Kerala

മാരകമായ ലഹരി വസ്തുക്കളുമായി കൊച്ചിയില്‍ യുവാക്കള്‍ പിടിയില്‍

എറണാകുളം പുതുവൈപ്പ് പങ്കിയത്ത് വീട്ടില്‍ സച്ചിന്‍ സേവ്യര്‍(23), ആലപ്പുഴ വണ്ടാനം മൂലശ്ശേരി വീട്ടില്‍ ഫഹദ് റഹ്മാന്‍(32) എന്നിവരെയാണ് ഏറ്റവും വിനാശകാരിയായ മസ്സറാട്ടി ശ്രേണിയില്‍ ഉള്ള എക്സ്റ്റസി പില്‍സുമായി കൊച്ചി സിറ്റി ഡാന്‍സാഫ് സംഘവും, പാലാരിവട്ടം പോലിസും ചേര്‍ന്ന് പിടികൂടിയത്.ആലപ്പുഴ സ്വദേശിയായ ഫഹദ് രണ്ടുവര്‍ഷത്തോളമായി ഇടപ്പള്ളിയില്‍ വാടകയ്ക്ക് താമസിച്ചു വരുകയാണ്. ഇവര്‍ ബാംഗ്ലൂര്‍ ,തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് ലഹരിവസ്തുക്കള്‍ വാങ്ങി എറണാകുളം നഗരത്തില്‍ യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കൂടിയ വിലയില്‍ വില്‍പന നടത്തി വരികയായിരുന്നുവെന്ന് പോലിസ് പറഞ്ഞു

മാരകമായ ലഹരി വസ്തുക്കളുമായി  കൊച്ചിയില്‍ യുവാക്കള്‍  പിടിയില്‍
X

കൊച്ചി: കൊച്ചിയിലെ പാലാരിവട്ടത്തു നടത്തിയ പരിശോധനയില്‍ അതീവ മാരകമായ മയക്കു മരുന്നിനത്തില്‍ പെട്ട എക്സ്റ്റസി പില്‍സുമായി രണ്ടു യുവാക്കള്‍ പോലിസ് പിടിയില്‍. എറണാകുളം പുതുവൈപ്പ് പങ്കിയത്ത് വീട്ടില്‍ സച്ചിന്‍ സേവ്യര്‍(23), ആലപ്പുഴ വണ്ടാനം മൂലശ്ശേരി വീട്ടില്‍ ഫഹദ് റഹ്മാന്‍(32) എന്നിവരെയാണ് ഏറ്റവും വിനാശകാരിയായ മസ്സറാട്ടി ശ്രേണിയില്‍ ഉള്ള എക്സ്റ്റസി പില്‍സുമായി കൊച്ചി സിറ്റി ഡാന്‍സാഫ് സംഘവും, പാലാരിവട്ടം പോലിസും ചേര്‍ന്ന് പിടികൂടിയത്.ആലപ്പുഴ സ്വദേശിയായ ഫഹദ് രണ്ടുവര്‍ഷത്തോളമായി ഇടപ്പള്ളിയില്‍ വാടകയ്ക്ക് താമസിച്ചു വരുകയാണ്. ഇവര്‍ ബാംഗ്ലൂര്‍ ,തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് ലഹരിവസ്തുക്കള്‍ വാങ്ങി എറണാകുളം നഗരത്തില്‍ യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കൂടിയ വിലയില്‍ വില്‍പന നടത്തി വരികയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

ഇവര്‍ മാസങ്ങളായി ഡാന്‍സാഫ് ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. കൊച്ചി സിറ്റി ഡപ്യൂട്ടി കമ്മീഷണര്‍ ജി പൂങ്കുഴലിയുടെ നിര്‍ദ്ദേശപ്രകാരം അസി. കമ്മീഷണ്‍ എസ് ടി സുരേഷ് കുമാര്‍, ഡാന്‍സാഫ് എസ് ഐ സാജന്‍ ജോസഫ്, പാലാരിവട്ടം എസ് ഐ എ ജി ബിബിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്.പാലാരിവട്ടം പോലിസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് മയക്കുമരുന്ന് വസ്തുക്കളുടെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്ന് കമ്മീഷണര്‍ അറിയിച്ചു.മയക്കുമരുന്നിനെതിരെ കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ വിജയ് സാഖറെയുടെ നേതൃത്വത്തില്‍ നടത്തിവരുന്നത്.പുതുവല്‍സരാഘോഷത്തിനോട്അനുബന്ധിച്ച് മയക്കുമരുന്നുപയോഗം തടയുന്നതിന്റെ ഭാഗമായി 100 പോലീസ് ഉദ്യോഗസ്ഥരെയും,15 ഡാന്‍സാഫ് അംഗങ്ങളെയും കമ്മീഷണറേറ്റില്‍ വിന്യസിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it