Kerala

മരട്: ഫ്‌ളാറ്റ് നിര്‍മാതാവിന്റെയും പഞ്ചായത്ത് ഉദ്യോഗസ്ഥരുടെയും ജാമ്യാപേക്ഷ കോടതി തള്ളി

ഹോളി ഫെയ്ത് എച്ച് ടു ഒ ഫ്്‌ളാറ്റ് നിര്‍മാതാവ് സാനി ഫ്രാന്‍സ്, മരട് പഞ്ചായത്തിലെ മുന്‍ സെക്രട്ടറി മുഹമ്മദ് അഷറഫ്,ജൂനിയര്‍ സൂപ്രണ്ടായിരുന്ന പി ഇ ജോസഫ് എന്നിവരുടെ ജാമ്യാപേക്ഷയാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയത്.ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത ആല്‍ഫ സെറിന്‍ ഫ്‌ളാറ്റ് നിര്‍മാതാവ് പോള്‍ രാജിന്റെ ജാമ്യാപേക്ഷ ഈ മാസം 20 ന്് കോടതി പരിഗണിക്കും

മരട്: ഫ്‌ളാറ്റ് നിര്‍മാതാവിന്റെയും പഞ്ചായത്ത് ഉദ്യോഗസ്ഥരുടെയും ജാമ്യാപേക്ഷ കോടതി തള്ളി
X

കൊച്ചി: തീരപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊളിച്ചു മാറ്റാന്‍ സുപ്രിം കോടതി ഉത്തരവിട്ട മരടിലെ നാലു ഫ്‌ളാറ്റു സമുച്ചയങ്ങളില്‍ ഉള്‍പ്പെട്ട് ഹോളി ഫെയ്ത് എച്ച് ടു ഒ ഫ്്‌ളാറ്റ് നിര്‍മാതാവ് സാനി ഫ്രാന്‍സ് അടക്കം ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത മൂന്നു പേരുടെ ജാമ്യാപേക്ഷ കോടതി തള്ളി. സാനി ഫ്രാന്‍സിസിനെക്കൂടാതെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് മരട് പഞ്ചായത്തിലെ മുന്‍ സെക്രട്ടറി മുഹമ്മദ് അഷറഫ്,ജൂനിയര്‍ സൂപ്രണ്ടായിരുന്ന പി ഇ ജോസഫ് എന്നിവരുടെ ജാമ്യാപേക്ഷയാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയത്.ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത ആല്‍ഫ സെറിന്‍ ഫ്‌ളാറ്റ് നിര്‍മാതാവ് പോള്‍ രാജിന്റെ ജാമ്യാപേക്ഷ ഈ മാസം 20 ന്് കോടതി പരിഗണിക്കും.

കേസിലെ പ്രതികളായ ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷയും അന്ന് കോടതി പരിഗണിക്കും. അതിനിടയില്‍ സുപ്രിം കോടതി പൊളിച്ചു മാറ്റാന്‍ ഉത്തരവിട്ട ജെയിന്‍ ഹൗസിംഗ് ഫ്‌ളാറ്റിന്റെ നിര്‍മാതാവിന് അനുവദിച്ച മുന്‍കൂര്‍ ജാമ്യം ചെന്നൈ കോടതി റദ്ദാക്കി.കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാകാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.കേസില്‍ പ്രതിയാക്കപ്പെട്ട മരട് പഞ്ചായത്ത് മുന്‍ ക്ലാര്‍ക്ക് ജയറാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി തള്ളി. എറണാകുളം ജില്ലാ കോടതിയാണ് തള്ളിയത്. കേസില്‍ മരട് പഞ്ചായത്തിലെ അന്നത്തെ 22 അംഗങ്ങളില്‍ 19 പേരുടെ മൊഴി രേഖപ്പെടുത്തല്‍ പൂര്‍ത്തിയായി. ഫ്ളാറ്റ് നിര്‍മാണത്തിന് അനുമതി നല്‍കിയ സമയത്തെ പഞ്ചായത്ത് അംഗങ്ങളാണിവര്‍. പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരുടെ മൊഴിയും ഉടന്‍ രേഖപ്പെടുത്തും.

Next Story

RELATED STORIES

Share it