Kerala

കോടികള്‍ വിലവരുന്ന മയക്ക്മരുന്നു വില്‍പന:നാലു പേര്‍ കൂടി പിടിയില്‍

കേസില്‍ കഴിഞ്ഞ ദിവസം മുളന്തുരുത്തി പോലിസ് അറസ്റ്റ് ചെയ്ത പട്ടിമറ്റം സ്വദേശി അനസ് (30)ന്റെ കൂട്ടാളികളായ കുമ്മനോട് ബിനു (34), ആലുവ സ്വദേശി മുഹമ്മദ് മുഷ്താക്(22), കുമ്മനോട സ്വദേശി അനൂപ് (20), വെങ്ങോല സ്വദേശി ദിലീപ്കുമാര്‍(34) എന്നിവരാണു പിടിലായത്.

കോടികള്‍ വിലവരുന്ന മയക്ക്മരുന്നു  വില്‍പന:നാലു പേര്‍ കൂടി പിടിയില്‍
X

കൊച്ചി : രാജ്യാന്തര വിപണിയില്‍ കോടികള്‍ വിലവരുന്ന മയക്കുമരുന്നായ എംഡിഎംഎവില്‍പന സംഘത്തിലെ നാലു പേരെക്കൂടി പോലിസ് അറസ്റ്റു ചെയ്തു. കേസില്‍ കഴിഞ്ഞ ദിവസം മുളന്തുരുത്തി പോലിസ് അറസ്റ്റ് ചെയ്ത പട്ടിമറ്റം സ്വദേശി അനസ് (30)ന്റെ കൂട്ടാളികളായകുമ്മനോട് ബിനു (34), ആലുവ സ്വദേശി മുഹമ്മദ് മുഷ്താക്(22), കുമ്മനോട സ്വദേശി അനൂപ് (20), വെങ്ങോല സ്വദേശി ദിലീപ്കുമാര്‍(34) എന്നിവരാണു പിടിലായത്. മുഖ്യ പ്രതി അനസ് കുടുംബസമേതം മൃഗാശുപത്രി ക്വാര്‍ട്ടേഴ്സിലാണ് താമസം. ഇയാളുടെ ഭാര്യ മൃഗാശുപത്രിയിലെ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടറാണ്. ഇവരുടെ ക്വാര്‍ട്ടേഴ്സിലാണ് കോടികള്‍ വിലവരുന്ന എംഡിഎംഎ. കണ്ടെടുത്തത്.

മുളന്തുരുത്തി എസ്‌ഐ എം ബി എബിക്കു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നു നടത്തിയ റെയ്ഡിലാണ് വന്‍തോതില്‍ പിടികൂടിയത്. രാജ്യാന്തര മാര്‍ക്കറ്റില്‍ കിലോഗ്രാമിന് 5 കോടി വിലവരുന്നതാണ് എംഡിഎംഎ. ബാംഗളൂരുവില്‍ നിന്നുമാണ് അനസ് മയക്കുമരുന്ന് കൊണ്ടുവരുന്നതെന്ന് പോലിസ് പറഞ്ഞു. ബാംഗളൂരുവിലെ നൈജീരിയന്‍ സ്വദേശി വഴിയാണ് അനസ് എംഡിഎംഎ സംഘടിപ്പിക്കുന്നത്. ഒരു തവണ പോയി മരുന്നെത്തിക്കുമ്പോള്‍ 25,000 രൂപയാണ് ഇയാള്‍ക്കു കിട്ടുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

Next Story

RELATED STORIES

Share it