വേഷിക്കാന്‍ തയാറായതുതന്നെ. രണ്ടാം തിയതി മുതല്‍ എട്ടാം തിയതി വരെ പോലിസ് എന്തു ചെയ്യുകയായിരുന്നുവെന്നും രമേശ് ചെന്നിത്തല ചോദിച്ചു

നെട്ടൂരില്‍ യുവാവിനെ കൊന്ന് ചതുപ്പില്‍ താഴ്ത്തിയ സംഭവം: സി ബി ഐ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല
X

കൊച്ചി: എറണാകുളം മരട് നെട്ടൂരില്‍ കുമ്പളം മാന്നനാട്ട് എം എസ് വിദ്യന്റെ മകന്‍ എം വി അര്‍ജുന്‍(20)നെ സുഹൃത്തുക്കള്‍ മര്‍ദിച്ചു കൊലപ്പെടുത്തി ചതുപ്പില്‍ ചവിട്ടിതാഴ്ത്തിയ സംഭവത്തില്‍ സി ബി ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊല്ലപ്പെട്ട അര്‍ജുന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നെടുങ്കണ്ടത്ത് രാജ്കുമാറിന്റെ മരണത്തില്‍ പോലിസിന്റെ അതിക്രമമാണ് നടന്നതെങ്കില്‍ നെട്ടൂരിലെ അര്‍ജുന്റെ മരണത്തില്‍ പോലിസിന്റെ അനാസ്ഥയാണ് ഉണ്ടായത്. ജൂലൈ രണ്ടിനാണ് അര്‍ജുനെ കാണാതായത്് അന്നു തന്നെ മാതാപിതാക്കള്‍ പോലിസില്‍ പരാതി നല്‍കിയെങ്കിലും പോലിസ് അനങ്ങിയില്ല.ഒടുവില്‍ കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി നല്‍കിയതിനു ശേഷമാണ് പോലിസ് അന്വേഷിക്കാന്‍ തയാറായതുതന്നെ. രണ്ടാം തിയതി മുതല്‍ എട്ടാം തിയതി വരെ പോലിസ് എന്തു ചെയ്യുകയായിരുന്നുവെന്നും രമേശ് ചെന്നിത്തല ചോദിച്ചു.പരാതി ലഭിച്ചാലും തങ്ങള്‍ അന്വേഷിക്കില്ല എന്ന നിലപാട് പോലിസ് എടുത്താല്‍ ഈ നാടിന്റെ അവസ്ഥയെന്താകുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

നെടുങ്കണ്ടം സംഭവത്തിന്റെ പേരില്‍ പ്രതികളെ തങ്ങള്‍ ഇനി ചോദ്യം ചെയ്യില്ലെന്ന നിലപാട് പോലിസ് സ്വീകരിച്ചാല്‍ അത് വലിയ ഗുരുതരമായ അവസ്ഥയിലെത്തിക്കും.കസ്റ്റഡിയിലെടുക്കുന്നവരെ ഉരുട്ടിക്കൊല്ലുന്നതിനാണ് തങ്ങള്‍ എതിര് നില്‍ക്കുന്നത് അല്ലാതെ ചോദ്യം ചെയ്യുന്നതിനല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.അര്‍ജുന്റെ മരണം പോലിസിന്റെ ഗുരുതരമായ അലംഭാവം കൊണ്ടുണ്ടായതാണ്.എന്തിനാണ് അര്‍ജുനെ കൊന്നത്. എന്താണ് കാരണം.ഇത്തരത്തില്‍ ധാരാളം ദുരൂഹതകള്‍ നിലനില്‍ക്കുകയാണ്.ഇതെല്ലാം സംബന്ധിച്ച് വിശദമായ അന്വേഷണം വേണം.ഇപ്പോള്‍ പോലിസ് അറസ്റ്റു ചെയ്ത അഞ്ചു പ്രതികളെ പോലിസല്ല നാട്ടുകാരാണ് പിടിച്ചത്. അങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ ഉണ്ട്. അതിനാല്‍ സിബി ഐ അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

കേരള പോലിസ് അന്വേഷിച്ചാല്‍ ഒരു കേസും തെളിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.ഇക്കാര്യം നിയമപരമായി തന്നെ ആവശ്യപ്പെടും മുഖ്യമന്ത്രിയോടും ഇക്കാര്യം ആവശ്യപ്പെട്ട് കൊണ്ട് കത്ത് നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.,സംഭവത്തിന്റെ യഥാര്‍ഥ വസ്തുത വെളിച്ചത്തു കൊണ്ടുവരണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഗുണ്ടാ രാഷ്ട്രീയം അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞു.സ്വന്തം അണികളെ തന്നെ കൊല്ലുന്ന സ്റ്റാലിന്റെ നടപടിയുടെ പ്രതിരൂപമാണ് തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ ഉണ്ടായിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.കോളജ് അധികൃതരുടെ ഭാഗത്ത് നിന്നും ഗുരുതരമായ അനാസ്ഥയുണ്ടായിട്ടുണ്ട്.കോളജ് അധികൃതര്‍ കൃത്യസമയത്ത് അറിയിച്ചിരുന്നുവെങ്കില്‍ ഈ പ്രശ്‌നം ഉണ്ടാകില്ലായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Next Story

RELATED STORIES

Share it