Kerala

പോലിസുകാരുടെ അറസ്റ്റ്: കണ്ണില്‍ പൊടിയിടാനെന്ന് തിരുവഞ്ചൂര്‍

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ വേണ്ടത് നിഷ്പക്ഷമായ അന്വേഷണമാണ്. അത് ഇതുവരെ നടന്നിട്ടില്ല.

പോലിസുകാരുടെ അറസ്റ്റ്: കണ്ണില്‍ പൊടിയിടാനെന്ന് തിരുവഞ്ചൂര്‍
X

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ കേസില്‍ അന്വേഷണം പ്രസഹനമാണെന്ന് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ആരോപണം പോലിസിന് നേരെയാണ്. പോലിസുകാര്‍ തന്നെ കേസ് അന്വേഷിക്കുന്ന സാഹചര്യം ഉണ്ടായാല്‍ കുറ്റക്കാരെ സംരക്ഷിക്കുന്ന തരത്തിലുള്ള നിലപാടെ പ്രതീക്ഷിക്കേണ്ടതുള്ളുവെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ വേണ്ടത് നിഷ്പക്ഷമായ അന്വേഷണമാണ്. അത് ഇതുവരെ നടന്നിട്ടില്ല. അറസ്റ്റ് അടക്കമുള്ള കാര്യങ്ങള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മന്ത്രി എം എം മണി വാദിക്കുന്നത് പ്രതികളായ പോലിസുകാരെ സംരക്ഷിക്കാന്‍ വേണ്ടിയാണെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു.

Next Story

RELATED STORIES

Share it