Kerala

നിയമം ലംഘിച്ച് ഫ്‌ളാറ്റ് നിര്‍മാണം; ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റ് നിര്‍മാതാക്കളെ വിജിലന്‍സ് ചോദ്യം ചെയ്യും

2015 ല്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഇവര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നതെന്നാണ് അറിയുന്നത്. ഇന്ന് രാവിലെ 11 ന് വിജിലന്‍സിന്റെ കൊച്ചിയിലെ ഓഫിസില്‍ എത്താനാണ് നിര്‍ദേശം.ഗോള്‍ഡന്‍ കായലോരം കൂടാതെ ഹോളി ഫെയ്ത് എച്ച് ടു ഒ, ആല്‍ഫ സെറിന്‍,ജെയിന്‍ ഹൗസിംഗ് എന്നിവയാണ് സുപ്രിം കോടതി പൊളിച്ചു മാറ്റാന്‍ ഉത്തരവിട്ട മറ്റു ഫ്‌ളാറ്റുകള്‍

നിയമം ലംഘിച്ച് ഫ്‌ളാറ്റ് നിര്‍മാണം; ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റ് നിര്‍മാതാക്കളെ വിജിലന്‍സ് ചോദ്യം ചെയ്യും
X

കൊച്ചി: തീരപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രിം കോടതി പൊളിച്ചു മാറ്റാന്‍ ഉത്തരവിട്ട നാലു ഫ്‌ളാറ്റുകളില്‍ ഉള്‍പ്പെട്ട ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റ് നിര്‍മാതാക്കളോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് വിജിലന്‍സിന്റെ നോട്ടീസ്. 2015 ല്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഇവര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നതെന്നാണ് അറിയുന്നത്. ഇന്ന് രാവിലെ 11 ന് വിജിലന്‍സിന്റെ കൊച്ചിയിലെ ഓഫിസില്‍ എത്താനാണ് നിര്‍ദേശം.ഗോള്‍ഡന്‍ കായലോരം കൂടാതെ ഹോളി ഫെയ്ത് എച്ച് ടു ഒ, ആല്‍ഫ സെറിന്‍,ജെയിന്‍ ഹൗസിംഗ് എന്നിവയാണ് സുപ്രിം കോടതി പൊളിച്ചു മാറ്റാന്‍ ഉത്തരവിട്ട മറ്റു ഫ്‌ളാറ്റുകള്‍. ഇതില്‍ ഫ്‌ളാറ്റു നിര്‍മാതാക്കളുടെ പരാതിയെ തുടര്‍ന്ന് ഗോള്‍ഡന്‍ കായലോരം ഒഴികെയുള്ള ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്കെതിരെ ഉടമകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ആദ്യം ലോക്കല്‍ പോലിസും പിന്നീട് ക്രൈംബാഞ്ചും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ഹോളി ഫെയ്ത് എച്ച് ടു ഒ, ആല്‍ഫ സെറിന്‍ എന്നീ ഫ്്‌ളാറ്റു നിര്‍മാതാക്കളായ സാനി ഫ്രാന്‍സിസ്, പോള്‍ രാജ് എന്നിവരെയും മരട് പഞ്ചായത്ത് സെക്രട്ടറിയായിരുന്ന മുഹമ്മദ് അഷ്‌റഫ്, പി ഇ ജോസഫ് എന്നിവരെ അറസ്റ്റു ചെയ്യുകയും ജെയിന്‍ ഹൗസിംഗ് നിര്‍മാതാവിനെ കേസില്‍ പ്രതിചേര്‍ക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഉടമകള്‍ പരാതി നല്‍കാതിരുന്നതിനാല്‍ ഗോള്‍ഡന്‍ കായലോരത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരെ കേസ് എടുത്തിരുന്നില്ല. ഇതേ തുടര്‍ന്ന് ക്രൈംബ്രാഞ്ച് സ്വമേധയ കേസ് രജിസ്റ്റര്‍ ചെയ്തതോടെയാണ് ഇവര്‍ക്കെതിരെ 2015 ല്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടന്നു വരുന്ന വിവരം അറിയുന്നത്്. അഴിമതി നിരോധന നിയമപ്രകാരമാണ് കേസ്്. ഇതേ തുടര്‍ന്ന് ഈ കേസ് തങ്ങള്‍ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വിജിലന്‍സിന് കത്തു നല്‍കിയിരുന്നു. ഇതിനിടയിലാണ് ഇപ്പോള്‍ ഇവരെ വിജിലന്‍സ് ചോദ്യം ചെയ്യാന്‍ വിളിച്ചിരിക്കുന്നത്. നിലവില്‍ റിമാന്റില്‍ കഴിയുന്ന മരട് പഞ്ചായത്ത് സെക്രട്ടറിയായിരുന്ന മുഹമ്മദ് അഷറഫിനെ ഏതാനും ദിവസം മുമ്പ് മൂവാറ്റുപുഴ സബ്ജയിലില്‍ എത്തി ചോദ്യം ചെയ്തതായും അറിയുന്നു. ഇതിനിടയില്‍ മരട് ഫ്്‌ളാറ്റുകള്‍ പൊളിക്കുന്നതിന്റെ തിയതി,പൊളിക്കല്‍ രീതി എന്നിവ സംബന്ധിച്ച് ചര്‍ച്ച ചെയ്്ത് തീരുമാനിക്കുന്നതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇന്ന് കൊച്ചിയില്‍ ഉന്നത തല യോഗം ചേരുന്നുണ്ട. നിയന്ത്രിത സ്‌ഫോടനത്തിലൂടെയാണ് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത്

Next Story

RELATED STORIES

Share it