Kerala

മരടില്‍ നിയമം ലംഘിച്ച് ഫ്‌ളാറ്റ് നിര്‍മാണം: മരട് പഞ്ചായത്ത് മുന്‍ ക്ലര്‍ക്കിന് ജാമ്യം

മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ നിര്‍മാണത്തിന് ഒത്താശ ചെയ്തുവെന്നതിന്റെ പേരില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത മുന്‍ മരട് പഞ്ചായത്ത് ക്ലര്‍ക്ക് ജയറാം നായികിനാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജാമ്യം നല്‍കിയത്.നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നിരസിച്ചതിനെ തുടര്‍ന്നാണ് ജയറാം കോടതിയില്‍ കീഴടങ്ങിയത്.തുടര്‍ന്ന് കോടതി ഇയാളെ റിമാന്റു ചെയ്യുകയും പിന്നീട് ക്രൈംബ്രാഞ്ച് ഇയാളെ കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങുകയും ചെയ്തിരുന്നു

മരടില്‍ നിയമം ലംഘിച്ച് ഫ്‌ളാറ്റ് നിര്‍മാണം: മരട് പഞ്ചായത്ത് മുന്‍ ക്ലര്‍ക്കിന് ജാമ്യം
X

കൊച്ചി: തീരപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രിം കോടതി പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ നിര്‍മാണത്തിന് ഒത്താശ ചെയ്തുവെന്നതിന്റെ പേരില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത മുന്‍ മരട് പഞ്ചായത്ത് ക്ലര്‍ക്ക് ജയറാം നായികിന് ജാമ്യം. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ജയറാം നായികിന് ജാമ്യം നല്‍കിയത്.നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നിരസിച്ചതിനെ തുടര്‍ന്നാണ് ജയറാം കോടതിയില്‍ കീഴടങ്ങിയത്.

തുടര്‍ന്ന് കോടതി ഇയാളെ റിമാന്റു ചെയ്യുകയും പിന്നീട് ക്രൈംബ്രാഞ്ച് ഇയാളെ കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങുകയും ചെയ്തിരുന്നു.ഇതിനു ശേഷമാണ് ഇയാള്‍ക്ക് കോടതി ജാമ്യം നല്‍കിയത്. കേസില്‍ നേരത്തെ അറസ്റ്റിലായ ഹോളി ഫെയ്ത് എച്ച് ടു ഒ ഫ്‌ളാറ്റ് നിര്‍മാതാവ് സാനി ഫ്രാന്‍സിസ്, ആല്‍ഫ സെറിന്‍ നിര്‍മാതാവ് പോള്‍ രാജ്, മരട് പഞ്ചായത്ത് മുന്‍ ജുനിയര്‍ സൂപ്രണ്ട് പി ഇ ജോസഫ്, സെക്രട്ടറി മുഹമ്മദ് അഷറഫ് എന്നിവര്‍ക്കും നേരത്തെ കോടതി ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ സെക്രട്ടറി മുഹമ്മദ് അഷറഫിന് വേറെയും കേസുള്ളതിനാല്‍ പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല.ഇയാളെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും.

Next Story

RELATED STORIES

Share it