Kerala

എറണാകുളം ബ്രോഡ് വേയില്‍ വന്‍ തീപിടുത്തം; വസ്ത്ര വ്യാപാരശാല കത്തി നശിച്ചു;തീ നിയന്ത്രണവിധേയമാക്കാന്‍ തീവ്ര ശ്രമം

എറണാകുളത്തെ ഭദ്രയെന്ന മൊത്ത വസ്ത്ര വാപാര ശാലയായിലാണ് തീപിടുത്തം.മൂന്നു നിലയുള്ള ഈ കെട്ടിട സമുച്ചയത്തില്‍ വന്‍തോതില്‍ വസ്ത്രങ്ങളും മറ്റു സാമഗ്രികളും ഉണ്ട്.രാവിലെ വ്യാപാരം ആരംഭിച്ച സമയത്താണ് തീപിടുത്തം ഉണ്ടായത്. തീ പിടിച്ച സമയത്ത് തന്നെ ഇവിടെയുണ്ടായിരുന്ന ആളുകളെ ഒഴിപ്പിച്ചു.തുടര്‍ന്ന ്തീ അടുത്ത കടകളിലേക്ക് പടര്‍ന്നി പിടിക്കാതിരിക്കാനുള്ള ശ്രമങ്ങളായിരുന്നു നടത്തിയത്.

എറണാകുളം ബ്രോഡ് വേയില്‍ വന്‍ തീപിടുത്തം; വസ്ത്ര വ്യാപാരശാല കത്തി നശിച്ചു;തീ നിയന്ത്രണവിധേയമാക്കാന്‍ തീവ്ര ശ്രമം
X

കൊച്ചി: എറണാകുളം തിരക്കേറിയ ബ്രോഡ് വേയില്‍ വന്‍ തീപിടുത്തം. ബ്രോഡ് വേയിലെ ക്ലോത്ത് ബസാര്‍ മേഖലിയില്‍ ഇന്ന് രാവിലെ പത്തോടെ ഇവിടുത്തെ തയ്യല്‍ മെഷീന്‍ വില്‍പന കടയിലാണ് ആദ്യം തീപിടുത്തമുണ്ടായതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇവിടെ നിന്നും സമീപത്തെ ഭദ്ര എന്ന വലിയ വസ്ത്രവ്യാപാര ശാലയിലേക്ക് തീപടരുകയായിരുന്നുവത്രെ. മൂന്നു നിലയുള്ള ഈ കെട്ടിട സമുച്ചയത്തില്‍ വന്‍തോതില്‍ വസ്ത്രങ്ങളും മറ്റു സാമഗ്രികളും ഉണ്ട്.രാവിലെ വ്യാപാരം ആരംഭിച്ച സമയത്താണ് തീപിടുത്തം ഉണ്ടായത്. തീ പിടിച്ച സമയത്ത് തന്നെ ഇവിടെയുണ്ടായിരുന്ന ആളുകളെ ഒഴിപ്പിച്ചു.തുടര്‍ന്ന് തീ അടുത്ത കടകളിലേക്ക് പടര്‍ന്നു പിടിക്കാതിരിക്കാനുള്ള ശ്രമങ്ങളായിരുന്നു നടത്തിയതെങ്കിലും അഞ്ചോളം കെട്ടിടങ്ങളിലേക്കു കൂടി തീപടര്‍ന്നു.തുടര്‍ന്ന് ഫയര്‍ ഫോഴ്‌സെത്തി തീയണക്കാനുളള ശ്രമം നടത്തി വരികയാണ്.തീപിടുത്തമുണ്ടായ സ്ഥാപനത്തിനു സമീപത്തു തന്നെ നിരവധി മൊത്തവ്യാപാര സ്ഥാപനങ്ങള്‍ വേറെയുമുണ്ട് ഇവിടേയക്ക് തീപടര്‍ന്നുപിടിക്കാതിരിക്കാനുളള തീവ്രപരിശ്രമമാണ് പോലിസിന്റെയും അഗ്നിശമനം സേനയുടെയും നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സമീപത്തെ കടകളില്‍ നിന്നും ജീവനക്കാരുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ സാധനങ്ങള്‍ മാറ്റുന്നുണ്ട്. കൊച്ചി റിഫൈനറിയില്‍ നിന്നടക്കം കുടുതല്‍ ഫയര്‍ഫോഴ്‌സ് യൂനിറ്റുകള്‍ സ്ഥലത്തേയ്ക്ക് എത്തി തീയണയ്ക്കുനുള്ള തീവ്രപരിശ്രമമാണ് നടത്തുന്നത്.പ്രദേശമാകെ കറുത്ത പുക വ്യാപിച്ചിരിക്കുന്നത് രക്ഷാ പ്രവര്‍ത്തനെത്ത ബാധിക്കുന്നുണ്ട്.ഇടുങ്ങിയ വഴികളും വാഹനങ്ങളുട ബാഹുല്യവും നിമിത്തം ഫയര്‌ഫോഴ്‌സിനു ഇവിടേയക്ക് സുഗമമായി കടന്നു ചെല്ലാന്‍ പ്രയാസമാണ്.12 ഓളം ഫയര്‍ ഫോഴ്‌സിന്റെ 12 ഓളം യൂനിറ്റുകളാണ് ഇവിടെയെത്തിയിട്ടുള്ളത്.എറണാകുളത്തെ ഏറ്റവം പഴക്കമേറിയ വ്യാപാര മേഖലയാണ് ബ്രോഡ് വേ. ഒട്ടോറെ വ്യാപാര സ്ഥാപനങ്ങളാണ് ഇവിടെ തിങ്ങി സ്ഥിതി ചെയ്യുന്നത്.പലതും 50 വര്‍ഷത്തിനു മേല്‍ പഴക്കമുള്ള കെട്ടിടങ്ങളാണ്.

Next Story

RELATED STORIES

Share it