അതിരൂപതയിലെ ചേരിപ്പോര്: തെറ്റിദ്ധാരണകള്‍ പ്രചരിപ്പിച്ച് വിശ്വാസികളെ വിഭാഗീയതയിലേക്ക് നയിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന് കര്‍ദിനാള്‍

സഹായമെത്രാന്മാരെ പുറത്താക്കിയത് മാര്‍പാപ്പ നേരിട്ടെടുത്ത തീരുമാനം.ഭുമിയിടപാടില്‍ അതിരൂപതയ്ക്ക് നഷ്ടം വരുത്തുന്ന ഒരു നടപടിയും താന്‍ താന്‍ സ്വീകരിച്ചിട്ടില്ല. വൈദികര്‍ സഭാനിയമങ്ങള്‍ക്കും സഭാസംവിധാനങ്ങള്‍ക്കും വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ നേതൃത്വം നല്‍കുകയോ ചെയ്യരുതെന്നും ഞായറാഴ്ച പള്ളികളില്‍ വായിക്കാന്‍ നല്‍കിയിരിക്കുന്ന സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു

അതിരൂപതയിലെ ചേരിപ്പോര്: തെറ്റിദ്ധാരണകള്‍ പ്രചരിപ്പിച്ച് വിശ്വാസികളെ വിഭാഗീയതയിലേക്ക് നയിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന് കര്‍ദിനാള്‍

കൊച്ചി: മാര്‍പാപ്പായുടെ തീരുമാനങ്ങളെക്കുറിച്ച് തെറ്റിദ്ധാരണകള്‍ പ്രചരിപ്പിച്ച് വിശ്വാസികളെ വിഭാഗീയതയിലേക്ക് നയിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്നും ഇത് വേദനാജനകമാണെന്നും വ്യക്തമാക്കി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സര്‍ക്കുലര്‍. ഞായറാഴ്ച പള്ളികളില്‍ വായിക്കുന്നതിനായി നല്‍കിയിരിക്കുന്ന സര്‍ക്കുലറിലാണ് കര്‍ദിനാള്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.സഭാ വിരുദ്ധ പ്രവര്‍ത്തനങ്ങളെ പ്രോല്‍സാഹിപ്പിക്കുകയോ സഹകരിക്കുകയോ ചെയ്യരുത്.പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ വൈദികരും സന്യസ്തരും വിശ്വാസികളും ഒരുമിച്ച് നില്‍ക്കണം. വൈദികര്‍ സഭാനിയമങ്ങള്‍ക്കും സഭാസംവിധാനങ്ങള്‍ക്കും വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ നേതൃത്വം നല്‍കുകയോ ചെയ്യരുത്.അതിരൂപതയുടെ അജപാലന നടത്തിപ്പിന് സഹായമായ തീരുമാനങ്ങള്‍ അടുത്ത സിനഡില്‍ ചര്‍ച്ചയക്ക് എടുക്കുകയും നന്മയായ തീരുമാനങ്ങള്‍ ഉണ്ടാകുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കര്‍ദിനാള്‍ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെയും മാര്‍ ജോസ് പുത്തന്‍വീട്ടിലിനെയും എറണാകുളം-അങ്കമാലി അതിരൂപതയിലെ സഹായ മെത്രാന്‍ പദവിയില്‍ നിന്നും മാറ്റി നിര്‍ത്തിയ തീരുമാനം തന്റെയല്ലെന്നും മാര്‍പാപ്പ നേരിട്ടെടുത്ത തീരുമാനമാണെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.പലരും വ്യാഖ്യാനിക്കുന്നത് തന്റെ തീരുമാനമാണിതെന്നാണ്.എന്നാല്‍ അത് തെറ്റാണ്.മാര്‍പാപ്പ അത്തരത്തില്‍ തീരുമാനമെടുക്കാനുള്ള കാരണങ്ങള്‍ എന്താണെന്ന് തന്നെ അറിയിച്ചിട്ടില്ല. എന്നാല്‍ അതിരൂപതയിലുണ്ടായ പ്രശ്‌നങ്ങളെയും വിഭാഗീയതകളെയും കുറിച്ച് വിവിധ തലങ്ങൡലും സ്രോതസുകളിലും നിന്നും ലഭിച്ച റിപോര്‍ടുകളുടെയും വത്തിക്കാന്‍ നടത്തിയ ചില അന്വേഷണങ്ങളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കാം മാര്‍പാപ്പ ഇത്തരത്തില്‍ തീരുമാനമെടുത്തതെന്നാണ് താന്‍ മനസിലാക്കുന്നതെന്നും കര്‍ദിനാള്‍ വ്യക്തമാക്കി.മാര്‍പാപ്പ നിര്‍ദേശിച്ചതു പോലെ സഭയുടെ സ്ഥിരം സിനഡുമായി ആലോചിച്ച് അതിരൂപതയുടെ ഭരണം നടത്തുന്നത് താന്‍ ആരംഭിച്ചു കഴിഞ്ഞു.സഭയുടെ നടപടിക്രമങ്ങള്‍ അനുസരിച്ച് പ്രത്യേക ഭരണാധികാരങ്ങളോടു കൂടിയ ഒരു മെത്രാനെ നിയമിച്ച് അതിരൂപതയുടെ വളര്‍ച്ചയക്കും അജപാലന ഭദ്രതയും ഉറപ്പാക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്നും കര്‍ദിനാള്‍ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

അതിരൂപതയിലെ സ്ഥലം വില്‍പനയുമായി ബന്ധപ്പെട്ട് ഏറെ തെറ്റിദ്ധാരണകള്‍ പ്രചരിച്ചിട്ടുണ്ട്. ഭുമിയിടപാടില്‍ അതിരൂപതയുടെ പൊതു നന്മയല്ലാതെ അതിരൂപതയ്ക്ക് നഷ്ടം വരുത്തുന്ന ഒരു നടപടിയും താന്‍ താന്‍ സ്വീകരിച്ചിട്ടില്ലെന്നും കര്‍ദിനാള്‍ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.വൈദിക സമിതിയില്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട ആശങ്കകള്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ അതു പഠിക്കാനായി വൈദികരുടെ തന്നെ കമ്മിറ്റിയ താനാണ് നിയമിച്ചത്.അതിനു ശേഷംവും പ്രശ്‌നം പരിഹരിക്കപ്പൈടാതെ വന്നപ്പോള്‍ സിനഡിന്റെ നിര്‍ദേശപ്രകാരം അതിരൂപതയുടെ സാധാരണ നിലയിലുള്ള ഭരണം സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെ ഏല്‍പ്പിച്ചു. അതിലും പ്രശ്‌നം പരിഹരിക്കാതെ വന്നപ്പോഴാണ് റോമില്‍ നിന്നും മാര്‍ ജേക്കബ് മനത്തോടത്തിനെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചത്. മാര്‍ ജേക്കബ് മനത്തോടത്ത് നിയമിച്ച ഇഞ്ചോടിഅന്വേഷണ കമ്മീഷനോട് താന്‍ പൂര്‍ണമായി സഹകരിച്ച് എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞിട്ടുണ്ട്. ഈ റിപോര്‍ട് മാര്‍ ജേക്കബ് മനത്തോടത്ത് മാര്‍പാപ്പയക്ക് സമര്‍പ്പിച്ചിട്ടുണ്ട്.ആഗസ്തില്‍ നടക്കുന്ന സിനഡില്‍ റിപോര്‍ടിലെ നിര്‍ദേശം ചര്‍ച്ച ചെയ്യുമെന്നും കര്‍ദിനാള്‍ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

RELATED STORIES

Share it
Top