Kerala

എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ സി ഐയെ കാണ്മാനില്ലെന്ന് പരാതി; പോലിസ് അന്വേഷണം ആരംഭിച്ചു

സെന്‍ട്രല്‍ സിഐ വിഎസ് നവാസിനെ കാണാനില്ലെന്ന് ചൂണ്ടികാട്ടി ഭാര്യയാണ് പോലിസില്‍ പരാതി നല്‍കിയത്. എറണാകുളം സൗത്ത് പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നു പുലര്‍ച്ചെ മുതല്‍ നവാസിനെ കാണാനില്ലെന്നാണ് ഭാര്യയുടെ പരാതിയില്‍ പറയുന്നത്

എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ സി ഐയെ കാണ്മാനില്ലെന്ന് പരാതി; പോലിസ് അന്വേഷണം ആരംഭിച്ചു
X
കൊച്ചി: എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ സി ഐയെ കാണാനില്ലെന്ന് പരാതി. സെന്‍ട്രല്‍ സിഐ വിഎസ് നവാസിനെയാണ് കാണാനില്ലെന്ന് ചൂണ്ടികാട്ടി ഭാര്യ പോലിസില്‍ പരാതി നല്‍കിയത്. എറണാകുളം സൗത്ത് പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ പുലര്‍ച്ചെ മുതല്‍ നവാസിനെ കാണാനില്ലെന്നാണ് ഭാര്യയുടെ പരാതിയില്‍ പറയുന്നത്.മേലുദ്യോഗസ്ഥരും നാവസും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെന്ന്് സംസാരമുണ്ട്്. ഇതിന്റെ ഭാഗമായി നവാസ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും പറയപ്പെടുന്നു.ഇന്നലെ സ്‌റ്റേഷനില്‍ എത്തിയ ശേഷം നവാസ് തന്റെ ഒദ്യോഗിക ഫോണ്‍ നമ്പറിന്റെ സിം കാര്‍ഡ് ഊരി കീഴുദ്യോഗസ്ഥന് നല്‍കിയതിനു ശേഷമാണ് പോയത്. ലോക് സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടനുബന്ധിച്ച് മാരാരിക്കുളം സര്‍ക്കിളില്‍ നിന്നാണ് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലേക്ക് നവാസ് സി ഐ ആയി എത്തിയത്. കഴിഞ്ഞ ദിവസം മട്ടാഞ്ചേരിയിലേക്ക് നവാസിനെ ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു. ഇന്ന് മട്ടാഞ്ചേരി സിഐ ആയി ചുമതലയേല്‍ക്കിണ്ടിയിരുന്നുവെങ്കിലും നവാസ് റിപോര്‍ട്ട് ചെയ്തിട്ടില്ല. വീട്ടുകാര്‍ക്കും നവാസ് എവിടെ പോയി എന്നതു സംബന്ധിച്ച് വിവരവുമില്ല.നവാസിനെ കണ്ടെത്താന്‍ ഗൗരവമായി അന്വേഷണം നടത്തുമെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണറായി ഇന്ന് രാവിലെ ചുമതലയേറ്റ ഐ ജി വിജയസാക്കറെ അറിയിച്ചു.

Next Story

RELATED STORIES

Share it