Kerala

പാലാരിവട്ടം മേല്‍പാലത്തിനു പിന്നാലെ കോടികള്‍ മുടക്കി നിര്‍മിച്ച നെട്ടൂര്‍-കുണ്ടന്നൂര്‍ സമാന്തരപാലത്തിലും വിള്ളല്‍

പാലത്തിന് മുകളില്‍ രണ്ട് ഭാഗങ്ങളിലായിട്ടാണ് വിള്ളല്‍ രൂപപ്പെട്ടിരിക്കുന്നത്. ഇതേ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പാലത്തില്‍ പരിശോധന നടത്തി.ഇത് സംബന്ധിച്ച് റിപോര്‍ട് ഉടന്‍ തന്നെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറുമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് നിര്‍മാണം നടത്തിയ 200 പാലങ്ങളില്‍ പെടുന്ന പാലമാണ് ഇപ്പോള്‍ വിള്ളല്‍ കണ്ടെത്തിയിരിക്കുന്ന നെട്ടൂര്‍-കുണ്ടന്നൂര്‍ സമാന്തര പാലം

പാലാരിവട്ടം മേല്‍പാലത്തിനു പിന്നാലെ കോടികള്‍ മുടക്കി നിര്‍മിച്ച നെട്ടൂര്‍-കുണ്ടന്നൂര്‍ സമാന്തരപാലത്തിലും വിള്ളല്‍
X

കൊച്ചി: കോടികള്‍ മുടക്കി നിര്‍മിച്ച പാലാരിവട്ടം മേല്‍പാലം തകര്‍ച്ചയിലായതിനു പിന്നാലെ നെട്ടൂര്‍-കുണ്ടന്നൂര്‍ സമാന്തരപാലത്തിലും വിള്ളല്‍ കണ്ടെത്തി. പാലത്തിന് മുകളില്‍ രണ്ട് ഭാഗങ്ങളിലായിട്ടാണ് വിള്ളല്‍ രൂപപ്പെട്ടിരിക്കുന്നത്. ഇതേ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പാലത്തില്‍ പരിശോധന നടത്തി.ഇത് സംബന്ധിച്ച് റിപോര്‍ട് ഉടന്‍ തന്നെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് നിര്‍മാണം നടത്തിയ 200 പാലങ്ങളില്‍ പെടുന്ന പാലമാണ് ഇപ്പോള്‍ വിള്ളല്‍ കണ്ടെത്തിയിരിക്കുന്ന നെട്ടൂര്‍-കുണ്ടന്നൂര്‍ സമാന്തര പാലം.കോടികള്‍ മുടക്കിയാണ് ഈ പാലത്തിന്റെയും നിര്‍മണം നടത്തിയത്. എന്നാല്‍ പാലം ഗതാഗതത്തിന് തുറന്നു കൊടുത്ത് ഏതാനും മാസങ്ങള്‍ പിന്നിടുമ്പോഴാണ് യാത്രക്കാരെ ആശങ്കപെടുത്തി പാലത്തില്‍ വിള്ളലുണ്ടായിരിക്കുന്നത്.

നേരത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പാലത്തിന്റെ സ്പാന്‍ മറിഞ്ഞ് വീണു തൊഴിലാളികള്‍ക്ക് പരിക്കേറ്റിരുന്നു. നെട്ടൂര്‍ ഭാഗത്ത് നിന്ന് വരുമ്പോള്‍ പാലത്തിന്റെ രണ്ടാമത്തെ തട്ടിലാണ് വിള്ളല്‍. താഴേക്ക് ഇതുവഴി വെള്ളം ഇറങ്ങുന്നതായി നാട്ടുകാര്‍ പറഞ്ഞു. കോടികള്‍ മുടക്കി നിര്‍മിച്ച പാലാരിവട്ടം മേല്‍പാലം ഗതാഗതത്തിന് തുറന്നു കൊടുത്തു രണ്ടര വര്‍ഷം പിന്നിട്ടപ്പോള്‍ തന്നെ തകര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് പാലം ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്. നിര്‍മാണത്തിലെ ക്രമക്കേടുമൂലമാണ് പാലം തകരാറിലായതെന്നാണ് വിദഗ്ദ സമിതിയുടെ കണ്ടെത്തല്‍ ഇതേ തുടര്‍ന്ന് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണം നടത്തിവരികയാണ്.പാലം പൊളിച്ചു മാറ്റണോ അതോ അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കാന്‍ കഴിയുമോയെന്ന് പരിശോധന നടന്നുവരികയാണ്. ഇത് സംബന്ധിച്ച് അന്തിമ റിപോര്‍ട് ലഭിച്ചതിനു ശേഷമായിരിക്കും സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിക്കുക. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ നെട്ടൂര്‍-കുണ്ടന്നൂര്‍ സമാന്തരപാലത്തിലും വിള്ളല്‍ രൂപപ്പെട്ടിരിക്കുന്നത്.

Next Story

RELATED STORIES

Share it