Kerala

തുഷാര്‍ വെള്ളാപ്പള്ളി മടങ്ങിയെത്തി; തനിക്കെതിരെയുണ്ടായ കേസില്‍ രാഷ്ട്രീയ,സാമുദായിക ഇടപെടലില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ഒരു രാഷ്ട്രീയ പാര്‍ടിയുടെ ഉപ്രദ്രവും ഉണ്ടായിട്ടില്ല. എസ് എന്‍ഡിപി യോഗത്തിന്റെ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ കമ്മ്യൂണിസ്റ്റ്,കോണ്‍ഗ്രസ്,ബിജെപി പാര്‍ടികളുടെയും കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെയും സഹായം തനിക്ക് കിട്ടി.ഒരു തരത്തിലുള്ള ഉപദ്രവും തനിക്കുണ്ടായിട്ടില്ല.കക്ഷി രാഷ്ട്രീയത്തിനതീതമായി തന്റെ വിഷയത്തില്‍ എല്ലാവരും ഇടപെട്ടു.സംസ്ഥാന മുഖ്യമന്ത്രിയടക്കം കക്ഷി രാഷ്ട്രീയം മറന്നു തനിക്കായി നിലകൊണ്ടു

തുഷാര്‍ വെള്ളാപ്പള്ളി മടങ്ങിയെത്തി; തനിക്കെതിരെയുണ്ടായ കേസില്‍ രാഷ്ട്രീയ,സാമുദായിക ഇടപെടലില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി
X

കൊച്ചി: ദുബായില്‍ ചെക്ക് കേസില്‍ കുറ്റവിമുക്തനായ തുഷാര്‍ വെള്ളാപ്പള്ളി തിരിച്ചെത്തി. ഇന്ന് രാവിലെയാണ് തുഷാര്‍ വെള്ളാപ്പള്ളി എത്തിയത്.നെടുമ്പാശേരി വിമാനത്താവളത്തില്‍ പ്രവര്‍ത്തകര്‍ തുഷാര്‍ വെള്ളാപ്പള്ളിക്കായി സ്വീകരണം ഒരുക്കിയിരുന്നു.തനിക്കെതിരെയുണ്ടായ കേസിനു പിന്നില്‍ രാഷ്ട്രീയപരമായോ സാമുദായിക പരമായോ യാതൊരുവിധ ഇടപെടലും ഇല്ലെന്ന്‌ തുഷാര്‍ വെള്ളാപ്പള്ളി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ഒരു രാഷ്ട്രീയ പാര്‍ടിയുടെ ഉപ്രദ്രവും ഉണ്ടായിട്ടില്ല. എസ് എന്‍ഡിപി യോഗത്തിന്റെ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ കമ്മ്യൂണിസ്റ്റ്,കോണ്‍ഗ്രസ്,ബിജെപി പാര്‍ടികളുടെയും കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെയും സഹായം തനിക്ക് കിട്ടി.ഒരു തരത്തിലുള്ള ഉപദ്രവും തനിക്കുണ്ടായിട്ടില്ല.കക്ഷി രാഷ്ട്രീയത്തിനതീതമായി തന്റെ വിഷയത്തില്‍ എല്ലാവരും ഇടപെട്ടു.സംസ്ഥാന മുഖ്യമന്ത്രിയടക്കം കക്ഷി രാഷ്ട്രീയം മറന്നു തനിക്കായി നിലകൊണ്ടു.

യൂസഫലി അടക്കം നിരവധിപേര്‍ തന്നെ സഹായിച്ചു.പ്രവാസികളായ എല്ലാ സമുദായത്തില്‍പ്പെട്ടവരും തന്നെ സഹായിച്ചു.മുസ്‌ലിം സമുദായത്തില്‍ നിന്നാണ് ഏറ്റവും കുടുതല്‍ സഹായം തനിക്ക് ലഭിച്ചത്.തനിക്കെതിരെയുണ്ടായ കേസ് ജാതീയമായോ രാഷ്ട്രീയമായോ കാണേണ്ടതില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ളയുടെ പ്രസ്താവന സംബന്ധിച്ച് ചോദ്യത്തിന് യഥാര്‍ഥത്തില്‍ തനിക്ക് തന്നെ കാര്യം മനസിലായത്് സംഭവം ഉണ്ടായി ഒന്നര ദിവസത്തിനു ശേഷമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതിനു മുമ്പ് ഇവിടെ നില്‍ക്കുന്ന ആളുകളെ സംബന്ധിച്ച് എന്താണ് ഏതാണ് കാര്യമെന്ന് അറിയാന്‍ വയ്യാതെ പറഞ്ഞിട്ടുണ്ടെന്നല്ലാതെ അതിനു ശേഷം അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ലെന്നും തുഷാര്‍ വെളളാപ്പള്ളി പറഞ്ഞു.പാലാ ഉപതിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് എന്‍ഡിഎക്കൊപ്പമാണെന്നും ചോദ്യത്തിന് മറുപടിയായി തുഷാര്‍ വെള്ളപ്പള്ളി പറഞ്ഞു.

Next Story

RELATED STORIES

Share it