Kerala

സൈബര്‍ സുരക്ഷ 'കൊക്കൂണ്‍' രാജ്യാന്തര സമ്മേളനം 25 മുതല്‍ കൊച്ചിയില്‍

ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഗവേഷണ സംഘടന(ഐഎസ്ആര്‍എ) യുടെ ആഭിമുഖ്യത്തില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന രാജ്യാന്തര പബ്ലിക്-പ്രൈവറ്റ്‌സൈബര്‍ സെക്യൂരിറ്റി ഡാറ്റാ പ്രൈവസി ഹാക്കിങ്ങിന്റെ വാര്‍ഷിക സമ്മേളനമാണ് കൊക്കൂണ്‍. കേരളാ പോലിസിന്റെയും സംസ്ഥാന ഐടി മിഷന്റെയും ആഭിമുഖ്യത്തില്‍ സൊസൈറ്റി ഫോര്‍ പോലിസിങ് ഓഫ് സൈബര്‍ സ്പേസുമായി ചേര്‍ന്നാണ് രാജ്യാന്തര സമ്മേളനം സംഘടിപ്പിക്കുന്നത്.ആദ്യ രണ്ടു ദിവസം സൈബര്‍ സുരക്ഷാ രംഗത്തെ വിഷയങ്ങളെക്കുറിച്ചുള്ള ശില്‍പശാലകളും 26 നും 27 നും രാജ്യാന്തര സമ്മേളനവും നടക്കും.

സൈബര്‍ സുരക്ഷ കൊക്കൂണ്‍  രാജ്യാന്തര സമ്മേളനം 25 മുതല്‍  കൊച്ചിയില്‍
X

കൊച്ചി: സൈബര്‍ സുരക്ഷ സംബന്ധിച്ചുള്ള രാജ്യാന്തര സമ്മേളനം 'കൊക്കൂണ്‍' ന്റെ 12ാം പതിപ്പ് ഈ മാസം 25 മുതല്‍ 28 വരെ കൊച്ചി ഹോട്ടല്‍ ഗ്രാന്‍ഡ് ഹയാത്തില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആദ്യ രണ്ടു ദിവസം സൈബര്‍ സുരക്ഷാ രംഗത്തെ വിഷയങ്ങളെക്കുറിച്ചുള്ള ശില്‍പശാലകളും 26 നും 27 നും രാജ്യാന്തര സമ്മേളനവും നടക്കുമെന്ന് സംഘാടക സമിതി വൈസ് ചെയര്‍മാനും എഡിജിപിയുമായ മനോജ് ഏബ്രഹാം പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഗവേഷണ സംഘടന(ഐഎസ്ആര്‍എ) യുടെ ആഭിമുഖ്യത്തില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന രാജ്യാന്തര പബ്ലിക്-പ്രൈവറ്റ്സൈബര്‍ സെക്യൂരിറ്റി ഡാറ്റാ പ്രൈവസി ഹാക്കിങ്ങിന്റെ വാര്‍ഷിക സമ്മേളനമാണ് കൊക്കൂണ്‍. കേരളാ പോലിസിന്റെയും സംസ്ഥാന ഐടി മിഷന്റെയും ആഭിമുഖ്യത്തില്‍ സൊസൈറ്റി ഫോര്‍ പോലിസിങ് ഓഫ് സൈബര്‍ സ്‌പേസുമായി ചേര്‍ന്നാണ് രാജ്യാന്തര സമ്മേളനം സംഘടിപ്പിക്കുന്നത്.

ഹാക്കിംഗ്, സുരക്ഷ, സാങ്കേതിക വിദ്യ എന്നിവയെക്കുറിച്ചുള്ള പ്രസക്തവും ഏറ്റവും പുതിയതുമായ വിഷയങ്ങള്‍ അവതരിപ്പിക്കുന്ന സെക്യൂരിറ്റി ബ്രീഫിങ്, സ്‌കൂളുകള്‍ക്കും അധ്യാപകര്‍ക്കും ബോധവല്‍കരണ പരിശീലനം നല്‍കുന്ന കിഡ്സ് ഗ്ലോവ്, സൈബര്‍ സുരക്ഷയില്‍ സ്ത്രീകളുടെ ശക്തി ഉപയോഗപ്പെടുത്തുന്നതിനായുള്ള വുമണ്‍ ഇന്‍ സൈബര്‍ സെക്യൂരിറ്റി, തുടങ്ങിയ പത്തിന പരിപാടികളാണ് കൊക്കൂണ്‍ 12ാം പതിപ്പില്‍ നടക്കുക. സൈബര്‍ സുരക്ഷ, ഡാറ്റാ സ്വകാര്യത, ഹാക്കിംഗ് തുടങ്ങിയ മേഖലകളില്‍ രാജ്യാന്തര തലത്തില്‍തന്നെ പ്രശസ്തരായ പ്രതിഭകള്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും. ഡോ. പോള്‍ വിക്സി, മേജര്‍ ജനറല്‍ സന്ദീപ് ശര്‍മ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. ഡോണി തോമസ്, ഇന്റര്‍പോള്‍ ക്രിമിനല്‍ ഇന്റലിജന്‍സ് ഓഫീസര്‍ സിസിലിയ വാലിന്‍, ഇറാന്‍ സീനിയര്‍ സൈബര്‍ സെക്യൂരിറ്റി സണ്‍സള്‍ട്ടന്റ് അലി അബ്ദോല്ലാഹി വിവിധ സെഷനുകളില്‍ സംസാരിക്കും. ഇവരെക്കൂടാതെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പോലിസ് ഓഫിസര്‍മാര്‍, എന്‍ഐഎ, സിബിഐ, ഇന്റലിജന്‍സ് ബ്യൂറോ, റോ, എന്‍സിആര്‍ബി, ബിപിആര്‍, ഡിസിആര്‍ടി-ഇന്‍ മുതലായവയില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും കൊക്കൂണില്‍ പങ്കെടുക്കും. കൊക്കൂണ്‍ ഓര്‍ഗനൈസിങ് കമ്മിറ്റി സെക്രട്ടറിയും കൊച്ചി സിറ്റി പോലിസ് കമ്മിഷണറുമായ വിജയ് സാഖറെ, ഇസ്ര ഭാരവാഹികളായ തോമസ് കുര്യന്‍ അമ്പാട്ട്, സീമ മനു, ആകാശ് ജോസഫ് തോമസ്, ജോബി ജോയ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it