Kerala

ചേരിപ്പോര്; കര്‍ദിനാളും സഹായമെത്രാന്മാരും നടത്തിയ കൂടിക്കാഴ്ച സമവായത്തിലെത്തിയില്ല

ഇന്നലെ വൈകിട്ട് ആര്‍ച് ബിഷപ് ഹൗസിലായിരുന്നു മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തിയത് വത്തിക്കാനാണ് നിങ്ങളെ പുറത്താക്കിയതെന്നും താന്‍ അക്കാര്യത്തില്‍ നിസഹായനാണ് തനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് കൂടിക്കാഴ്ചയില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെയും മാര്‍ ജോസ് പുത്തന്‍വീട്ടിലിനെയും അറിയിച്ചതായാണ് വിവരം.തുടര്‍ന്ന് ഇന്നലെ രാത്രിയില്‍ ഇരുവരും ബിഷപ് ഹൗസില്‍ തങ്ങിയശേഷം ഇന്ന് രാവിലെ മടങ്ങി

ചേരിപ്പോര്; കര്‍ദിനാളും സഹായമെത്രാന്മാരും നടത്തിയ കൂടിക്കാഴ്ച സമവായത്തിലെത്തിയില്ല
X

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ സഹായമെത്രാന്‍ പദവിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തും മാര്‍ ജോസ് പുത്തന്‍വീട്ടിലും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും സമവായത്തിലെത്തിയില്ലെന്ന് സൂചന.ഇന്നലെ വൈകിട്ട് ആര്‍ച് ബിഷപ് ഹൗസിലായിരുന്നു മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തിയത് വത്തിക്കാനാണ് നിങ്ങളെ പുറത്താക്കിയതെന്നും താന്‍ അക്കാര്യത്തില്‍ നിസഹായനാണ് തനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് കൂടിക്കാഴ്ചയില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെയും മാര്‍ ജോസ് പുത്തന്‍വീട്ടിലിനെയും അറിയിച്ചതായാണ് വിവരം.തുടര്‍ന്ന് ഇന്നലെ രാത്രിയില്‍ ഇരുവരും ബിഷപ് ഹൗസില്‍ തങ്ങിയശേഷം ഇന്ന് രാവിലെ മടങ്ങി.ഇരുവര്‍ക്കും ബിഷപ് ഹൗസില്‍ താമസിക്കാമെന്നും എന്നാല്‍ അധികാരങ്ങള്‍ ഉണ്ടാകില്ലെന്നും ഇവരെ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇവര്‍ തീരുമാനമെടുത്തിട്ടില്ല.മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് അതിരൂപതയുടെ കീഴിലുള്ള കാഞ്ഞൂരിലെ സ്ഥാപനത്തിലും മാര്‍ ജോസ് പുത്തന്‍വീട്ടില്‍ ആലുവയിലെ ചുണങ്ങംവേലിയിലെ സ്ഥാപനത്തിലുമാണ് താമസിക്കുന്നത്. അതിരൂപതയുടെ സഹായമെത്രാന്‍ പദവിയില്‍ നി്ന്നും ഇരുവരെയും സസ്‌പെന്റു ചെയ്തതോടെ ഇവര്‍ ബിഷപ് ഹൗസില്‍ നിന്നും ഇങ്ങോട്ടേയ്ക്ക് താമസം മാറ്റുകയായിരുന്നു.

ഭുമി വില്‍പന വിവാദത്തെ തുടര്‍ന്ന് അതിരൂപതയുടെ ഭരണച്ചുമതലയില്‍ നിന്നും മാറ്റി നിര്‍ത്തിയിരുന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് വത്തിക്കാന്‍ തിരികെ ചുമതല നല്‍കുകയും ഒപ്പം സഹായമെത്രാന്മാരെ സസ്‌പെന്റു ചെയ്യുകയുമായിരുന്നു. ഇതേ തുടര്‍ന്ന് അതിരൂപതയിലെ ഭൂരിഭാഗം വൈദികരും നല്ലൊരു വിഭാഗം വിശ്വാസികളും പ്രതിഷേധത്തിലാണ് വത്തിക്കാന്റെ തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് വൈദികര്‍ യോഗം ചേര്‍ന്ന് പ്രമേയം പാസാക്കിയിരുന്നു.ഇതു കൂടാതെ ഈ പ്രമേയം കഴിഞ്ഞ ദിവസങ്ങളിലായി അതിരൂപതയുടെ കീഴിലുള്ള പള്ളികളുടെ ഭരണ സമിതിയായ പാരിഷ് കൗണ്‍സിലില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു.വിവിധ അല്‍മായ സംഘടനകളുടെ നേതൃത്വത്തില്‍ ഒരു വിഭാഗം വിശ്വാസികള്‍ ഇന്നലെ കലൂര്‍ റിന്യൂവല്‍ സെന്ററില്‍ യോഗം ചേര്‍ന്ന് വത്തിക്കാന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് വ്യക്തമാക്കി പ്രമേയം അവതരിപ്പിച്ചിരുന്നു. അതിരൂപതയുടെ ഭരണത്തലവനായി മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം വിശ്വാസികള്‍.സസ്‌പെന്റു ചെയ്ത സഹായമെത്രാന്മാര്‍ക്ക് അവരുടെ പദവി തിരിച്ചു നല്‍കണമെന്നും അതിരൂപതയ്ക്ക് സ്വതന്ത്ര ചുമതലയുള്ള അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച് ബിഷപ് വേണമെന്നുമാണ് ഇവരുടെ ആവശ്യം.കര്‍ദിനാളുമായി സഹായമെത്രാന്മാര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ സമവായമുണ്ടാകാത്ത സാഹചര്യത്തില്‍ വരും ദിവസം പ്രശ്‌നം കൂടൂതല്‍ സങ്കീര്‍ണമാകുമെന്ന സൂചനയാണ് ലഭിക്കുന്നത്.

Next Story

RELATED STORIES

Share it