Kerala

തീരദേശ പരിപാലന നിയമം: എറണാകുളത്ത് 4239 കെട്ടിടങ്ങളുടെ നിര്‍മാണം നിയമ ലംഘിച്ചെന്ന് കണ്ടെത്തല്‍

ചെല്ലാനം പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ അനധികൃത നിര്‍മ്മാണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. 1653 കെട്ടിടങ്ങളാണ് പട്ടികയിലുള്ളത്. ഇതില്‍ 21 നിര്‍മ്മാണങ്ങളുടെ വ്യക്തമായ വിവരങ്ങള്‍ മാത്രമാണ് പഞ്ചായത്ത് സമര്‍പ്പിച്ചിട്ടുള്ളത്. ഒന്‍പത് തദ്ദേശ സ്ഥാപനങ്ങളില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ ഒന്നും തന്നെ കണ്ടെത്തിയില്ല

തീരദേശ പരിപാലന നിയമം: എറണാകുളത്ത് 4239 കെട്ടിടങ്ങളുടെ നിര്‍മാണം നിയമ ലംഘിച്ചെന്ന് കണ്ടെത്തല്‍
X

കൊച്ചി: എറണാകുളം ജില്ലയില്‍ 4239 കെട്ടിട നിര്‍മ്മാണങ്ങള്‍ നിര്‍മിച്ചത് തീരദേശ പരിപാലന നിയമ ലംഘിച്ചെന്ന്്കണ്ടെത്തി. തദ്ദേശ സ്ഥാപനങ്ങള്‍ റീജ്യണല്‍ ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍ക്ക് സമര്‍പ്പിച്ച മൂന്നാം ഘട്ട റിപോര്‍ട്ടിലാണ് 4239 കെട്ടിടങ്ങള്‍ ഉള്‍പ്പെട്ടത്. ചെല്ലാനം പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ അനധികൃത നിര്‍മ്മാണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. 1653 കെട്ടിടങ്ങളാണ് പട്ടികയിലുള്ളത്. ഇതില്‍ 21 നിര്‍മ്മാണങ്ങളുടെ വ്യക്തമായ വിവരങ്ങള്‍ മാത്രമാണ് പഞ്ചായത്ത് സമര്‍പ്പിച്ചിട്ടുള്ളത്.

ഒന്‍പത് തദ്ദേശ സ്ഥാപനങ്ങളില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ ഒന്നും തന്നെ കണ്ടെത്തിയില്ല. ഏലൂര്‍ , കളമശ്ശേരി, തൃക്കാക്കര മുനിസിപ്പാലിറ്റികളിലും കരുമാല്ലൂര്‍, ആമ്പല്ലൂര്‍, കുന്നുകര, ആലങ്ങാട്, കടുങ്ങല്ലൂര്‍, പുത്തന്‍വേലിക്കര പഞ്ചായത്തുകളിലുമാണ് അനധികൃത നിര്‍മ്മാണങ്ങള്‍ ഇല്ല എന്ന റിപോര്‍ട്ട് സമര്‍പ്പിച്ചത്. നോര്‍ത്ത് പറവൂര്‍ മുനിസിപ്പാലിറ്റിയില്‍ ഒരെണ്ണം മാത്രമാണ് കണ്ടെത്താനായത്. റിപോര്‍ട്ട് ജില്ലയുടെ വെബ് സൈറ്റായ www.ernakulam.nic.in ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആക്ഷേപമുള്ളവര്‍ക്ക് ഡിസം. 31 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. സീനിയര്‍ ടൗണ്‍ പ്ലാനര്‍, റീജിയണല്‍ ടൗണ്‍ പ്ലാനിംഗ് ഓഫീസ് , എറണാകുളം എന്ന വിലാസത്തിലാണ് സമര്‍പ്പിക്കേണ്ടത്.

Next Story

RELATED STORIES

Share it