Kerala

ഭൂമിവില്‍പന വിവാദം : മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെയുള്ള കേസിന്റെ നടപടികള്‍ കോടതി സ്റ്റേ ചെയ്തു

ജോഷി വര്‍ഗീസ് നല്‍കിയ പരാതിയില്‍ കാക്കനാട് മജിസ്‌ടേറ്റ് കോടതി സ്വമേധയാ എടുത്ത കേസിന്റെ തുടര്‍ നടപടികളാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി സ്റ്റേ ചെയ്തത്. അതിരൂപതയിലെ ഭൂമിയിടപാട് സംബഡിച്ച് എഴുകേസുകളാണ് നല്‍കിയിരുന്നത്. ഇതില്‍ ഒരു കേസിലെ നടപടിയാണ് കോടതി സ്്‌റ്റേ ചെയ്തിരിക്കുന്നത്

ഭൂമിവില്‍പന വിവാദം : മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെയുള്ള കേസിന്റെ  നടപടികള്‍ കോടതി സ്റ്റേ ചെയ്തു
X
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമിയിടപാട് സംബന്ധിച്ച് ജോഷി വര്‍ഗീസ് നല്‍കിയ പരാതിയില്‍ കാക്കനാട് മജിസ്ടേറ്റ് കോടതി സ്വമേധയാ എടുത്ത കേസിന്റെ തുടര്‍ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി സ്റ്റേ ചെയ്തു. രണ്ടു മാസത്തേയ്ക്കാണ് സ്‌റ്റേ ചെയ്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് മജിസ്‌ട്രേറ്റ് കോടതിയിലുളള രേഖകള്‍ ഹാജരാക്കാനും കോടതി നോട്ടീസ് അയച്ചു. കേസ് വീണ്ടും ജൂണ്‍ 18 ന് കോടതി പരിഗണിക്കും.

അതിരൂപതയിലെ ഭൂമിയിടപാട് സംബഡിച്ച് എഴുകേസുകളാണ് നല്‍കിയിരുന്നത്. ഇതില്‍ ഒരു കേസിലെ നടപടിയാണ് കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. അഡ്വ.ജോര്‍ജ് മേവട, അഡ്വ.ജോണ്‍ വര്‍ഗീസ് എന്നിവര്‍ ഹാജരായി.

Next Story

RELATED STORIES

Share it