Kerala

പെരിയാറില്‍ കുളിക്കാനിറങ്ങിയ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി മുങ്ങി മരിച്ചു

ബിടെക് എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥിയാണ് ബിന്യാമിന്‍. ഇന്ന് രാവിലെ സഹോദരനും സുഹൃത്തുക്കള്‍ക്കുമൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. ആഴം കൂടിയ മേഖലയിലായിരുന്നു ഇവര്‍ കുളിക്കാനിറങ്ങിയത്.മുങ്ങിതാഴ്ന്ന ബിന്യാമിനെ ഒപ്പമുണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല

പെരിയാറില്‍ കുളിക്കാനിറങ്ങിയ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി മുങ്ങി മരിച്ചു
X

കൊച്ചി:പെരിയാറില്‍ ആലുവ മണപ്പുറത്തിനു സമീപം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. കോട്ടയം വാകത്താനം കൊച്ചുപറമ്പില്‍ ബൈജുവിന്റെ മകന്‍ ബിന്യാമിന്‍ (18) ആണ് മരിച്ചത്. ബിടെക് എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥിയാണ് ബിന്യാമിന്‍. ഇന്ന് രാവിലെ സഹോദരനും സുഹൃത്തുക്കള്‍ക്കുമൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. ആഴം കൂടിയ മേഖലയിലായിരുന്നു ഇവര്‍ കുളിക്കാനിറങ്ങിയത്.മുങ്ങിതാഴ്ന്ന ബിന്യാമിനെ ഒപ്പമുണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല.ബിന്യാമിനെ രക്ഷിക്കന്‍ ശ്രമിക്കുന്നതിനിടയില്‍ മറ്റൊരാളും അപകടത്തില്‍ പെട്ടുവെങ്കിലും ഇദ്ദേഹത്തെ രക്ഷപെടുത്തി.തുടര്‍ന്ന്് ആലുവ അഗ്നി ശമന സേന സ്റ്റേഷന്‍ ഓഫിസര്‍ കെ വി അശോകന്റെ നേതൃത്വത്തില്‍ സംഘമെത്തി നടത്തിയ തിരിച്ചിലില്‍ ബിന്യാമിനെ പുറത്തെടുത്തു സമീപത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Next Story

RELATED STORIES

Share it