Kerala

വ്യജ കുറിപ്പടി ഉപയോഗിച്ച് ഗുളികകള്‍ വാങ്ങി വില്‍പ്പന നടത്തിയിരുന്നയാള്‍ പിടിയില്‍

അറിയപ്പെടുന്ന മനോരോഗ വിദഗ്ദ്ധന്റെ വ്യാജ കുറിപ്പടി തയ്യാറാക്കി ആശുപത്രികളില്‍ നിന്നും മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും മനോരോഗികള്‍ക്ക് നല്‍കുന്ന നൈട്രോസെപാം ഉള്‍പ്പെടെയുള്ള ഗുളികകള്‍ വാങ്ങി വില്‍പ്പന നടത്തുകയായിരുന്നു പ്രതി

വ്യജ കുറിപ്പടി ഉപയോഗിച്ച് ഗുളികകള്‍ വാങ്ങി വില്‍പ്പന നടത്തിയിരുന്നയാള്‍ പിടിയില്‍
X

കൊച്ചി: വ്യജ കുറിപ്പടി ഉപയോഗിച്ച് ലഹരി ഗുളികകള്‍ വാങ്ങി വില്‍പ്പന നടത്തിയിരുന്ന യുവാവ് പിടിയില്‍. വടുതല സ്വദേശി ആന്റണി (25) ആണ് എറണാകുളം നോര്‍ത്ത് പോലിസിന്റെ പിടിയിലായത്.അറിയപ്പെടുന്ന മനോരോഗ വിദഗ്ദ്ധന്റെ വ്യാജ കുറിപ്പടി തയ്യാറാക്കി ആശുപത്രികളില്‍ നിന്നും മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും മനോരോഗികള്‍ക്ക് നല്‍കുന്ന നൈട്രോസെപാം ഉള്‍പ്പെടെയുള്ള ഗുളികകള്‍ വാങ്ങി വില്‍പ്പന നടത്തുകയായിരുന്നു പ്രതി. കഴിഞ്ഞ ദിവസം വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. വ്യാജ കുറിപ്പടിയുമായി മരുന്നുകള്‍ വാങ്ങുവാന്‍ എത്തിയ ആന്റണി ആശുപത്രി ഫാര്‍മസിയില്‍ ചെന്ന് മരുന്നുകള്‍ ആവശ്യപ്പെട്ടു. സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പോലിസില്‍ വിവരമറിയിക്കുകയും പോലീസെത്തി ഇയാളെ ആശുപത്രയില്‍ നിന്നും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതി വ്യാജ കുറിപ്പടി ഉപയോഗിച്ച് നിരവധി മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും മരുന്നുകള്‍ വാങ്ങി വില്‍പന നടത്തിയിട്ടുണ്ടെന്നും പോലിസ് പറഞ്ഞു. നോര്‍ത്ത് പോലിസ് ഇന്‍സ്‌പെക്ടര്‍ സിബി ടോമിന്റെ നിര്‍ദ്ദേശാനുസരണം സബ് ഇന്‍ സ്‌പെക്ടര്‍ വി ബി അനസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്

Next Story

RELATED STORIES

Share it