Kerala

കൊച്ചിയിലെ റോഡുകള്‍ നന്നാക്കാന്‍ അമേരിക്കയില്‍ നിന്നും ആളു വരണോയെന്ന് ഹൈക്കോടതി

കൊച്ചി കോര്‍പറേഷനിലെ എല്ലാ പൊളിഞ്ഞ റോഡുകളും യുദ്ധകാല അടിസ്ഥാനത്തില്‍ ശരിയാക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.കൊച്ചി കോര്‍പറേഷനും വിശാല കൊച്ചി വികസന അതോറിറ്റിക്കുമാണ് ആണ് കേടതി ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. ഈ മാസം 15 നുള്ളില്‍ അനുകൂല നടപടികള്‍ ഉണ്ടായില്ല എങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ മുഴുവന്‍ വിളിച്ചു വരുത്തുമെന്നും കോടതി പറഞ്ഞു

കൊച്ചിയിലെ റോഡുകള്‍ നന്നാക്കാന്‍ അമേരിക്കയില്‍ നിന്നും ആളു വരണോയെന്ന് ഹൈക്കോടതി
X

കൊച്ചി: കൊച്ചിയിലെ റോഡുകളുടെ അവസ്ഥ എല്ലാവര്‍ക്കും നാണക്കേടെന്നും പുറം ലോകം കേരളത്തെ വീക്ഷിക്കുന്നുണ്ടെന്നും ഹൈക്കോടതി. കൊച്ചിയിലെ റോഡുകള്‍ നന്നാക്കുന്നതിനു അമേരിക്കയില്‍ നിന്നു ആളെ എത്തിക്കേണ്ടതുണ്ടോയെന്നും കോടതി പരിഹസിച്ചു. കൊച്ചി കോര്‍പറേഷനിലെ എല്ലാ പൊളിഞ്ഞ റോഡുകളും യുദ്ധകാല അടിസ്ഥാനത്തില്‍ ശരിയാക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

കൊച്ചി കോര്‍പറേഷനും വിശാല കൊച്ചി വികസന അതോറിറ്റിക്കുമാണ് ആണ് കോടതി ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. ഈ മാസം 15 നുള്ളില്‍ അനുകൂല നടപടികള്‍ ഉണ്ടായില്ല എങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ മുഴുവന്‍ വിളിച്ചു വരുത്തുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. കൊച്ചി കോര്‍പറേഷനു വേണ്ടി അഭിഭാഷകന്‍ കോടതിയില്‍ ഹാജരായില്ല. കനാല്‍ നന്നാക്കാന്‍ ഡച്ച് കമ്പനിക്ക് ടെന്‍ഡര്‍ നല്‍കിയത് പോലെ റോഡിന്റെ കുഴി അടക്കാന്‍ ഇനി അമേരിക്കയില്‍ നിന്ന് ആള് വരേണ്ടി വരും എന്ന് കോടതി പരിഹസിച്ചു.

Next Story

RELATED STORIES

Share it