Kerala

ലഹരി വസ്തുക്കള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തുന്ന യുവാക്കള്‍ ഹാഷിഷുമായി പിടിയില്‍

മയക്ക്മരുന്ന് കൈവശമുള്ള ആളുകളുടെ അടുക്കല്‍ ആവശ്യക്കാരെന്ന രീതിയില്‍ സമീപിച്ച് ഇവരുടെ കൈവശമുള്ള ലഹരി മോഷ്ടിക്കുന്നതാണ് പ്രതികളുടെ രീതി. മോഷണം നടത്തിയാലും പരാതിപ്പെടാന്‍ സാധിക്കാത്തതിനാലാണ് ഈ രീതി ഇവര്‍ പിന്‍തുടര്‍ന്നത്.ഇവരുടെ കയ്യിലെത്തിയ ഹാഷിഷ് മലപ്പുറം സ്വദേശിയായ ഒരു യുവാവില്‍ നിന്നും പിടിച്ചു പറിച്ചതാണെന്നാണ് പ്രതികള്‍ പറയുന്നത്. പിടിച്ചെടുത്ത ഹാഷിഷിന് വിപണിയില്‍ ഒരു കോടിയോളം വിലവരുമെന്നാണ് വിലയിരുത്തുന്നത്

ലഹരി വസ്തുക്കള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തുന്ന യുവാക്കള്‍ ഹാഷിഷുമായി  പിടിയില്‍
X

കൊച്ചി: ലഹരി വസ്തുക്കള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തുന്ന യുവാക്കള്‍ ഹാഷിഷുമായി എക്‌സൈസിന്റെ പിടിയില്‍. പറവൂര്‍ സ്വദേശി അബി(19), തോപ്പുംപടി സ്വദേശി അമല്‍ റിഫാസ്(19) എന്നിവരാണ് പിടിയിലായത്. മയക്ക്മരുന്ന് കൈവശമുള്ള ആളുകളുടെ അടുക്കല്‍ ആവശ്യക്കാരെന്ന രീതിയില്‍ സമീപിച്ച് ഇവരുടെ കൈവശമുള്ള ലഹരി മോഷ്ടിക്കുന്നതാണ് പ്രതികളുടെ രീതി. മോഷണം നടത്തിയാലും പരാതിപ്പെടാന്‍ സാധിക്കാത്തതിനാലാണ് ഈ രീതി ഇവര്‍ പിന്‍തുടര്‍ന്നത്.ഇവരുടെ കയ്യിലെത്തിയ ഹാഷിഷ് മലപ്പുറം സ്വദേശിയായ ഒരു യുവാവില്‍ നിന്നും പിടിച്ചു പറിച്ചതാണെന്നാണ് പ്രതികള്‍ പറയുന്നത്. പിടിച്ചെടുത്ത ഹാഷിഷിന് വിപണിയില്‍ ഒരു കോടിയോളം വിലവരുമെന്നാണ് വിലയിരുത്തുന്നത്.നെട്ടൂരില്‍ നടന്ന കൊലപാതകത്തിന് പിന്നില്‍ ലഹരി മാഫിയയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് എക്‌സൈസ് ജില്ലയില്‍ പരിശോധനകള്‍ ശക്തമാക്കിയിരുന്നു.

കൊച്ചിയിലെ ലഹരി സംഘാംഗങ്ങളെ സംബന്ധിച്ചുള്ള വിശദമായ അന്വേഷണം നടത്തുന്നതിനായി എറണാകുളം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ ചന്ദ്രപാലന്‍, സ്‌ക്വാഡ് സി ഐ ബി സുരേഷിന്റെ നിയന്ത്രണത്തിലുള്ള ടോപ് നാര്‍ക്കോട്ടിക് സീക്രട്ട് ഗ്രൂപ്പിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് ലഹരി സംഘാങ്ങളെ സംബന്ധിച്ച് സീക്രട്ട് ഗ്രൂപ്പ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്. ഇരുവരും അടിപിടി മോഷണക്കേസുകളിലും ലഹരിമരുന്നു കേസുകളിലും പ്രതികളാണ്. ഇത്രയും അളവില്‍ മയക്ക് മരുന്ന് കൈവശം വയ്ക്കുന്നത് 20 വര്‍ഷം വരെ ശിക്ഷാ കിട്ടാവുന്ന കുറ്റമാണ്. സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ പി ശ്രീരാജ് പ്രിവന്റീവ് ഓഫിസര്‍ കെ ആര്‍ രാം പ്രസാദ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എം എം അരുണ്‍കുമാര്‍, വിപിന്‍ദാസ്, ഡ്രൈവര്‍ പ്രദീപ് എന്നിവരടങ്ങിയ സഘമാണ് പ്രതികളെ പിടികൂടിയത്

Next Story

RELATED STORIES

Share it